AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Karkidakam Recipes: കർക്കിടക മാസം എത്തി; ഈ രുചിക്കൂട്ടുകൾ ഒഴിവാക്കരുത്

Recipes During Karkidakam Month: ശക്തമായ മഴയും അതിനോടൊപ്പം പകര്‍ച്ചവ്യാധികള്‍ കൂടുന്നതും ഈ മാസത്തിൽ തന്നെയാണ്. അതുകൊണ്ട് ഈ സമയത്ത് കഴിക്കാൻ പറ്റിയ ചില ആരോ​ഗ്യകരമായ രുചിക്കൂട്ടുകൾ പരിചയപ്പെടാം.

Karkidakam Recipes: കർക്കിടക മാസം എത്തി;  ഈ രുചിക്കൂട്ടുകൾ ഒഴിവാക്കരുത്
representational imageImage Credit source: FREEPIK
sarika-kp
Sarika KP | Updated On: 21 Jul 2025 11:20 AM

കർക്കിടക മാസം എത്തി കഴിഞ്ഞു. പഞ്ഞമാസം എന്ന് കൂടി അറിയപ്പെടുന്ന ഈ മാസത്തിൽ ആരോ​ഗ്യ കാര്യത്തിലും ഭക്ഷണ കാര്യത്തിലും വലിയ ശ്രദ്ധയാണ് നൽകേണ്ടത്. ശക്തമായ മഴയും അതിനോടൊപ്പം പകര്‍ച്ചവ്യാധികള്‍ കൂടുന്നതും ഈ മാസത്തിൽ തന്നെയാണ്. അതുകൊണ്ട് ഈ സമയത്ത് കഴിക്കാൻ പറ്റിയ ചില ആരോ​ഗ്യകരമായ രുചിക്കൂട്ടുകൾ പരിചയപ്പെടാം.

ആരോഗ്യപ്രദമായതും എല്ലാവർക്കും ഇഷ്ടപ്പെടുന്നതുമായ വിഭവങ്ങളിൽ ഒന്നാണ് പുതീന പക്കാവട. ഇത് എങ്ങനെ തയ്യാറാക്കമെന്ന് നോക്കാം.

ചേരുവകൾ

പുതീന ഇല – ഒരു പിടി
കടലമാവ് – 150 ഗ്രാം
മുളക് പൊടി,
ഉപ്പ്,കായപ്പൊടി – പാകത്തിന്
അയമോദകം – ഒരു നുള്ള്
എണ്ണ – വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം:

പുതീന ഇല, കടലമാവ്, മുളക് പൊടി, ഉപ്പ്,കായപ്പൊടി എന്നിവ അൽപം വെള്ളം തളിച്ച് കുഴയ്ക്കുക. വറുക്കാനെടുക്കുന്ന പാത്രത്തിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാക്കുക. ഇത് ചൂടാകുമ്പോൾ രണ്ട് സ്പൂൺ എണ്ണയും അയമോദകവും ചേർത്തു നന്നായി കുഴയ്ക്കുക. കുഴച്ച മാവ് ചൂടായ എണ്ണയിൽ ചെറിയ ഉരുളകളായി എടുത്ത് വറുത്തു കോരുക. പുതീന പക്കാവട തയ്യാർ.

Also Read:പ്രാതൽ ആരോ​ഗ്യകരമാക്കാം! വയർവീർക്കൽ ഒഴിവാക്കാൻ ശീലമാക്കേണ്ട ഭക്ഷണങ്ങൾ

ഔഷധ ഗുണമുള്ള ഭക്ഷണങ്ങളിൽ ഒന്നാണ് മുള്ളൻ ചീര. ഇതിൽ കൊളസ്ട്രോളിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട് എന്ന് മാത്രമല്ല ഒരുപാട് ആരോഗ്യ ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് വച്ച് ഒരു വിഭവം തയ്യാറാക്കാം

മുള്ളൻ ചീര മുളകൂട്ടൽ

ചെറുപയർ പരിപ്പ് – അര കപ്പ്
മുള്ളൻ ചീര നുറുക്കിയത് – 5 കപ്പ്
നാളികേരം ചുരണ്ടിയത് – മുക്കാൽ കപ്പ്
വറ്റൽ മുളക് വറുത്തത്, മഞ്ഞൾപ്പൊടി, ഉപ്പ്,ജീരകം – പാകത്തിന്
ജീരകം – ഒരു നുള്ള്
കടുക്, ഉഴുന്ന്, വെളിച്ചെണ്ണ – താളിക്കാൻ

