AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vattuknji Recipe: ഇത് കഴിച്ചാൽ മതി! കർക്കിടകത്തിൽ രോഗപ്രതിരോധ ശേഷി കൂട്ടാൻ ബെസ്റ്റ്; വട്ടുകഞ്ഞി തയ്യാറാക്കാം

Vattuknji Recipe: ആയുർവേദം നിഷ്കർഷിക്കുന്ന മരുന്നു കഞ്ഞി പോലെത്തെ ആഹാരം മിക്കവരും കർക്കിടകത്തിൽ കഴിക്കാറുണ്ട്. ഇതുപോലെ ഒന്നാണ് വട്ടുകഞ്ഞി. ഇത് കഴിക്കുന്നത് നടുവേദന, സന്ധിവേദന എന്നിവയ്ക്ക് ഉത്തമമാണ്.

Vattuknji Recipe: ഇത് കഴിച്ചാൽ മതി! കർക്കിടകത്തിൽ രോഗപ്രതിരോധ ശേഷി കൂട്ടാൻ ബെസ്റ്റ്; വട്ടുകഞ്ഞി തയ്യാറാക്കാം
representative ImageImage Credit source: FREEPIK
sarika-kp
Sarika KP | Updated On: 04 Aug 2025 18:11 PM

ഹൈന്ദവ വിശ്വാസപ്രകാരം ഏറെ പ്രാധാന്യമുള്ള മലയാള മാസമാണ് കര്‍ക്കിടകം. കർക്കിടക മാസത്തിൽ ആരോ​ഗ്യ സംരക്ഷണത്തിനും ഏറെ പ്രാധാന്യമാണ് നൽകാറുള്ളത്. ഈ മാസത്തിൽ പകർച്ചവ്യാധികൾ പിടിപെടാൻ സാധ്യതയേറെയാണ്. അതുകൊണ്ടാണ് പഴയ തലമുറയിലുള്ളവർ ആരോഗ്യകാര്യത്തിൽ കൂടുതലായി ശ്രദ്ധ നൽകാൻ പറയുന്നത്.

പൊതുവേ ശരീരബലവും ദഹനശേഷിയും കുറഞ്ഞ മാസം കൂടിയാണ് കർക്കിടകം. അതുകൊണ്ട് തന്നെ എന്നും കഴിക്കുന്നതിൽ നിന്ന് വ്യത്യസ്തമായാണ് കർക്കിടത്തിൽ കഴിക്കുന്നത്. രോ​ഗപ്രതിരോധശേഷി വർധിക്കാനും ആരോഗ്യം വീണ്ടെടുക്കാനും സഹായിക്കുന്ന തരത്തിലുള്ള ഭക്ഷണങ്ങളും ഔഷധ കഞ്ഞികളും ഈ മാസത്തിൽ കഴിക്കാറുണ്ട്. പലരും മത്സ്യ മാംസാദികൾ ഉപേക്ഷിച്ച് സസ്യാഹാരം ശീലമാകാറുമുണ്ട്. ആയുർവേദം നിഷ്കർഷിക്കുന്ന മരുന്നു കഞ്ഞി പോലെത്തെ ആഹാരം മിക്കവരും കർക്കിടകത്തിൽ കഴിക്കാറുണ്ട്. ഇതുപോലെ ഒന്നാണ് വട്ടുകഞ്ഞി. ഇത് കഴിക്കുന്നത് നടുവേദന, സന്ധിവേദന എന്നിവയ്ക്ക് ഉത്തമമാണ്. ഇതെങ്ങനെ തയാറാക്കുന്നുവെന്നു നോക്കാം.

Also Read:ഭക്ഷണം കഴിച്ച ശേഷം വയറ്റിൽ അസ്വസ്ഥതയുണ്ടോ? ഇഞ്ചിയും നാരങ്ങയും എടുത്തോളൂ, വഴിയുണ്ട്

ചേരുവകൾ

വട്ടുകായയുടെ തോട് പൊട്ടിച്ചെടുത്ത പരിപ്പ് വെള്ളത്തിൽ കുതിർത്തു വച്ച ശേഷം അരച്ചെടുത്തത്.

ഉണക്കലരി അല്ലെങ്കിൽ പച്ചരി

തേങ്ങ,ജീരകം,ഉപ്പ്– ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

അരി, തേങ്ങ, വട്ടുകായ അരച്ചത്, ജീരകം, ഉപ്പ് ഇവ കുക്കറിലിട്ട് ആവശ്യത്തിനു വെള്ളമൊഴിച്ച് വേവിക്കുക. രണ്ട് വിസിലിനു ശേഷം കുക്കർ ഓഫ് ചെയ്യുക. ആവി പോയി കഴിയുമ്പോൾ കുക്കർ തുറന്ന് കുറച്ച് നെയ്യ് ചേർക്കുക. ചൂടോടെ കഴിക്കാവുന്ന വട്ടുകഞ്ഞി അത്താഴത്തിന് ഉപയോഗിക്കാം.