AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Wine History: ആദ്യമായി ‘മുന്തിരി വീഞ്ഞ്’ ഉണ്ടാക്കിയത് ജോര്‍ജിയയിൽ ! കേരളത്തിൽ എന്ന് മുതൽ? ഇന്ന് തുടങ്ങിയാൽ ക്രിസ്തുമസിന് കുടിക്കാം

Grape Wine History: 1503-ൽ പോർച്ചുഗീസുകാർ കൊച്ചിയിൽ സെന്റ് ഫ്രാൻസിസ് ചർച്ച് സ്ഥാപിച്ച അന്ന് മുതലാണ് കേരളത്തിൽ കൃസ്ത്യാനികൾ മുന്തിരി വൈൻ ആരംഭിച്ചത്.

Wine History: ആദ്യമായി ‘മുന്തിരി വീഞ്ഞ്’ ഉണ്ടാക്കിയത് ജോര്‍ജിയയിൽ ! കേരളത്തിൽ എന്ന് മുതൽ? ഇന്ന് തുടങ്ങിയാൽ ക്രിസ്തുമസിന് കുടിക്കാം
Grape WineImage Credit source: Getty Images
sarika-kp
Sarika KP | Published: 22 Nov 2025 12:49 PM

തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി കൊണ്ട് വീണ്ടും ഒരു ക്രിസ്മസ് കൂടി വന്നെത്തിയിരിക്കുകയാണ്. ഇനിയുള്ള നാളുകൾ ക്രൈസ്തവ വിശ്വാസികൾക്ക് ആഘോഷങ്ങളുടെയും ഒരുക്കങ്ങളുടെയും ദിവസമാണ്. ക്രിസ്മസിന് കേക്ക് പോലെ പ്രധാനപ്പെട്ട ഒന്നാണ് വൈൻ. ഇന്ന് പലതരം വൈനുകൾ വിപണിയിൽ ലഭ്യമാണെങ്കിലും പല ക്രൈസ്തവ വീടുകളിലും വൈൻ പരമ്പരാ​ഗത രീതിയിൽ തയ്യാറാക്കാറാണ് പതിവ്.

പഴകും തോറും വീര്യം കൂടുന്ന മുന്തിരിവീഞ്ഞ് ലോകത്താദ്യമായി ഉണ്ടാക്കിയത് ആരാണെന്ന് അറിയുമോ? ജോര്‍ജിയയില്‍ നിന്ന് കുഴിച്ചെടുത്ത 8000 കൊല്ലം പഴക്കമുള്ള മണ്‍കുടങ്ങളിലാണ് മുന്തിരിവീഞ്ഞിന്റെ സാന്നിധ്യം ആദ്യമായി കണ്ടെത്തിയത്. ജോര്‍ജിയയുടെ തലസ്ഥാനമായ ടിബിലിസിക്ക് 50 കിലോമീറ്റര്‍ തെക്കായി സ്ഥിതി ചെയ്തിരുന്ന ഗഡാചിറിലി ഗോറ, ഷുലാവെറിസ് ഗോറ എന്നിവിടങ്ങളില്‍നിന്നാണ് മണ്‍കുടങ്ങള്‍ കിട്ടിയത്. 1503-ൽ പോർച്ചുഗീസുകാർ കൊച്ചിയിൽ സെന്റ് ഫ്രാൻസിസ് ചർച്ച് സ്ഥാപിച്ച അന്ന് മുതലാണ് കേരളത്തിൽ കൃസ്ത്യാനികൾ മുന്തിരി വൈൻ ആരംഭിച്ചത്. അന്ന് മുതൽ എല്ലാ ക്രിസ്മസിനും വൈൻ നിർബന്ധമാണ്.

Also Read: മോര് കറിക്ക് എന്താ മഞ്ഞ നിറം? പിന്നിൽ ഒളിഞ്ഞിരിക്കുന്നത് വലിയ രഹസ്യം! അറിയാം

നല്ല കിടിലൻ വൈൻ ഉണ്ടാക്കാം

ചേരുവകൾ

5 കിലോ കറുത്ത മുന്തിരി
രണ്ട് കിലോ പഞ്ചസാര
മൂന്ന് ലിറ്റർ തിളപ്പിച്ച് തണുപ്പിച്ച വെള്ളം
ഒരു ടീസ്പൂൺ ഈസ്റ്റ്

തയാറാക്കൽ

കറുത്ത മുന്തിരി നന്നായി കഴുകി വൃത്തിയാക്കുക. ശേഷം നല്ല വൃത്തിയുള്ള ഭരണിയിലേക്ക് ഇട്ടുകൊടുക്കുക. ഇതിലേക്ക് രണ്ട് കിലോ പഞ്ചസാര ചേർത്തുകൊടുക്കുക. ഇതിനു ശേഷം കൈ വച്ച് നല്ലത് പോലെ ഉടച്ചെടുക്കുക. ശേഷം ഈസ്റ്റ് ചേർക്കുക. ഇതിലേക്ക് തിളപ്പിച്ചാറിയ വെള്ളം ചേർക്കുക. ശേഷം നന്നായി അടച്ചു സൂക്ഷിക്കുക.