Brahmin food kerala: ചെറിയുള്ളിയില്ല…വെളുത്തുള്ളിയുമില്ല… കേരളത്തിലെ നമ്പൂതിരി ഭക്ഷണത്തിന്റെ പ്രത്യേകതകൾ ഇനിയുമേറെ
Unique Features of Namboothiri Cuisine: അമിതമായ എരിവ്, പുളി, ഉപ്പ് എന്നിവയടങ്ങിയ ഈ ഭക്ഷണങ്ങൾ രജോ ഗുണമുള്ളതാണ്. ഇത് ശ്രദ്ധ കുറയ്ക്കും. അസ്വസ്ഥത ഉണ്ടാക്കും. പഴകിയതും ദഹിക്കാൻ ബുദ്ധിമുട്ടുള്ളതുമായ ഭക്ഷണങ്ങളാണ് തമോഗുണമുള്ളവ. ഇത് മടി, കോപം, നെഗറ്റീവ് വികാരങ്ങൾ എന്നിവയ്ക്ക് കാരണമാകും.

Unique Features Of Namboothiri Cuisine
സവാളയില്ലാത്ത… വെളുത്തുള്ളി ഭക്ഷണം… ഇന്നത്തെ തലമുറയ്ക്ക് സങ്കൽപിക്കാനാകുമോ? എന്നാൽ കേരളത്തിലെ പല നമ്പൂതിരിസമുദായക്കാരും കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കുന്നവയാണ് ഇവ. സാധാരണ വിഭവങ്ങളിൽ ചേർത്തുവരുന്ന ചെറിയ ഉള്ളി, വെളുത്തുള്ളി തുടങ്ങിയ ചേരുവകൾ ഈ പാചകത്തിൽ പൂർണ്ണമായി ഒഴിവാക്കുന്നത് എന്തിനാണെന്ന് പലർക്കും സംശയമുണ്ടാകാം. ഹൈന്ദവ ദർശനത്തിലെയും ആയുർവേദത്തിലെയും സാത്വിക ഭക്ഷണരീതിയുടെ തത്വങ്ങളാണ് ഇതിന് പിന്നിലെ പ്രധാന കാരണം.
ഭക്ഷണത്തിലെ ത്രിഗുണങ്ങൾ
ഭക്ഷണത്തെ ഇന്ത്യൻ തത്വചിന്ത അനുസരിച്ച് മൂന്ന് ഗുണങ്ങളായി തിരിക്കാം. സാത്വികം (വിശുദ്ധി), രജസ് (അസ്വസ്ഥത), തമസ് (മന്ദത) എന്നിവയാണ്. സാത്വിക ഭക്ഷണം വിശുദ്ധിയും ശാന്തതയും സന്തുലിതാവസ്ഥയും നൽകുന്നു. പുതിയ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പാൽ ഉൽപ്പന്നങ്ങൾ എന്നിവയെല്ലാം ഈ വിഭാഗത്തിൽ വരും. ആത്മീയ കാര്യങ്ങൾക്കും ശ്രദ്ധയ്ക്കും വേണ്ടി പരിശ്രമിക്കുന്നവർ ഈ ഭക്ഷണം കഴിക്കുന്നു.
Also Read:അരിയേക്കാൾ മികച്ചതോ അവിൽ… അറിയാത്ത ഗുണങ്ങൾ ഇവയെല്ലാം
അമിതമായ എരിവ്, പുളി, ഉപ്പ് എന്നിവയടങ്ങിയ ഈ ഭക്ഷണങ്ങൾ രജോ ഗുണമുള്ളതാണ്. ഇത് ശ്രദ്ധ കുറയ്ക്കും. അസ്വസ്ഥത ഉണ്ടാക്കും. പഴകിയതും ദഹിക്കാൻ ബുദ്ധിമുട്ടുള്ളതുമായ ഭക്ഷണങ്ങളാണ് തമോഗുണമുള്ളവ. ഇത് മടി, കോപം, നെഗറ്റീവ് വികാരങ്ങൾ എന്നിവയ്ക്ക് കാരണമാകും.
ഉള്ളിയും വെളുത്തുള്ളിയും ഒഴിവാക്കുന്നത് എന്തുകൊണ്ട്?
നമ്പൂതിരി പാചകത്തിൽ ഉള്ളിയും വെളുത്തുള്ളിയും ഒഴിവാക്കുന്നതിന്റെ കാരണം, ഇവ രാജസികം/താമസികം എന്നീ വിഭാഗങ്ങളിൽ പെടുന്നു എന്നതാണ്. ഇവയുടെ രൂക്ഷമായ ഗന്ധവും ഉത്തേജിപ്പിക്കുന്ന സ്വഭാവവും ആസക്തി, കോപം തുടങ്ങിയ വികാരങ്ങൾ വർദ്ധിപ്പിക്കുമെന്നും, ഇത് ആത്മീയ കർമ്മങ്ങൾക്ക് ആവശ്യമായ വിശുദ്ധിക്ക് തടസ്സമാകുമെന്നും കരുതപ്പെടുന്നു. പൂജകളും ആചാരങ്ങളും ചെയ്യുന്നവർക്ക് ഈ മാനസികാവസ്ഥയ്ക്ക് ചേർന്നതല്ല.
ഐതിഹ്യം
അമൃത് കട്ട് കുടിക്കാൻ ശ്രമിച്ച രാഹു എന്ന അസുരന്റെ രക്തത്തുള്ളികളിൽ നിന്നാണ് ഇവ ഉണ്ടായതെന്നും, അതിനാൽ ഇവ അശുദ്ധമായി കണക്കാക്കപ്പെടുന്നു എന്നും ഒരു വിശ്വാസമുണ്ട്. ഇവയുടെ ഗന്ധം, പൂജാ കർമ്മങ്ങളിലും മറ്റും പങ്കെടുക്കുമ്പോൾ ശരീരത്തിന്റെ ശുചിത്വം നിലനിർത്താൻ പ്രായോഗികമായി തടസ്സമായേക്കാം എന്നൊരു കാരണവുമുണ്ട്. ഈ ഭക്ഷണരീതിയിൽ തേങ്ങ, തൈര്, ജീരകം, ഇഞ്ചി, കറിവേപ്പില തുടങ്ങിയ സാത്വിക ചേരുവകൾക്കാണ് പ്രാധാന്യം നൽകുന്നത്.