High-Protein Indian Dishes: ജിമ്മിൽ പോകുന്നവരാണോ? പ്രോട്ടീൻ ലഭിക്കാന്‍ ഈ ഭക്ഷണങ്ങൾ കഴിക്കൂ
High-Protein Indian Dishes: ജിമ്മിൽ പോകുന്നവർ ഭക്ഷണത്തിൽ കൂടുതലായും പ്രോട്ടിൻ ഉൾപ്പെടുത്താൻ ശ്രമിക്കുക. ഇതിനായി ഡയറ്റിൽ ഉൾപ്പെടുത്താൻ പറ്റിയ ഇന്ത്യൻ വിഭവങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ആരോഗ്യവും ശരീരസൗന്ദര്യവും പരിപാലിക്കുന്നതിൽ ഇന്ന് ചെറുപ്പക്കാർ വളരെയേറെ ജാഗ്രത പുലർത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഇന്ന് മിക്കവരും ഇതിനായി ജിമ്മില്‍ പോകുന്നവരാണ്. എന്നാൽ ഹെവി വര്‍ക്ക്ഔട്ട് ചെയ്യുന്നതുകൊണ്ട് തന്നെ തന്നെ ഭക്ഷണ രീതിയിൽ വലിയ ശ്രദ്ധ വരുത്തേണ്ടതുണ്ട്. ഉയർന്ന അളവിൽ പ്രോട്ടീന് ശരീരത്തിന് ആവശ്യമായി വരും.
പേശികളുടെയും എന്‍സൈമുകളുടെയും നിര്‍മാണത്തിന് പ്രോട്ടീന്‍ ഒരു നിര്‍ണായക പങ്ക് വഹിക്കുന്നു. ജിമ്മില്‍ തീവ്ര വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ ഒരുപക്ഷെ പേശികള്‍ സമ്മര്‍ദത്തിലാകാനും പൊട്ടാനുമിടയാകും. ഈ തകരാറുകള്‍ പരിഹരിക്കാന്‍ പ്രോട്ടീന്‍ സഹായിക്കും. അതുകൊണ്ട് തന്നെ ജിമ്മിൽ പോകുന്നവർ ഭക്ഷണത്തിൽ കൂടുതലായും പ്രോട്ടിൻ ഉൾപ്പെടുത്താൻ ശ്രമിക്കുക. ഇതിനായി ഡയറ്റിൽ ഉൾപ്പെടുത്താൻ പറ്റിയ ഇന്ത്യൻ വിഭവങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ചന മസാല: നോർത്തിന്ത്യയിലെ പ്രധാന ഭക്ഷണ വിഭവങ്ങളിൽ ഒന്നാണ് ചന മസാല. ഏറെ രുചികരമായ ഇതിൽ ഉയർന്ന പ്രോട്ടിൻ ആണുള്ളത്. 100 ഗ്രാം വേവിച്ച ചനയിൽ ഏകദേശം 19 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
സോയ: ഏറെ രുചികരമായ ഒന്നാണ് സോയ. പ്രോട്ടീൻ കലവറ എന്നാണ് ഇത് അറിയപ്പെടുന്നത്. ലോകത്ത് ഏറ്രവും കൂടുതൽ ഉപയോഗിക്കുന്ന പയർ വർഗമാണ് ഇത്. പോഷകങ്ങൾ ഏറെ അടങ്ങിയിട്ടുള്ള സോയ ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ്. ഉള്ളി, തക്കാളി, മസാലകൾ എന്നിവ ചേർത്ത് പാകം ചെയ്യുമ്പോൾ രുചിയിലും ആരോഗ്യ ഗുണത്തിലും ഏറെ മുൻപന്തിയിലാണ്.
Also Read:ഇൻഡൊനീഷ്യക്കാരൻ ഇഡലി എങ്ങനെ മല്ലു ആയി…
മൂങ് ദാൽ ചീല : ആരോഗ്യകരമായ, ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഒരു വിഭവമാണിത്. ഇത് ഭാരം കുറയ്ക്കാൻ സഹായിക്കും.കുതിർത്ത പരിപ്പ് പച്ചമുളകും ഇഞ്ചിയും ചേർത്ത് യോജിപ്പിച്ച്, സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത്, ചൂടുള്ള തവയിൽ തയ്യാറാക്കിയെടുക്കുന്ന ഇത് ഏറെ രുചികരമാണ്.
മുട്ട കറി: ജിമ്മിൽ പോകുന്നവർക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മുട്ട. വേവിച്ച മുട്ടകൾ സ്വയം കഴിക്കുന്നത് മടുപ്പിക്കുന്നതായി തോന്നുമെങ്കിലും മസാല കറിയിൽ ഇട്ട് കഴിക്കുന്നത് ഏറെ നല്ലതാണ്. ഒരു വലിയ മുട്ട നിങ്ങൾക്ക് ഏകദേശം 6 ഗ്രാം പ്രോട്ടീൻ നൽകുമെന്നാണ് പഠനം തെളിയിക്കുന്നത്.