AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

തേങ്ങാപ്പാലില്‍ വേവിച്ച മാങ്ങയിട്ട മീന്‍കറി കഴിക്കണോ? വാസുവേട്ടന്റെ കടയിലേക്ക് വിട്ടോളൂ

Vasuvettante Kada in Athirapally: ചൂടുചോറിനൊപ്പം തേങ്ങാപ്പാലില്‍ വേവിച്ച മാങ്ങയിട്ട മീന്‍കറി ഇവരുടെ സ്പെഷലുകളിൽ ഒന്നാണ്. ചെമ്മീന്‍ റോസ്റ്റും മീന്‍മുട്ടയും മീന്‍‌മുളകിട്ടതും മീന്‍ പൊരിച്ചതും മീന്‍പൊള്ളിച്ചതും ബീഫ് കായ റോസ്റ്റും ഇവരുടെ അടുക്കളയിൽ ഒരുങ്ങുന്നു.

തേങ്ങാപ്പാലില്‍ വേവിച്ച മാങ്ങയിട്ട മീന്‍കറി കഴിക്കണോ? വാസുവേട്ടന്റെ കടയിലേക്ക് വിട്ടോളൂ
Representative image Image Credit source: IndiaPix/IndiaPicture/Getty Images
sarika-kp
Sarika KP | Published: 10 Jul 2025 13:38 PM

നല്ല സ്വാദേറിയ ഭക്ഷണം എവിടെ കണ്ടാലും പോയി കഴിക്കുന്നവരാണ് നമ്മൾ മലയാളികൾ. പ്രത്യേകിച്ച് നാടന്‍രുചിയുള്ള ചൂടന്‍വിഭവങ്ങള്‍ ആണെങ്കിൽ പിന്നെ ഒന്നും പറയേണ്ട. എന്നാൽ അവർക്കുള്ളതാണ് വാസുവേട്ടന്റെ കട. ചാലക്കുടിയില്‍ നിന്ന് അതിരപ്പള്ളിക്കു പോകുന്ന വഴി എലഞ്ഞിപ്രയുള്ള വാസുവേട്ടന്റെ ഈ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്.

നല്ല നാടൻ മസാലയിട്ട് പാചകം ചെയ്യുന്ന കോഴിക്കറിയുടെ രുചികൊണ്ടാണ് ഈ ഹോട്ടൽ പ്രശസ്തമായത്. ഇതോടെ ആ കടയ്ക്ക് കോഴിവാസുവിന്റെ കട എന്ന പേരും വന്നു.നാടന്‍മസാലകളും തേങ്ങാപ്പാലും ചേര്‍ത്തു തയാറാക്കുന്ന കോഴിക്കറി മാത്രമല്ല, കോഴി വറുത്തതും മട്ടണും ബീഫും പോര്‍ക്കും താറാവും മുയലും അയല വറുത്തതും വഴുത മീന്‍കറിയും കൂന്തല്‍ റോസ്റ്റും എല്ലാം ഇവിടത്തെ നോണ്‍വെജ് ലിസ്റ്റിലുണ്ട്. ഓരോ വിഭവങ്ങൾക്കും ഇവരുടെതായ മസാലകളാണ് ചേർക്കുന്നത്. ചൂടുചോറിനൊപ്പം തേങ്ങാപ്പാലില്‍ വേവിച്ച മാങ്ങയിട്ട മീന്‍കറി ഇവരുടെ സ്പെഷലുകളിൽ ഒന്നാണ്.

Also Read:ബിരിയാണി 60 രൂപ, ഊണ് 50 രൂപ… ഇനി ട്രെയിനിൽ കിട്ടും കൊച്ചിയുടെ സമൃദ്ധി രുചികൾ

ചൂടുചോറിനൊപ്പം തേങ്ങാപ്പാലില്‍ വേവിച്ച മാങ്ങയിട്ട മീന്‍കറി ഇവരുടെ സ്പെഷലുകളിൽ ഒന്നാണ്. ചെമ്മീന്‍ റോസ്റ്റും മീന്‍മുട്ടയും മീന്‍‌മുളകിട്ടതും മീന്‍ പൊരിച്ചതും മീന്‍പൊള്ളിച്ചതും ബീഫ് കായ റോസ്റ്റും ഇവരുടെ അടുക്കളയിൽ ഒരുങ്ങുന്നു.രാവിലെ 11 മുതല്‍ വൈകിട്ട് നാലു വരെയാണ് ഇവിടെ ഊണു നൽകുന്നത്. ഇതിനു പുറമെ പൊതിച്ചോറും ബിരിയാണിയും നല്‍കുന്നുണ്ട്