Sambar: സാമ്പാറിന്റെ യഥാർത്ഥ അവകാശി മറാഠികൾ! സദ്യയിലെ മേളപ്രമാണിയുടെ രുചിയുടെ കഥ
Uncovering the Origins of Sambhar: സദ്യയിലെ മേളപ്രമാണിയായ സാമ്പാറിന്റെ വരവോടെ മറ്റ് കറികളുടെ സ്ഥാനം പന്തിക്ക് പുറത്തായി. ഇപ്പോൾ പ്രഭാത ഭക്ഷണത്തിലും ഉച്ചയ്ക്ക് ചോറിനും രാത്രി അത്താഴത്തിനും സാമ്പാർ കൂട്ടി ഒരു പിടി പിടിക്കുന്നവർ നമ്മുക്ക് ചുറ്റും തന്നെയുണ്ട്.
മലയാളികൾക്ക് സദ്യ വികാരമാണെങ്കിൽ സദ്യയിലെ പ്രധാന വിഭവമായ സാമ്പർ അഹങ്കാരമാണ്. കാരണം സാമ്പർ ഇല്ലാത്ത സദ്യയുണ്ടാകില്ല. അത്രയധികം ഹരം കൊള്ളിക്കാൻ മറ്റൊരു കറിക്ക് സാധിക്കില്ല. എരിവും പുളിയും മധുരവുമെല്ലാം തരം പോലെ ഒഴുകുന്ന വിഭവം. സദ്യയിലെ മേളപ്രമാണിയായ സാമ്പാറിന്റെ വരവോടെ മറ്റ് കറികളുടെ സ്ഥാനം പന്തിക്ക് പുറത്തായി. ഇപ്പോൾ പ്രഭാത ഭക്ഷണത്തിലും ഉച്ചയ്ക്ക് ചോറിനും രാത്രി അത്താഴത്തിനും സാമ്പാർ കൂട്ടി ഒരു പിടി പിടിക്കുന്നവർ നമ്മുക്ക് ചുറ്റും തന്നെയുണ്ട്.
മറ്റൊരു ദേശത്തെ അടുക്കളയില്‍നിന്ന് വന്ന് മലയാളിനാവിനെ ഇത്രമേല്‍ കീഴടക്കിയ മറ്റൊരു വിഭവമില്ല. പച്ചക്കറികളും പരിപ്പും കായവും പുളിയുമെല്ലാം പാകത്തിന് ചേരുന്ന സാമ്പറിനു പറയാനുമുണ്ടൊരു ചരിത്രം. മറാഠികളാണ് സാമ്പാറിന്റെ യഥാർത്ഥ അവകാശികൾ. അവിടെ നിന്ന് തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ നിന്നാണ് ഇന്ത്യയാകെ സാമ്പാറിന്റെ രുചി ഒഴുകിയത് എന്നാണ് വാദം.
Also Read:രോഗങ്ങളെ തുരത്തും, ചർമ്മം തിളങ്ങും; സൂപ്പിനെ വെല്ലാൻ മറ്റൊന്നില്ല!
മറാത്ത രാജാവായ ശിവജിയുടെ മകന്‍ സംബാജി തഞ്ചാവൂരില്‍ എത്തുമ്പോള്‍ അദ്ദേഹത്തിനു വേണ്ടിയുണ്ടാക്കിയാണ് സാമ്പാർ എന്നാണ് കഥ. മഹാരാഷ്ട്ര ചേരുവയായ മറാത്തിദാല്‍ ഉള്‍പ്പെടുന്നതും കുടംപുളി ഉപയോഗിച്ചിരുന്നതുമൊക്കെയാണ് തെളിവ്. കഥ എന്താണെങ്കിലും കേരളത്തില്‍ അമ്പതുവര്‍ഷത്തെ ചരിത്രംപോലും അവകാശപ്പെടാനില്ലാത്ത സാമ്പാർ ഇന്ന് പ്രധാനിയാണ്.
സാമ്പാര്‍ വരുന്നതിനു മുന്നേ കേരളത്തില്‍ താരമായിരുന്നു വറുത്തരച്ച പുളിങ്കറി പിന്നീട് പുറത്താക്കപ്പെട്ടു. രൂപത്തിലും ഭാവത്തിലും പുളിങ്കറിയെപ്പോലെത്തന്നെയാണ് സാമ്പാർ. അതോടെ എളുപ്പത്തില്‍തന്നെ പുളിങ്കറിയുടെ സ്ഥാനം അപഹരിക്കാന്‍ സാമ്പാറിനായി.