Jackfruit biriyani: നയൻതാരയുടെ കല്യാണത്തിലെ താരം, ചക്ക ബിരിയാണി ഇനി എളുപ്പത്തിൽ തയ്യാറാക്കാം

Kathal Biryani- or Jackfruit Biryani recipe: അധികം മൂപ്പെത്താത്ത ചക്ക (ഇടിച്ചക്ക) ഇറച്ചി മസാലയുടെ അതേ രുചിയിൽ വേവിച്ചാണ് ഇത് തയ്യാറാക്കുന്നത്. വെജിറ്റേറിയൻ ഭക്ഷണപ്രിയർക്ക് മാംസാഹാരത്തിന്റെ അതേ ടെക്സ്ചർ നൽകുന്ന 'വെജിറ്റേറിയൻ മീറ്റ്' എന്നാണ് ചക്ക അറിയപ്പെടുന്നത്.

Jackfruit biriyani: നയൻതാരയുടെ കല്യാണത്തിലെ താരം, ചക്ക ബിരിയാണി ഇനി എളുപ്പത്തിൽ തയ്യാറാക്കാം

Jack Fruit Biriyani

Published: 

24 Jan 2026 | 09:42 PM

ചെന്നൈ: തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹവിരുന്നിലെ വിഭവങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. അതിൽ മലയാളികളെ ഏറെ അത്ഭുതപ്പെടുത്തിയ വിഭവമായിരുന്നു ‘കത്തൽ ബിരിയാണി’. ഉത്തരേന്ത്യയിലും അയൽ സംസ്ഥാനങ്ങളിലും വിവാഹവിരുന്നുകളിലെ വിശിഷ്ട വിഭവമായ ചക്ക ബിരിയാണിയാണിത്.

ചക്ക സുലഭമായി ലഭിക്കുന്ന കേരളത്തിൽ ഇതിന് അത്ര പ്രചാരമില്ലെങ്കിലും നയൻതാരയുടെ കല്യാണത്തോടെ മലയാളികൾക്കിടയിലും ഈ വിഭവം ഹിറ്റായിരിക്കുകയാണ്. അധികം മൂപ്പെത്താത്ത ചക്ക (ഇടിച്ചക്ക) ഇറച്ചി മസാലയുടെ അതേ രുചിയിൽ വേവിച്ചാണ് ഇത് തയ്യാറാക്കുന്നത്. വെജിറ്റേറിയൻ ഭക്ഷണപ്രിയർക്ക് മാംസാഹാരത്തിന്റെ അതേ ടെക്സ്ചർ നൽകുന്ന ‘വെജിറ്റേറിയൻ മീറ്റ്’ എന്നാണ് ചക്ക അറിയപ്പെടുന്നത്.

 

തയ്യാറാക്കുന്ന വിധം

 

ചക്ക കഷ്ണങ്ങളിൽ മസാലകൾ പുരട്ടി അര മണിക്കൂർ വെച്ച ശേഷം നെയ്യിൽ മൊരിച്ചെടുക്കുക. സവാള, ഇഞ്ചി-വെളുത്തുള്ളി, തക്കാളി എന്നിവ വഴറ്റി മസാലപ്പൊടികളും തൈരും ചേർത്ത് ഗ്രേവി തയ്യാറാക്കുക. ഇതിലേക്ക് വറുത്ത ചക്ക ചേർത്ത് നന്നായി വേവിക്കുക.

മറ്റൊരു പാത്രത്തിൽ അരി 80% വേവിച്ച് ഊറ്റിയെടുക്കുക. വേവിച്ച ചക്ക മസാലയ്ക്ക് മുകളിലായി ചോറ് നിരത്തി, വറുത്ത സവാളയും അണ്ടിപ്പരിപ്പും മല്ലിയിലയും വിതറി 15 മിനിറ്റ് ‘ദം’ ചെയ്തെടുക്കുക. നയൻതാരയുടെ വിവാഹ മെനുവിൽ ഇടംപിടിച്ച ഈ രുചികരമായ ചക്ക ബിരിയാണി ഇനി നിങ്ങളുടെ അടുക്കളയിലും പരീക്ഷിക്കാം.

ചർമ്മത്തിലെ ഈ മാറ്റങ്ങൾ തൈറോയിഡിന്റേയോ?
രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
മൃണാൾ താക്കൂർ ധരിച്ച വസ്ത്രത്തിന്റെ വില കേട്ടോ?
ഉഴുന്നുവടയില്‍ ദ്വാരം ഇടുന്നതിന്റെ കാരണമെന്ത്?
സിറ്റ്ഔട്ടിലെ സോഫയ്ക്കടിയിൽ മൂർഖൻ
രണ്ട് മൂർഖന്മാർ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ
മച്ചിന് മുകളിൽ പാമ്പ്, അവസാനം പിടികൂടിയത് കണ്ടോ?
വയനാട് പുൽപ്പള്ളിയിലെ ആനത്താരയിൽ നിന്നുള്ള കാഴ്ച