രുചിയിൽ മാത്രമല്ല! ഗുണത്തിലും കേമൻ; സാമ്പാറിന്റെ ആരോഗ്യഗുണങ്ങൾ അറിയാം
Health Benefits of Sambar: സദ്യയിലെ പ്രധാന വിഭവം എന്നും സാമ്പാറാണ്. സാമ്പാറില്ലാതെ സദ്യ പൂർണമാകില്ല. എരിവും പുളിയും മധുരവുമെല്ലാം ഒരു പോലെ ഒഴുകുന്ന സാമ്പാർ എന്നും സദ്യയിലെ മേളപ്രമാണി തന്നെയാണ്.
ഓണം ഇതാ എത്താറായി. വിഭവസമൃദ്ധമായ സദ്യയാകും ഓണത്തെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസിൽ വരുന്നത്. സദ്യയിലെ പ്രധാന വിഭവം എന്നും സാമ്പാറാണ്. സാമ്പാറില്ലാതെ സദ്യ പൂർണമാകില്ല. എരിവും പുളിയും മധുരവുമെല്ലാം ഒരു പോലെ ഒഴുകുന്ന സാമ്പാർ എന്നും സദ്യയിലെ മേളപ്രമാണി തന്നെയാണ്.
സാമ്പാർ ഇഷ്ടമല്ലാത്തവർ വളരെ കുറവായിരിക്കും. പ്രഭാത ഭക്ഷണത്തിലും ഉച്ചയ്ക്ക് ചോറിനും രാത്രി അത്താഴത്തിനും സാമ്പാർ കഴിക്കുന്നവരാണ് നമ്മൾ മലയാളികൾ. സദ്യയിലെ മേളപ്രമാണി രുചിയിൽ മാത്രമല്ല, ഗുണത്തിലും കേമൻ തന്നെയാണ്. സാമ്പാർ കഴിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങളാണ് നൽകുന്നത്. അത് എന്തൊക്കെ എന്ന് നോക്കാം.
സാമ്പാറിൽ ഉയർന്ന പ്രോട്ടീനുകളാണുള്ളത്. സാമ്പാറിൽ ചേർക്കുന്ന പരിപ്പ് പോലുള്ള ധാന്യങ്ങൾ പ്രോട്ടീനുകളാൽ സമ്പുഷ്ടമാണ്. സസ്യാഹാരികൾക്ക് പലപ്പോഴും വേണ്ടത്ര പ്രോട്ടീൻ ലഭിക്കണമെന്നില്ല. എന്നാൽ സാമ്പർ കഴിക്കുന്നതിലൂടെ ഇത് ലഭിക്കുന്നു. ഇത് പേശികളുടെ വളർച്ചയ്ക്കും ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും.




സാമ്പാറിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇതിൽ ഉപയോഗിക്കുന്ന പയറു വർഗങ്ങളിൽ നാരുകൾ കൂടുതലാണ്. നാരുകളും ആന്റി ഓക്‌സിഡന്റുകളാലും സമ്പന്നമായ വിവിധ പച്ചക്കറികളും സാമ്പാറിൽ ഉപയോഗിക്കുന്നുണ്ട്. മുരിങ്ങ, മത്തങ്ങ, വഴുതന, തക്കാളി, മറ്റ് നാരുകളാൽ സമ്പുഷ്ടമായ പച്ചക്കറികൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് കൂടുതൽ സമയം വയർ നിറഞ്ഞതായി തോന്നിക്കും. ഇത് കാെഴുപ്പ് കൂട്ടുന്ന ഭക്ഷണങ്ങളിൽ നിന്ന് തടയുകയും ചെയ്യും. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഹൃദയത്തിനും നല്ലതാണ്.
Also Read: സാമ്പാറിന്റെ യഥാർത്ഥ അവകാശി മറാഠികൾ! സദ്യയിലെ മേളപ്രമാണിയുടെ രുചിയുടെ കഥ
വിറ്റാമിൻ, ധാതുക്കൾ, ഇരുമ്പ്, സിങ്ക് , ഫോളേറ്റ്, മഗ്നീഷ്യം എന്നിവയും സാമ്പാറിൽ ധാരാളം അടങ്ങിയിട്ടുണ്ട്. പയറുവർഗ്ഗങ്ങൾക്കും പച്ചക്കറികൾക്കും പുറമേ, ഇതിൽ ചേർക്കുന്ന പുളി, മഞ്ഞൾപ്പൊടി, കറിവേപ്പില, ചുവന്ന മുളക്, കടുക് എന്നിവയും ആരോഗ്യപരമായ ഗുണങ്ങൾ നൽകും .ഇത് ദഹനം മെച്ചപ്പെടുത്താനും, ശരീരഭാരം കുറയ്ക്കാനും, ഉയർന്ന പ്രതിരോധശേഷി നൽകാനും സഹായിക്കുന്നു. സാമ്പാറിലെ ജലാംശം മലബന്ധം പോലുള്ള പ്രശ്നങ്ങൾ തടയാനും സഹായിക്കുന്നു..