Parliament Canteen Menu: മണിച്ചോളംകൊണ്ടുള്ള ഉപ്പുമാവ്, ചെറുധാന്യങ്ങള്‍കൊണ്ട് ഇഡ്ഡലി, സാലഡുകള്‍, ഗ്രില്‍ ചെയ്ത മത്സ്യം; പാര്‍ലമെന്റ് കാന്റീനിലെ പുതിയ മെനു

Parliament Canteen New Food Menu: പരിഷ്കരിച്ചിരിക്കുന്ന പുതിയ മെനുവിൽ പോഷകസമൃദ്ധവും രുചികരവുമായ ഭക്ഷണങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയാണ് ഈ നടപടിക്ക് തുടക്കമിട്ടത്.

Parliament Canteen Menu: മണിച്ചോളംകൊണ്ടുള്ള ഉപ്പുമാവ്, ചെറുധാന്യങ്ങള്‍കൊണ്ട് ഇഡ്ഡലി, സാലഡുകള്‍, ഗ്രില്‍ ചെയ്ത മത്സ്യം; പാര്‍ലമെന്റ് കാന്റീനിലെ പുതിയ മെനു

Parliament Canteen New Menu

Published: 

20 Jul 2025 13:49 PM

പാർലമെന്റ് അം​ഗങ്ങളുടെ ആരോ​ഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകികൊണ്ട് തയ്യാറാക്കിയിരിക്കുന്ന ഭക്ഷണ മെനുവാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. പരിഷ്കരിച്ചിരിക്കുന്ന പുതിയ മെനുവിൽ പോഷകസമൃദ്ധവും രുചികരവുമായ ഭക്ഷണങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയാണ് ഈ നടപടിക്ക് തുടക്കമിട്ടത്.

മുൻപ് മെനുവിൽ ഉണ്ടായിരുന്ന കൊഴുപ്പുകൂടിയ ഗ്രേവികളും കട്ടിയുള്ള ആഹാരങ്ങളും ഒഴിവാക്കിയാണ് മെനു പുതുക്കിയിരിക്കുന്നത്. മണിച്ചോളംകൊണ്ടുള്ള ഉപ്പുമാവ്, ചെറുധാന്യങ്ങള്‍ കൊണ്ടുള്ള ഇഡ്ഡലി, സാലഡുകള്‍, ഗ്രില്‍ ചെയ്ത മത്സ്യം എന്നിവ മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രുചിയും പോഷകവും നഷ്ടപ്പെടുത്താതെ ആരോഗ്യകരമായ ഭക്ഷണം ഉറപ്പുവരുത്തുന്നതാണ് പുതിയ മെനുവിലെ ഭക്ഷണങ്ങള്‍.

പുതിയ മെനു പോഷകാഹാര വിദഗ്ധരുടെ മാര്‍ഗനിര്‍ദേശത്തോടെയാണ് തയ്യാറാക്കിയിരിക്കുന്നത്. ഓരോ വിഭവത്തിനൊപ്പം അതിലടങ്ങിയിരിക്കുന്ന കലോറിയുടെ അളവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ശ്രദ്ധയോടെ ഭക്ഷണം കഴിക്കാൻ എംപിമാരേയും ഉദ്യോഗസ്ഥരേയും പ്രേരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read:രാവിലെ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കണ്ട! പകരം കഴിക്കേണ്ടത് ഇതെല്ലാം; ​ഗുണങ്ങൾ അറിയാം

ചെറുധാന്യങ്ങൾ കൊണ്ടുള്ള പ്രഭാതഭക്ഷണമാണ് ഇതിലെ പ്രധാന ഹൈലേറ്റ്. 270 കലോറി അടങ്ങിയ റാഗി ഇഡ്ഡലിയും സാമ്പാറും, 206 കലോറി അടങ്ങിയ ഉപ്പുമാവ്, ചെറുപയര്‍ ദോശ, ചണാ ചാട്ട് എന്നിവയാണ് പ്രഭാതഭക്ഷണത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. മാംസാഹാരം പ്രേമികൾക്കും ആരോ​ഗ്യകരമായ ഭക്ഷണമാണ് മെനുവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പച്ചക്കറികളോടൊപ്പം ഗ്രില്‍ ചെയ്ത ചിക്കനും (157 കലോറി), ഗ്രില്‍ ചെയ്ത മത്സ്യവും (378 കലോറി) ഒരുക്കും.ലഘുഭക്ഷണങ്ങള്‍ക്കും പാനീയങ്ങള്‍ക്കുമായി ഫ്രഷ് സാലഡുകളോ (113 കലോറി), സൂപ്പുകളോ, റോസ്റ്റ് ചെയ്ത തക്കാളിയോ, ബേസില്‍ ഷോര്‍ബയോ തിരഞ്ഞെടുക്കാം.‍ ഭക്ഷണത്തിനു ശേഷം കഴിക്കാൻ മധുരമുള്ള വിഭവങ്ങളും മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചെറുധാന്യങ്ങള്‍ കൊണ്ടുള്ള പായസവും(മിക്‌സ് മില്ലറ്റ് ഖീര്‍) മെനുവില്‍ ഇടം പിടിച്ചിട്ടുണ്ട്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും