Freshwater Fish: കടൽ മീൻ കഴിക്കാൻ ആശങ്ക? പുഴ മീനിന് പ്രിയമേറുന്നു; വിൽപ്പനയിൽ മുൻപിൽ.. ഗുണത്തിലും
തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഉദ്ദീപിപ്പിക്കുകയും ഓര്‍മ്മയുടെ തകരാറുകള്‍ പരിഹരിക്കുകയും ചെയ്യുന്നു. സ്ത്രീകള്‍ ആഴ്ചയില്‍ രണ്ട് പ്രാവശ്യമെങ്കിലും കഴിക്കുന്നത് സ്തനാര്‍ബുദ സാധ്യത കുറയ്ക്കുന്നുവെന്നും പഠനങ്ങളിൽ പറയുന്നു.

ഉച്ചയ്ക്ക് ഒരു മീൻ വറുത്തതോ കറിവച്ചതോ ഇല്ലെങ്കിൽ മലയാളികൾക്ക് ചോറ് ഇറങ്ങില്ല. വയറ് നിറയെ കഴിക്കാൻ ഒരു മീൻ വറുത്തത് തന്നെ ധാരാളമെന്ന് പറയാം. മലയാളികള്‍ക്ക് അത്രയും പ്രിയങ്കരമാണ് ഈ കോമ്പിനേഷന്‍. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി കടൽ മത്സ്യം കഴിക്കാൻ ആളുകൾക്ക് ഭയമാണ്. കാരണം വിഴിഞ്ഞം തുറമുഖത്തുനിന്നു പുറപ്പെട്ട എംഎസ്‌സി എൽസ 3 എന്ന ലൈബീരിയൻ ഫീഡർ കപ്പൽ അപകടത്തിൽപ്പെട്ടതാണ്.
അറുനൂറിലേറെ കണ്ടെയ്നറുകളുമായി കപ്പൽ പൂർണമായും മുങ്ങിയതോടെ ആശങ്ക ഇരട്ടിയായി. ഇതിൽ 13 കണ്ടെയ്നറുകളിൽ ഹാനികരമായ വസ്തുക്കളും 12 എണ്ണത്തിൽ കാൽസ്യം കാർബൈഡുമായിരുന്നുവെന്നത് ഇതിന്റെ ഗൗരവം വർധിപ്പിക്കുന്നു. കാൽസ്യം കാർബൈഡ് വെള്ളത്തിൽ കലരുന്നതോടെ മത്സ്യസമ്പത്തിന് ഭീഷണിയാണെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതിൽ ഔദ്യോഗിക വിശദീകരണം ഇതുവരെ ആരും നൽകിയിട്ടില്ല.
അതുകൊണ്ട് തന്നെ കടൽ മീൻ താത്കാലികമായി ഉപേക്ഷിച്ചവരാണ്. എന്നാൽ ഇവർക്കായി പുഴ മത്സ്യങ്ങളുടെ ഒരു നീണ്ടനിര തന്നെയുണ്ട്. പുഴ മീനിന് പ്രിയമേറിയതോടെ വിൽപ്പനയിലും വൻ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ഇതിനു പുറമെ ആരോഗ്യ ഗുണത്തിലും മുൻനിരയിൽ തന്നെയാണ് പുഴ മീൻ. ഹൃദ്രോഗ സാദ്ധ്യത കുറയ്‌ക്കാനും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും പുഴമത്സ്യം നല്ലതാണ്. വാര്‍ദ്ധക്യ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍, കാഴ്ച പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് പരിഹാരം കാണാനും പുഴ മത്സ്യം സഹായിക്കും. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഉദ്ദീപിപ്പിക്കുകയും ഓര്‍മ്മയുടെ തകരാറുകള്‍ പരിഹരിക്കുകയും ചെയ്യുന്നു. സ്ത്രീകള്‍ ആഴ്ചയില്‍ രണ്ട് പ്രാവശ്യമെങ്കിലും കഴിക്കുന്നത് സ്തനാര്‍ബുദ സാധ്യത കുറയ്ക്കുന്നുവെന്നും പഠനങ്ങളിൽ പറയുന്നു.
കേരളത്തിൽ ലഭ്യമായിട്ടുള്ള പുഴ മീനുകൾ ഇവ
കരിമീൻ, വരാൽ, ബ്ലാഞ്ഞിൽ, ആരൽ, പള്ളത്തി, മുരശ്, വാള, കാരി, കല്ലുമുട്ടി, വാഹ, കുറുവ, പരൽ, തൂളി, കട്ടള, വയമ്പ്, മഞ്ഞക്കൂരി, മലഞ്ഞിൽ, ചെമ്പല്ലി , കോലാ, മുതുക്കിലാ , മുള്ളി, മുഷി തുടങ്ങിയവ
കരിമീൻ
കേരളത്തിലെ ഒരു ജനപ്രിയ ഭക്ഷ്യ മത്സ്യമാണ് കരിമീൻ. ഇത് അടിസ്ഥാനപരമായി ഒരു കായൽ മത്സ്യമാണ്. കൊഴുപ്പ് കുറഞ്ഞ ഒരു മത്സ്യമാണ്. ഹൃദയത്തെയും തലച്ചോറിനെയും ആരോഗ്യകരമായി നിലനിർത്തുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകളാൽ സമ്പന്നമാണ് കരിമീൻ. കരിമീനിൽ വിറ്റാമിനുകളുടെയും ഉയർന്ന പ്രോട്ടീൻ ഭക്ഷണത്തിന്റെയും സമ്പന്നമായ ഉറവിടമാണ്. കരിമീനിൽ വിറ്റാമിൻ ഡി, റൈബോഫ്ലേവിൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ കാൽസ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കൾ ധാരാളമായി അടങ്ങിയിട്ടുണ്ട്.കരിമീൻ പതിവായി കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.
വരാൽ മീനിന് രുചിയോടൊപ്പം മറ്റ് ചില പ്രത്യേകതകൾ കൂടിയുണ്ട്. ഓപ്പറേഷൻ കഴിഞ്ഞവർക്ക് മുറിവ് ഉണങ്ങാൻ ഈ മീൻ നല്ലതാണ്. തല മീൻ പോലെയും ഉടൽ പാമ്പു പോലെ യുമുള്ള വലഞ്ഞില്‍ അഥവാ ബ്ലാഞ്ഞിൽ രണ്ടു മൂന്നടി നീളമുള്ള ഒരു പുഴ മത്സ്യമാണ് ബ്ലാഞ്ഞിൽ.