Rose tea Recipe : ഗ്രീൻടീയ്ക്ക് ഒപ്പം നിൽക്കും റോസ് ടീയും, ഗുണവും മണവുമുള്ള ചായ ഇങ്ങനെ റെഡിയാക്കാം
Rose tea health benefits: ധാരാളം ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുള്ളതിനാൽ റോസ് ടീക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ദഹനപ്രക്രിയ എളുപ്പമാക്കാനും റോസ് ടീ വളരെ നല്ലതാണ്.
റോസ് ടീ അല്ലെങ്കിൽ റോസ ചായയെ കുറിച്ച് അധികമാർക്കും അറിവില്ലെങ്കിലും, മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ചായകളിൽനിന്ന് വ്യത്യസ്തമായി ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒന്നാണിത്. റോസാപ്പൂ ഇതളുകൾ ഉപയോഗിച്ചാണ് ഈ ചായ ഉണ്ടാക്കുന്നത്. റോസാപ്പൂവിന്റെ നിറവും മണവും പോലെതന്നെയാണ് ഇതിന്റെ ഗുണങ്ങളും. പാചകത്തിനും സൗന്ദര്യസംരക്ഷണത്തിനും ഉപയോഗിക്കുന്ന റോസാപ്പൂക്കൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നത് പലർക്കും പുതിയ അറിവായിരിക്കും.
റോസ് ടീയുടെ ആരോഗ്യ ഗുണങ്ങൾ
അമിതഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഏറ്റവും നല്ല പാനീയങ്ങളിൽ ഒന്നാണ് റോസ് ടീ. ശരിയായ ഭക്ഷണക്രമം പിന്തുടരുമ്പോൾ ഇത് പതിവായി കുടിക്കുന്നത് ഭാരം നിയന്ത്രിക്കാൻ സഹായിക്കും. ധാരാളം ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുള്ളതിനാൽ റോസ് ടീക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ദഹനപ്രക്രിയ എളുപ്പമാക്കാനും റോസ് ടീ വളരെ നല്ലതാണ്. ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഈ ചായ സഹായിക്കുന്നു. ചർമ്മത്തിന്റെ ആരോഗ്യത്തിനും റോസാപ്പൂവ് ഉത്തമമാണ്.
റോസ് ടീ ഉണ്ടാക്കുന്ന വിധം
വീട്ടിൽ എളുപ്പത്തിൽ റോസ് ടീ ഉണ്ടാക്കാൻ ഫ്രഷ് റോസാപ്പൂവിന്റെ 1/4 കപ്പ് ഇതളുകൾ, 1 കപ്പ്, തേൻ/പഞ്ചസാര ആവശ്യത്തിന് മതിയാകും
ALSO READ: ഇനി ഉള്ളി അരിയുമ്പോൾ കരയില്ല..! ദേ ഈ ട്രിക്കൊന്ന് പരീക്ഷിച്ച് നോക്കൂ
തയ്യാറാക്കുന്ന വിധം
- ഒരു കപ്പ് വെള്ളം നന്നായി തിളപ്പിക്കുക.
- ഒരു ടീ കപ്പിലേക്ക് ഉണങ്ങിയതോ ഫ്രെഷായതോ ആയ റോസാപ്പൂ ഇതളുകൾ ഇടുക.
- തിളച്ച വെള്ളം ഈ ഇതളുകളിലേക്ക് ഒഴിക്കുക.
- കപ്പ് ഒരു അടപ്പ് ഉപയോഗിച്ച് 10 മുതൽ 15 മിനിറ്റ് വരെ അടച്ചുവെക്കുക. ഇങ്ങനെ ചെയ്യുന്നത് റോസാപ്പൂവിന്റെ സത്തും മണവും വെള്ളത്തിൽ നന്നായി ലയിക്കാൻ സഹായിക്കും.
- അതിനുശേഷം ഇതളുകൾ മാറ്റി ചായ അരിച്ചെടുക്കുക.
- ആവശ്യമെങ്കിൽ അൽപം തേനോ പഞ്ചസാരയോ ചേർത്ത് ചൂടോടെയോ തണുപ്പിച്ചോ ഉപയോഗിക്കാം.