Bangalore Must Eat Foods: ഭക്ഷണത്തിന്റെ കാര്യത്തിൽ ബെംഗളൂരു വേറെ ലെവൽ; രുചിയൊട്ടും കുറയാതെ ഭക്ഷണം വിളമ്പുന്ന ഇടങ്ങൾ ഇതാ…
Must-Visit Food Spots Around Bengaluru :പ്രൗഢിയും രുചിയും ഒട്ടും കുറയാതെ ഇന്നും ഇവിടെ എത്തുന്നവരുടെ മനസ്സും വയറും ഒരുപോലെ നിറയ്ക്കുന്ന ചില ഇടങ്ങളുണ്ട്. അത്തരത്തിലെ ചില ബെംഗ്ലൂരിലെ പഴയകാല രുചിയിടങ്ങള് പരിചയപ്പെടാം.
ഇന്ത്യയിലെ തന്നെ പ്രധാന നഗരങ്ങളിൽ ഒന്നാണ് ബെംഗളൂരു. പലരും അവധിക്കാലം ആഘോഷിക്കാനായി തിരഞ്ഞെടുക്കുന്നത് ബെംഗളൂരു. മികച്ച യാത്രാനുഭവം സമ്മാനിക്കുന്ന ഈ നഗരങ്ങളിൽ ഒട്ടും മറക്കാനാകാത്ത ഒന്നാണ് ഇവിടുത്തെ രുചികള്‍. ലോകത്തിന്‍റ ഏതു കോണിലെയും വിഭവങ്ങൾ തനിമയൊട്ടും ചോരാതെ കിട്ടുന്ന മറ്റൊരു നഗരം ഇല്ലെന്ന് തന്നെ പറയാം. പ്രൗഢിയും രുചിയും ഒട്ടും കുറയാതെ ഇന്നും ഇവിടെ എത്തുന്നവരുടെ മനസ്സും വയറും ഒരുപോലെ നിറയ്ക്കുന്ന ചില ഇടങ്ങളുണ്ട്. അത്തരത്തിലെ ചില ബെംഗ്ലൂരിലെ പഴയകാല രുചിയിടങ്ങള് പരിചയപ്പെടാം.
വിദ്യാർത്ഥി ഭവൻ
ബാംഗ്ലൂരിലെ ഏറ്റവും പേരുകേട്ട പഴയകാല ഭക്ഷണ ശാലകളിലൊന്നാണ് ബസവനഗുഡി ഗാന്ധി ബസാറിലെ വിദ്യാർത്ഥി ഭവൻ. വിദ്യാർത്ഥികൾ ചേർന്ന് 1943-ൽ ആരംഭിച്ചതുകൊണ്ടാണ് ഇത് വിദ്യാർത്ഥി ഭവൻ എന്ന പേര് ലഭിച്ചത്. സൗത്ത് ഇന്ത്യൻ വെജിറ്റേറിയൻ വിഭവങ്ങളാണ് ഇവിടെ വിളമ്പുന്നത്. അതിൽ തന്നെ മസാല ദോശയാണ് പേരുകേട്ടത്. വിവിധ തരം ബാത്തുകള്‍, ദോശ, വട തുടങ്ങിയവ ഇവിടെ ലഭിക്കും. ഇവിടെ വന്നാൽ ബെണ്ണെ മസാലദോശ നിർബന്ധമായും കഴിക്കണം.
ബ്രാഹ്മിൻസ് കോഫീ ബാർ
ശങ്കരപുര ശങ്കര മഠ റോഡിൽ സ്ഥിതി ചെയ്യുന്ന ഒന്നാണ് ബ്രാഹ്മിൻസ് കോഫീ ബാർ . 1965 ജനുവരി 27 ൽ ദമ്പതികളായ കെ വി നാഗേഷ് റാവുവും കെ എൻ സരസ്വതിയും ചേർന്നാണ് ആരംഭിച്ചത്. ആദ്യകാലങ്ങളിൽ ചായയും കാപ്പിയും ആണ് വിറ്റത്. എന്നാൽ പിന്നീട് പലഹാരങ്ങളും ഇടം പിടിച്ചു. കാപ്പി, ഖാരാ ബാത്ത്, കേസരി ബാത്ത്, ഇഡ്‌ലി, വട തുടങ്ങിയവ രുചികരമായ തേങ്ങാ ചമ്മന്തിക്കൊപ്പം ഇവിടെ വിളമ്പുന്നു.
Also Read:ബനാറസ് കി അമൃത്…. മലായിയോം ആദ്യമായി ഉണ്ടായ കഥ ഇതാ
അയ്യർ മെസ്സ്, മല്ലേശ്വരം
മല്ലേശ്വരത്തെ 8th ക്രോസ് മാർക്കറ്റിൽ സ്ഥിതി ചെയ്യുന്ന അയ്യർ മെസ്സ് വെജിറ്റേറിയൻ അയ്യർ ഭക്ഷണങ്ങൾക്ക് പ്രസിദ്ധമാണ്. ലഞ്ച്, ഡിന്നർ എന്നിവ മാത്രമാണ് ഇവിടെ നിന്നും ലഭിക്കുന്നത്.
ശിവാജി മിലിട്ടറി ഹോട്ടൽ
ജയനഗറിലെ ശിവാജി മിലിട്ടറി ഹോട്ടൽ ആണ്. ഒന്നിനൊന്ന് രുചികരമായ നോൺ വെജിറ്റേറിയൻ വിഭവങ്ങളാണ് ഇവിടെ വിളമ്പുന്നത്. ദൊണ്ണെ ബിരിയാണി അതിന്‍റെ തനതായ രുചിയിൽ കഴിക്കണമെങ്കിൽ ഇവിടേക്ക് വരണം.