AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold nanoparticles tree: സ്വർണം മരത്തിലും കായ്ക്കും…. ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തി പുതിയ പഠനം

Gold Nanoparticles in Norway Spruce Tree: പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയിൽ സ്വർണ്ണം ഖനനം ചെയ്യുന്നതിന് ഈ കണ്ടെത്തൽ പുതിയ സാധ്യതകൾ തുറന്നേക്കും.

Gold nanoparticles tree: സ്വർണം മരത്തിലും കായ്ക്കും…. ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തി പുതിയ പഠനം
Norway Spruce TreeImage Credit source: social media
aswathy-balachandran
Aswathy Balachandran | Published: 13 Oct 2025 10:05 AM

ന്യൂഡൽഹി: സ്വർണം മരത്തിൽ കായ്ക്കില്ല എന്ന് നമുക്കെല്ലാം അറിയാം. എന്നാൽ ഈ വിശ്വാസത്തെ തിരുത്തുന്ന കണ്ടെത്തലാണ് ഇപ്പോൾ നടന്നിരിക്കുന്നത്. ഫിൻലൻഡിൽ നിന്നുള്ള ഒരു പഠനമാണ് പരമ്പരാ​ഗത വിശ്വാസങ്ങളെ മാറ്റിക്കുറിച്ചത്. വടക്കൻ ഫിൻലൻഡിലെ നോർവേ സ്പ്രൂസ് മരങ്ങളുടെ ഇലകൾ പോലുള്ള സൂചികളിൽ ഗവേഷകർ സ്വർണ്ണത്തിൻ്റെ ചെറിയ നാനോകണികകൾ കണ്ടെത്തി.

 

സ്വർണ്ണത്തിൻ്റെ രഹസ്യം സൂക്ഷ്മാണുക്കളിൽ

 

ഔലു സർവകലാശാലയും ഫിൻലൻഡിലെ ജിയോളജിക്കൽ സർവേയും ചേർന്നാണ് ഈ പഠനം നടത്തിയത്. ഈ നാനോകണികകൾ രൂപപ്പെടുന്നതിന് പിന്നിൽ പ്രത്യേകതരം സൂക്ഷ്മാണുക്കൾക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തൽ.

 

പ്രവർത്തന രീതി ഇങ്ങനെ

 

മണ്ണിൽ ലയിച്ചുചേർന്ന സ്വർണം വെള്ളത്തിലൂടെ സഞ്ചരിച്ച് മരങ്ങളുടെ വേരുകളിലൂടെ അകത്തേക്ക് പ്രവേശിക്കുന്നു. ഇവ മുകളിലേക്ക് ഇലകളിലേക്കും സൂചികളിലേക്കും എത്തുന്നു.

നോർവേ സ്പ്രൂസ് മരങ്ങളുടെ ഇലകളിലെ രാസപ്രവർത്തനങ്ങളെ സ്വാധീനിക്കുന്ന P3OB-42, ക്യൂട്ടിബാക്ടീരിയം, കോറിനെബാക്ടീരിയം തുടങ്ങിയ ചില ബാക്ടീരിയ വിഭാഗങ്ങൾ ഈ സ്വർണ്ണത്തെ ഖരരൂപത്തിലുള്ള നാനോകണികകളാക്കി മാറ്റാൻ സഹായിക്കുന്നു. എല്ലാ മരങ്ങളിലും സ്വർണ്ണം അടങ്ങിയിരുന്നില്ല. ഇത്, ജലപാതകൾ, സൂക്ഷ്മാണുക്കളുടെ സാന്നിധ്യം, പ്രാദേശിക സാഹചര്യങ്ങൾ എന്നിവയെല്ലാം ഈ പ്രക്രിയയിൽ പങ്കുവഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നു.

പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയിൽ സ്വർണ്ണം ഖനനം ചെയ്യുന്നതിന് ഈ കണ്ടെത്തൽ പുതിയ സാധ്യതകൾ തുറന്നേക്കും.