തയാറാക്കുന്ന വിധം:

ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് ചെറുപയർ പരിപ്പ് ചേർത്ത് വേവിക്കുക. ഇത് വെന്തു തുടങ്ങുമ്പോൾ മുള്ളൻ ചീര, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വീണ്ടും വേവിക്കുക. ഇതിനിടെ നാളികേരം, ജീരകം, വറ്റൽ മുളക് എന്നിവ അരച്ചുവെക്കുക. അരച്ചുവച്ച ഇട് വെന്ത കൂട്ടിലേക്ക് ചേർത്ത് ഇളക്കി തിളപ്പിക്കുക. ഉഴുന്നും കടുകും വെളിച്ചെണ്ണയിൽ താളിച്ചു ചേർക്കു.

ആരോ​ഗ്യത്തിന് ഏറ്റവും നല്ലതാണ് ഇലകറികൾ. ഈ കർക്കിടക മാസത്തിൽ പത്തില തോരൻ തയ്യാറാക്കിയാലോ?

ചേരുവകൾ

കുമ്പള ഇല, മത്തൻ ഇല ,വെള്ളരി ഇല, കോവൽ ഇല ,പയർ ഇല ,ചേമ്പില ,തഴുതാമ , ആനച്ചൊറിയണം,ചേനയില ,ചീര ഇല ,
സവാള – ഒന്ന്
വെളുത്തുള്ളി – ഒരു ടീസ്പൂൺ
ഇഞ്ചി – ഒരു ടീസ്പൂൺ
നാളികേരം ചിരകിയത് – ഒരു കപ്പ്
മഞ്ഞൾപ്പൊടി – അരടീസ്പൂൺ
മുളകുചതച്ചത് – രണ്ടു ടീസ്പൂൺ
കടുക് – ഒരു ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്

തയാറാക്കുന്ന വിധം:

എടുത്തിരിക്കുന്ന എല്ല ഇലകളും നന്നായി കഴുകി വൃത്തിയാക്കി ചെറുതാക്കി മുറിച്ചെടുത്ത് വയ്ക്കുക. തുടർന്ന് ഇത് തയ്യാറാക്കാൻ വലിയ ഒരു ഉരുളി എടുക്കുക. ഇത് ചൂടായി വരുമ്പോൾ വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടാകുമ്പോൾ കടുക് ഇട്ടുകൊടുക്കാം, കടുക് പൊട്ടിയ ശേഷം വെളുത്തുള്ളിയും ഇഞ്ചിയും ചേർത്ത് കൊടുക്കുക ,ഇത് മൂത്ത ശേഷം സവാള ചേർത്ത് അൽപ്പം ഉപ്പും കൂടി ചേർത്ത് വഴറ്റുക .സവാള വഴന്നു വന്നാൽ മഞ്ഞൾപ്പൊടി ചേർത്ത് കൊടുക്കാം. ഇതിന്റെ പച്ച മണം മാറിയാൽ ചതച്ച മുളക് കൂടി ചേർത്ത് കൊടുക്കുക. ഇതിനു ശേഷം അരിഞ്ഞ് വച്ച പത്തില മുറിച്ചത് ചേർത്ത് കൊടുക്കുക ,ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് ഒന്ന് മിക്സ് ചെയ്തു മൂടി വയ്ക്കുക. മൂടിയുടെ പുറത്തേക്കു ആവി വന്നാൽ ഉടൻ മൂടി മാറ്റി ഒന്ന് കൂടി മിക്സ് ചെയ്തു നാളികേരം ചിരകിയത് ചേർത്ത് കൊടുത്തു മിക്സ് ചെയ്ത ശേഷം ഒന്നുകൂടി മൂടി വയ്ക്കുക .കുറച്ചു സമയം കഴിഞ്ഞു മൂടി മാറ്റിയ ശേഷം കുറച്ചു സമയം തുറന്നിട്ട് തോരൻ ഡ്രൈ ആക്കി എടുക്കണം. ഇടയ്ക്ക് ഇളക്കി കൊടുക്കാൻ മറക്കരുത്.