AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rice Water Recipe: കഞ്ഞി വെള്ളം കളയാറാണോ പതിവ് , ഇനി വേണ്ട! കറിയായും സൂപ്പായും വിളമ്പാം; ഈസി റെസിപ്പി ഇതാ..

Rice Water Recipe Malayalam: കഞ്ഞിവെള്ളം ഉപയോഗിച്ച് നല്ല രസികന്‍ ഒഴിച്ചുകറിയും സൂപ്പുമെല്ലാം വളരെ എളുപ്പത്തില്‍ തയാറാക്കാം. അതിനുള്ള ഈസി റെസിപ്പി ഇതാ..

Rice Water Recipe: കഞ്ഞി വെള്ളം കളയാറാണോ പതിവ് , ഇനി വേണ്ട! കറിയായും സൂപ്പായും വിളമ്പാം; ഈസി റെസിപ്പി ഇതാ..
Rice Water RecipeImage Credit source: social media
Sarika KP
Sarika KP | Published: 12 Jul 2025 | 12:11 PM

മലയാളികളുടെ മിക്ക വീടുകളിലും ചോറാകും പ്രധാന ഭക്ഷണം. എല്ലാ ദിവസവും ഒരു നേരമെങ്കിലും ചോറ് കഴിക്കുന്നതും മലയാളികളുടെ ശീലമാണ്. എന്നാൽ ചോറ് വാർത്ത് കഴിഞ്ഞ് ബാക്കി വരുന്ന കഞ്ഞിവെള്ളം വെറുതെ ഒഴുക്കി കളയാറാണ് പതിവ്. എന്നാൽ നിരവധി ആരോ​ഗ്യ​ഗുണങ്ങളുള്ള കഞ്ഞിവെള്ളം മുടി സംരക്ഷണത്തിനും, ചർമ്മ സംരക്ഷണത്തിനും ഒരു പോലെ ​ഗുണകരമാണ്. ഇതിനു പുറമെ കഞ്ഞിവെള്ളം ഉപയോഗിച്ച് നല്ല രസികന്‍ ഒഴിച്ചുകറിയും സൂപ്പുമെല്ലാം വളരെ എളുപ്പത്തില്‍ തയാറാക്കാം. അതിനുള്ള ഈസി റെസിപ്പി ഇതാ..

അടുപ്പിൽ ഒരു പാൻ വച്ച് ഇതിലേക്ക് എണ്ണയൊഴിച്ച് കടുക്, ഉഴുന്ന്, വറ്റൽമുളക്, മുരിങ്ങയില അരിഞ്ഞത്, പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റുക. കുരുമുളകുപൊടിയും മഞ്ഞൾപ്പൊടിയും മൂപ്പിച്ചശേഷം കഞ്ഞിവെള്ളവും അൽപം തേങ്ങാപ്പാലും ഒഴിക്കുക.

Also Read:ജിമ്മിൽ പോകുന്നവരാണോ? പ്രോട്ടീൻ ലഭിക്കാന്‍ ഈ ഭക്ഷണങ്ങൾ കഴിക്കൂ

എണ്ണ, കടുക്, വറ്റൽമുളക്, വെളുത്തുള്ളി ചതച്ചത്, ചുവന്നുള്ളി അരിഞ്ഞത്, കാന്താരി ചതച്ചത് എന്നിവ വഴറ്റിയശേഷം മുരിങ്ങയില ചേർത്തു വഴറ്റുക. പാകത്തിന് ഉപ്പും കഞ്ഞിവെള്ളവും ഒഴിക്കുക. ഇത് സൂപ്പായും വിളമ്പാം.

ഇഞ്ചി, പച്ചമുളക്, നാരകത്തില, ചുവന്നുള്ളി, കറിവേപ്പില, ഉപ്പ് എന്നിവ ചെറുതായി ചതച്ചെടുക്കുക. ഇതിലേക്ക് അൽപം മോരും കഞ്ഞിവെള്ളവും ചേർ‍ക്കുക. ഇതിനു ശേഷം ഒരു പാത്രത്തിലേക്ക് എണ്ണയൊഴിച്ച് ചൂടാകുമ്പോൾ കടുക്, ഉലുവ, വറ്റൽമുളക് എന്നിവ മൂപ്പിച്ചശേഷം നേരത്തെ തയ്യാറാക്കി വച്ച മോര്–കഞ്ഞിവെള്ളം മിശ്രിതത്തിലേക്ക് താളിച്ചൊഴിക്കുക.