പോർക്ക് ലവേർസ് ആണോ? കൊച്ചിയിലെ ‘പോർക്കിറ്റോ റെസ്റ്റോറൻറ്’ നിങ്ങളെ കാത്തിരിക്കുന്നു
‘porkitto Restaurant’ in Kochi : രുചികരമായ പോർക്ക് വിഭവങ്ങൾ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് പറ്റിയൊരിടം കൊച്ചിയിലുണ്ട്. അതാണ് ‘പോർക്കിറ്റോ റസ്റ്ററന്റ്’. ഇടപ്പള്ളി പാടിവട്ടത്താണ് ഈ റെസ്റ്റോറന്റ്.
വ്യത്യസ്ത രുചി ഇഷ്ടപ്പെടുന്നവരാണ് നമ്മൾ. അതുകൊണ്ട് തന്നെ എവിടെ വെറൈറ്റി ഫുഡ് ലഭിക്കുന്നോ, അവിടെ പോയി ഭക്ഷണം കഴിക്കുന്നവരാണ് നമ്മളിൽ പലരും. വെജ് ആയാലും നോൺ വെജ് ആയാലും വ്യത്യസ്തതരം ഭക്ഷണങ്ങളാണ് നമുക്ക് മുന്നിലുള്ളത്. ഇത്തരം രുചികൾ ലഭിക്കുന്ന ഒട്ടേറെ ഹോട്ടലുകൾ നമ്മുക്ക് ചുറ്റുമുണ്ട്. വീണ്ടും ഭക്ഷണം കഴിക്കാൻ തോന്നിപ്പിക്കുന്നതും ആ രുചി തന്നെയാണ്.
ഒരുപാട് പേർക്ക് ഇഷ്ടമുള്ള ഒന്നാണ് പോർക്ക്. രുചിയുടെ കാര്യത്തിൽ എല്ലാത്തിനെയും പിന്തുള്ളുന്നതാണ് പോർക്കിന്റെ വ്യത്യസ്ത വിഭവങ്ങൾ. രുചികരമായ പോർക്ക് വിഭവങ്ങൾ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് പറ്റിയൊരിടം കൊച്ചിയിലുണ്ട്. അതാണ് ‘പോർക്കിറ്റോ റെസ്റ്റോറൻറ്’. ഇടപ്പള്ളി പാടിവട്ടത്താണ് ഈ റെസ്റ്റോറന്റ്. രുചികരമായ പോർക്കിന്റെ വിവിധ വിഭവങ്ങൾ ഇവിടെ നിന്നും കിട്ടും.
Also Read:ജിമ്മിൽ പോകുന്നവരാണോ? പ്രോട്ടീൻ ലഭിക്കാന്‍ ഈ ഭക്ഷണങ്ങൾ കഴിക്കൂ
പോർക്ക് 65 ഉം പോർക്ക് പെപ്പർ ഫ്രൈയും ആണ് ഇവിടുത്തെ സ്പെഷ്യൽ. സ്പൈസി ഇഷ്ടപ്പെടുന്നവർക്ക് ഏറ്റവും നല്ല വിഭവമാണ് പെപ്പർ ഫ്രൈ . മാത്രമല്ല ഇവ രണ്ടും മസ്റ്റ് ട്രൈ ഐറ്റംസ് കൂടിയാണ്. കൂർഗ് പോർക്ക്, ഡ്രാഗൺ പോർക്ക്, സാൾട്ട് ആന്റ് പെപ്പർ പോർക്ക് തുടങ്ങിയവയും ട്രൈ ചെയ്യേണ്ട വിഭവങ്ങൾ തന്നെയാണ്.
ഊണിന് പോർക്ക് താലി മീൽ ആണ് സ്പെഷൽ. പോർക്ക് ഫ്രൈയും പോർക്ക് റോസ്റ്റും എല്ലാം ചേർന്നതാണ് താലി. കള്ളപ്പവും ഒപ്പം ലഭിക്കും. പോർക്ക് വിന്താലു, പോർക്ക് ബിരിയാണി എന്നിവയെല്ലാം ഇവിടെ ലഭിക്കും. രാവിലെ 11 മണി മുതൽ രാത്രി 11.30 വരെയാണ് പ്രവർത്തന സമയം. പോർക്ക് വിഭവങ്ങൾ ഇഷ്ടപ്പെടുന്നവരാണ് നിങ്ങൾ എങ്കിൽ തീർച്ചയായും ഇവിടെ എത്തി ഭക്ഷണം ട്രൈ ചെയ്യണം.