Fry Fish Without Oil: വെളിച്ചെണ്ണയ്ക്ക് വില കൂടിയെന്ന് വച്ച് മീൻ വറുക്കാതിരിക്കേണ്ട! ഒരു തുള്ളി എണ്ണയില്ലാതെ മീൻ വറുക്കാം
Oil-Free Fish Recipe; മീൻ ഇല്ലാതെ ഭക്ഷണം ഇറങ്ങാത്ത മലയാളികൾ വില കൂടിയതോടെ മീൻ വറുക്കുന്നത് ഒഴിവാക്കി. എന്നാൽ ഇനി അത് വേണ്ട ഒരു തുള്ളി എണ്ണയില്ലാതെയും മീൻ ടേസ്റ്റിയും ഹെൽത്തിയുമായി പൊള്ളിച്ചെടുക്കാം. എങ്ങനെയെന്നല്ലേ.
മലയാളികൾക്ക് ഒട്ടും ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് വെളിച്ചെണ്ണ. മിക്ക ഭക്ഷണ വിഭവങ്ങളും തയ്യാറാക്കാൻ വെളിച്ചെണ്ണ നിർബന്ധമാണ്. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിച്ചുയരുന്ന കാഴ്ചയാണ് കാണുന്നത്. ഒരു ലീറ്റർ വെളിച്ചെണ്ണയ്ക്ക് 400 രൂപ കൊടുക്കേണ്ടി വരുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ പലരും എണ്ണയുടെ ഉപയോഗം കുറയ്ക്കുന്ന കാഴ്ചയാണ് കാണുന്നത്. പലരും വെളിച്ചെണ്ണയ്ക്ക് പകരം മറ്റ് ഓയിൽ ഉപയോഗിക്കാൻ ആരംഭിച്ചു.
മീൻ ഇല്ലാതെ ഭക്ഷണം ഇറങ്ങാത്ത മലയാളികൾ വില കൂടിയതോടെ മീൻ വറുക്കുന്നത് ഒഴിവാക്കി. എന്നാൽ ഇനി അത് വേണ്ട ഒരു തുള്ളി എണ്ണയില്ലാതെയും മീൻ ടേസ്റ്റിയും ഹെൽത്തിയുമായി പൊള്ളിച്ചെടുക്കാം. എങ്ങനെയെന്നല്ലേ.
ചേരുവകൾ
മീൻ – 1/2 കിലോഗ്രാം
മുളകുപൊടി – 2 ടീസ്പൂൺ
പച്ചമുളക് – 4-5
ഇഞ്ചി – വലിയ കഷ്ണം
കുരുമുളക് – 1 ടീസ്പൂൺ
വെളുത്തുള്ളി – 10 അല്ലി
ഉപ്പ് – ആവശ്യത്തിന്
ചെറുനാരങ്ങാ നീര് – 1/2
ചുവന്നുള്ളി – 10
വാട്ടിയ വാഴയില – ആവശ്യത്തിന്
Also Read: കൂട്ടുകൾ പലവിധം, ഗുണങ്ങൾ അതിലേറെ; സദ്യയിൽ അവിയൽ താരമായത് ഇങ്ങനെ
തയാറാക്കുന്ന വിധം
മുളകുപൊടി,പച്ചമുളക്,ഇഞ്ചി,വെളുത്തുള്ളി, ചുവന്നുള്ളി എന്നിവ ചേർത്ത് മിക്സിയിൽ നന്നായി ചതച്ചെടുക്കണം. ഇതിനു ശേഷം നന്നായി കഴുകി വൃത്തിയാക്കിയ മീൻ വരഞ്ഞെടുത്ത് തയ്യാറാക്കി വച്ച മസാല പേസ്റ്റ് തേച്ചു പിടിപ്പിച്ചു നാരങ്ങ നീര് ചേർത്ത് 10 മിനിറ്റെങ്കിലും വയ്ക്കുക. വാട്ടിയ വാഴയിലയിൽ ഓരോന്നായി പൊതിഞ്ഞു നൂലോ വാഴനാരോ ഉപയോഗിച്ച് കെട്ടണം. നന്നായി ചൂടായ തവയിലോ പാനിലോ പൊതിഞ്ഞ മീൻ വച്ചു മൂടിവയ്ക്കുക. ഓരോ വശവും വെന്താൽ മറിച്ചിട്ട് വീണ്ടും മൂടി വച്ച് പൊള്ളിച്ചെടുക്കാം .ആരോഗ്യപ്രദവും രുചികരവുമായ മീൻ പൊള്ളിച്ചത് തയാർ.