AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam Sadhya 2025: ഇത്തവണ സദ്യ മിസ് ആകില്ല! ഉഗ്രൻ ഓണസദ്യ വിളമ്പുന്ന മുംബൈയിലെ ഹോട്ടലുകൾ ഇതാ

Onam Sadhya Feasts in Mumbai: ഈ ഓണം നിങ്ങൾ മുംബൈയിലാണ് ആഘോഷിക്കുന്നതെങ്കിൽ സദ്യയുടെ കാര്യത്തിൽ ഒരു ടെൻഷനും വേണ്ട. നിരവധി ഹോട്ടലുകളാണ് രുചിയേറുന്ന ഓണ സദ്യ വിളമ്പാൻ തയ്യാറായിരിക്കുന്നത്.

Onam Sadhya 2025: ഇത്തവണ സദ്യ മിസ് ആകില്ല! ഉഗ്രൻ ഓണസദ്യ വിളമ്പുന്ന മുംബൈയിലെ ഹോട്ടലുകൾ ഇതാ
Onam SadhyaImage Credit source: Getty Images
sarika-kp
Sarika KP | Published: 24 Aug 2025 18:07 PM

ഐശ്വര്യവും സമ്പൽസമൃദ്ധിയും നിറഞ്ഞ ഒരു ഓണക്കാലം കൂടി വരവായി. ലോകമെമ്പാടുമുള്ള മലയാളികൾ ഒരു പോലെ ആഘോഷിക്കുന്ന ഒരു ഉത്സവമാണ് ഓണം. ലോകത്തെവിടെ മലയാളികളുണ്ടെങ്കിലും ഓണം ആകുമ്പോള്‍ നാടും, വീടും, തുമ്പപ്പൂവും,പൂക്കളവും, ഓണസദ്യയും എല്ലാം ഓര്‍മകളിലേക്ക് ഓടി എത്തും. പലരും ഈ സമയം ആകുമ്പോഴേക്കും നാട്ടിലേക്ക് ഓടിയെത്തുന്ന കാഴ്ചയാണ് കാണാറുള്ളത്. എന്നാൽ പല കാരണങ്ങൾ കൊണ്ട് എത്തിച്ചേരാൻ പറ്റാത്ത കുറച്ച് ആളുകൾ കൂടിയുണ്ട്.

ഇവർ‍ക്ക് ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് ഓണ സദ്യ തന്നെയാകും. സാമ്പാറും പരിപ്പും അവിയലും എരിശ്ശേരിയും കൂട്ടുകറിയും ഓലനും എന്നിങ്ങനെ നിരവധി വിഭവങ്ങളും ഒപ്പം പായസവും കൂടി ചേർന്ന സദ്യ പലപ്പോഴും സ്വപ്നങ്ങൾ മാത്രമാകും. ഈ ഓണം നിങ്ങൾ മുംബൈയിലാണ് ആഘോഷിക്കുന്നതെങ്കിൽ സദ്യയുടെ കാര്യത്തിൽ ഒരു ടെൻഷനും വേണ്ട. നിരവധി ഹോട്ടലുകളാണ് രുചിയേറുന്ന ഓണ സദ്യ വിളമ്പാൻ തയ്യാറായിരിക്കുന്നത്.

ദി ഓർക്കിഡ് ഹോട്ടൽ മുംബൈ വൈൽ പാർലെ

56 വിഭവങ്ങളുള്ള ഓണസദ്യയാണ് ഇവർ ഒരുക്കിയിരിക്കുന്നത്. വാഴപ്പഴം ചിപ്‌സ്, ചക്കപ്പഴം ചിപ്‌സ്, അച്ചപ്പം, ഉണ്ണിയപ്പം, ചട്ണികൾ, പച്ചടികൾ, അച്ചാറുകൾ, അവിയൽ, ഓലൻ, എരിശ്ശേരി, മാമ്പഴക്കറി എന്നിവയും ഇതിൽ ഉൾപ്പെടുന്നു. കേരള റെഡ് റൈസ്, അപ്പം, മലബാറി പറാത്ത, നാരങ്ങ, അട പ്രഥമം, നെയ് പായസം, പാൽ പായസം, കോഴിക്കോടൻ ഹൽവ, പഴംപൊരി, പഞ്ചാമൃതം തുടങ്ങിയ പരമ്പരാഗത വിഭവങ്ങളും സദ്യയിൽ ഉൾപ്പെട്ടിരിക്കുന്നു. സെപ്റ്റംബർ മൂന്ന് മുതൽ ഏഴ് വരെയാണ് ഇവിടെ സദ്യ ലഭിക്കുന്നത്. ഒരാൾക്ക് 2499 രൂപയാണ് നൽകേണ്ടത്.

