Avial Health Benefits: കൂട്ടുകൾ പലവിധം, ഗുണങ്ങൾ അതിലേറെ; സദ്യയിൽ അവിയൽ താരമായത് ഇങ്ങനെ
Health Benefits Of Avial: ഗുണമറിയാതെ അവിയൽ കഴിക്കുന്നവരാണ് പലരും. പച്ചക്കറികളോടുള്ള അനിഷ്ടം പലപ്പോഴും അവിയലിനെ മാറ്റിനിർത്താറുണ്ട്. എന്നാൽ അതിശയകരമായ ഗുണങ്ങളറിഞ്ഞാൽ തീർച്ചയായും നിങ്ങൾ അവിയൽ കഴിക്കാതെ പോകില്ല. ഒന്നാമതായി ശരീരഭാരം കുറയ്‌ക്കുന്നവർക്ക് അവിയൽ വളരെ നല്ലൊരു തിരഞ്ഞെടുപ്പാണ്.
ഓണമായാലും വിഷുവായാലും സദ്യയുണ്ടോ അവിടെ അവിയൽ (Avial) നിർബന്ധമാണ്. നിരവധി പച്ചക്കറികളും തൈരും വെളിച്ചെണ്ണയും ജീരകവും കറിവേപ്പിലയും എന്നിങ്ങനെ ഒട്ടേറെ കൂട്ടുകൾ ചേരുന്നതാണ് അവിയൽ. അതുകൊണ്ട് തന്നെ പലർക്കും അറിയാത്ത ഗുണങ്ങളാണ് ഇവയ്ക്കുള്ളത്. ഓരോ പച്ചക്കറികൾക്കും അതിൻ്റേതായ ഗുണങ്ങളുണ്ട്. അവയെല്ലാം ഒന്നിക്കുമ്പോൾ ശരീരത്തിന് ആവശ്യമായ എല്ലാ ഗുണങ്ങളും ഒറ്റ കറിയിൽ നിന്ന് ലഭിക്കുന്നു എന്നതാണ് അവിയലിൻ്റെ പ്രത്യേകത.
ഗുണമറിയാതെ അവിയൽ കഴിക്കുന്നവരാണ് പലരും. പച്ചക്കറികളോടുള്ള അനിഷ്ടം പലപ്പോഴും അവിയലിനെ മാറ്റിനിർത്താറുണ്ട്. എന്നാൽ അതിശയകരമായ ഗുണങ്ങളറിഞ്ഞാൽ തീർച്ചയായും നിങ്ങൾ അവിയൽ കഴിക്കാതെ പോകില്ല. ഒന്നാമതായി ശരീരഭാരം കുറയ്‌ക്കുന്നവർക്ക് അവിയൽ വളരെ നല്ലൊരു തിരഞ്ഞെടുപ്പാണ്. കലോറി വളരെ കുറഞ്ഞ കറിയായതിനാൽ ഇത് കഴിക്കുന്നത് മൂലം അമിതവണ്ണത്തെ ഭയക്കേണ്ട കാര്യമില്ല.
മുരിങ്ങക്കായ, ചേന, ബീൻസ്, കാരറ്റ്, വഴുതന, വെള്ളരിക്ക, തേങ്ങ, തൈര് തുടങ്ങി ഒട്ടുമിക്ക എല്ലാ പച്ചക്കറികറിയിലും ചേരുവയിലും ധാരാളം ഗുണങ്ങളുണ്ട്. ഉദാഹരണത്തിന് അവിയലിലെ മുരിങ്ങക്കായ പ്രമേഹം, ഹൃദ്രോഗം, ഉയർന്ന കൊളസ്‌ട്രോൾ തുടങ്ങിയ പല രോഗങ്ങളും നിയന്ത്രിക്കാനും തടയാനും സഹായിക്കുന്നതാണ്. ചേനയാകട്ടെ മോശം കൊളസ്ട്രോളിനെ കുറയ്‌ക്കുകയും രക്തക്കുഴലുകളുടെ ആരോഗ്യം സംരക്ഷിക്കാനും കേമനാണ്.
അവിയലിൽ ഉപയോഗിക്കുന്ന പച്ചക്കറികൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനാൽ ഇവ പ്രമേഹരോഗികൾക്ക് കഴിക്കാൻ പറ്റിയ ഭക്ഷണമാണ്. തൈരിലാകട്ടെ പ്രോബയോട്ടിക് ഗുണങ്ങൾ ഉള്ളതിനാൽ ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നു. അവിയലിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
അവിയലിലെ ചില പച്ചക്കറികളുടെ ഗണങ്ങളറിയാം
മുരിങ്ങക്കായ: കലോറി കുറവും കാർബോഹൈഡ്രേറ്റ് കുറവും ഉള്ള മുരിങ്ങക്കായ ആരോഗ്യത്തിന് ഏറെ ഗുണങ്ങൾ നൽകുന്ന ഒന്നാണ്. പ്രമേഹം, ഹൃദ്രോഗം, ഉയർന്ന കൊളസ്‌ട്രോൾ തുടങ്ങിയ പല രോഗങ്ങളും നിയന്ത്രിക്കാനും സഹായിക്കുന്നു. ഇതിലെ നാരുകൾ പ്രമേഹത്തെ നിയന്ത്രിക്കുന്നു. കൂടാതെ മുരിങ്ങക്കയിൽ വൈറ്റമിൻ സി, ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്.
ചേന: ആരോഗ്യ ഗുണങ്ങൾ ധാരാളം അടങ്ങിയിട്ടുള്ള ചേനയിൽ ആന്റിഓക്സിഡന്റുകളുടെയും വിറ്റാമിൻ എയും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. അതിലുപരി ആന്റിഓക്സിഡന്റുകൾ മോശം കൊളസ്‌ട്രോൾ കുറയ്ക്കുകയും രക്തക്കുഴലുകളുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.
ബീൻസ്: ഫോളിക് ആസിഡിന്റെ കുറവ് പലപ്പോഴും വിളർച്ചയ്ക്ക് കാരണമാകാറുണ്ട്. എന്നാൽ ബീൻസ് കഴിക്കുന്നതിലൂടെ ഇവ തിരിച്ചുപിടിക്കാനും വിളർച്ച ഒഴിവാക്കാനും സാധിക്കും. ഗർഭിണികളായ സ്ത്രീകൾക്കും ഫോളിക് ആസിഡ് അത്യന്താപേക്ഷിതമാണ്.
കാരറ്റ്: വിറ്റാമിൻ എയുടെ കലവറയാണ് ബീറ്റാ കരോട്ടിൻ ധാരാളം അടങ്ങിയ കാരറ്റ്. പ്രായമാകുമ്പോൾ ഉണ്ടാകുന്ന കണ്ണിന്റെ പല പ്രശ്നങ്ങളും തടയാൻ കാരറ്റിന് കഴിയും. കൂടാതെ മലബന്ധം ഒഴിവാക്കുകയും, രക്തസമ്മർദ്ദം കുറയ്ക്കുകയും, കൊളസ്‌ട്രോളും കുറയ്ക്കുകയും ചെയ്യുന്നു.