AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Labubu-inspired food: ഒരു പ്ലേറ്റ് ലബൂബു പോരട്ടെ, ഹോട്ടൽ മെനുവിലും ഈ കുഞ്ഞൻ പാവ തന്നെ താരം

Labubu-inspired food: ഹോങ്കോംഗ് കലാകാരനായ കാസിംഗ് ലുങ്ങിന്റെ കൾട്ട് കളിപ്പാട്ടം ഇപ്പോൾ മുംബൈയിലെ ഏറ്റവും ട്രെൻഡി റെസ്റ്റോറന്റുകളുടെ മെനുകൾ ഏറ്റെടുത്തിരിക്കുകയാണ്. ആ മാർക്കറ്റിംഗ് തന്ത്രം അറിഞ്ഞാലോ...

Labubu-inspired food: ഒരു പ്ലേറ്റ് ലബൂബു പോരട്ടെ, ഹോട്ടൽ മെനുവിലും ഈ കുഞ്ഞൻ പാവ തന്നെ താരം
Labubu Image Credit source: Instagram
Nithya Vinu
Nithya Vinu | Published: 23 Jul 2025 | 12:25 PM

അരികുകള്‍ കൂര്‍ത്ത പല്ലുകളും നീളൻ ചെവിയും ഉണ്ട കണ്ണുകളുമുള്ള ലബൂബൂ പാവയെ അറിയാത്തവർ ചുരുക്കമാണ്. ഫാഷൻ ലോകത്ത് മാത്രമല്ല, റെസ്റ്റോറന്റുകളിലും ഇന്നീ പാവ വിസ്മയം തീർക്കുകയാണ്. അതെ, ഹോങ്കോംഗ് കലാകാരനായ കാസിംഗ് ലുങ്ങിന്റെ കൾട്ട് കളിപ്പാട്ടം ഇപ്പോൾ മുംബൈയിലെ ഏറ്റവും ട്രെൻഡി റെസ്റ്റോറന്റുകളുടെ മെനുകൾ ഏറ്റെടുത്തിരിക്കുകയാണ്. ആ മാർക്കറ്റിംഗ് തന്ത്രം അറിഞ്ഞാലോ…

മുംബൈയിലെ ഖാർ വെസ്റ്റിൽ സ്ഥിതി ചെയ്യുന്ന ഒരു റെസ്റ്റോറന്റാണ് ഓൾ സെയിന്റ്സ്. ലബുബു ട്രെൻഡിൽ നിന്ന് പണം നേടാനുള്ള ഒരു വിചിത്രമായ തന്ത്രമാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്. അടുത്തിടെ അവർ ‘ലബൂബൂ ടേബിൾ’ എന്ന പേരിൽ ഒരു സെറ്റ് മെനു അവതരിപ്പിച്ചു. ലബൂബൂവിന്റെ ചിപ്പോട്ടിൽ പനീർ , സ്റ്റഫ്ഡ്, സ്നീക്കി റാവിയോളി മുതൽ ചോക്കോ കാരമൽ ക്ലൗഡ് വരെ ഈ മെനുവിൽ ഉണ്ട്.

ഒരു സെറ്റിന് 5,000 രൂപയാണ്. ഈ സെറ്റ് മെനു തിരഞ്ഞെടുക്കുന്നവർക്ക് സൗജന്യമായി ലബൂബൂ പാവയും ലഭിക്കും. അഞ്ച് സുഹൃത്തുക്കൾ ഒരുമിച്ച് ഭക്ഷണം കഴിച്ചാലും, ഒരു ടേബിളിന് ഒരു പാവ മാത്രമേ നൽകൂ.

 

യൂറോപ്യൻ ശൈലിയിലുള്ള മെർസി, സാന്താക്രൂസ് വെസ്റ്റ് റെസ്റ്റോറന്റും ഈ തന്ത്രം പ്രയോഗിക്കുന്നുണ്ട്. ഒരു പ്രത്യേക ‘ലബൂബൂ പ്രിക്സ് ഫിക്സ്’ മെനുവാണ് ഇവർ ഒരുക്കിയിട്ടുള്ളത്. സ്മാഷ്ഡ് ആൻഡ് സ്നീക്കി അവോക്കാഡോ , ദി ക്യൂരിയസ് കാരറ്റ്സ് , ലബൂബൂവിന്റെ വാനില ക്ലൗഡ് തുടങ്ങിയ വിഭവങ്ങളും മെനുവിലുണ്ട്.