Also Read:ഒരു തെക്കു വടക്കൻ ഓണസദ്യ; ഓണസദ്യയുടെ രുചിഭേദങ്ങൾ അറിയാം

മാലിനി ഹെൽത്ത് കിച്ചൺ

അവിയൽ, ഓലൻ, എരിശ്ശേരി, പച്ചടി, കിച്ചടി, കൂട്ടുകറി, സാമ്പാർ, രസം, കാളൻ, പുളി ഇഞ്ചി, അച്ചാർ, ശക്രവരട്ടി, ചിപ്‌സ്, പപ്പടം, പാൽ പായസം, പരിപ്പ് പ്രഥമൻ എന്നിവ ഉൾപ്പെടുന്ന 19 വിഭവങ്ങളാണ് ഈ സദ്യയിൽ ഉൾപ്പെട്ടിരിക്കുന്നത്. ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 27 വരെയാണ് ഇവിടെ സദ്യയൊരുക്കുന്നത്. 800 രൂപയാണ് ഒരു ആൾക്ക് ചിലവ് വരുന്നത്.

ടാറ്റ്, വിക്രോളി

19 വിഭവങ്ങൾ അടിങ്ങിയിരിക്കുന്ന സദ്യയാണ് ഇവർ ഒരുക്കിയിരിക്കുന്നത്. ചിപ്‌സ്, ശർക്കരവരട്ടി, പപ്പടം, ഇഞ്ചി പുളി, മാങ്ങ/നാരങ്ങ അച്ചാർ. ഓലൻ, അവിയൽ, തോരൻ, കൂട്ടുകറി, എരിശ്ശേരി, കാളൻ, തീയൽ, കേരള മട്ട ചോറ്, സാമ്പാർ, രസം, മോരു കറി. പലഹാരത്തിൽ പാലട പായസവും പരിപ്പു പായസവും അടങ്ങിയിട്ടുണ്ട്. ആ​ഗസ്റ്റ് 29 മുതൽ 31 വരെയാണ് ഇവിടെ സ​ദ്യ നൽകുന്നത്. 1100 രൂപയാണ് ഒരാൾക്ക് ചിലവ് വരുന്നത്.

ഹോട്ടൽ സണ്ണി, ചെമ്പൂർ

പച്ചടി, തോരൻ, ഉപ്പേരി, അച്ചാർ തുടങ്ങിയ 24 ഓളം വിഭവങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത് . മട്ട അരി, സാമ്പാർ, അവിയൽ, ബീൻസ് മെഴുക്കുപെരട്ടി, കാളൻ, ഓലൻ, കൊണ്ടാട്ടം, പുളിശ്ശേരി, ഇഞ്ചിക്കറി, പാവക്ക പാൽക്കറി എന്നിവ ഇതിൽ ഉൾപ്പെടുന്നു. അട പ്രഥമൻ, സേമിയ പാൽ പായസം, പരിപ്പു പായസം എന്നിങ്ങനെ പലതരത്തിലുള്ള പായസങ്ങളും ഇവർ വിളമ്പുന്നുണ്ട്. ഓരോ പൊതിയിലും 2 വാഴയിലയും 2 പപ്പടവും അടങ്ങിയിരിക്കുന്നു. സെപ്റ്റംബർ അഞ്ചാം തീയതിയാണ് സദ്യ ലഭിക്കുക.1200 രൂപയാണ് വില വരുന്നത്.