Henna on hands: മാനസികസമ്മർദ്ദം അകറ്റാം, മൈലാഞ്ചി ഇട്ടോളൂ കയ്യിൽ…
Applying henna on hands: കൈകളിൽ മൈലാഞ്ചി പുരട്ടുന്നത് രക്തയോട്ടം മെച്ചപ്പെടുത്തുന്നതിലൂടെ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ചില പരമ്പരാഗത രീതികൾ പറയുന്നു.

Henna
കൊച്ചി : പലർക്കും മൈലാഞ്ചി ഇടുന്നത് ഇഷ്ടമുള്ളവരും ഇല്ലാത്തവരും ഉണ്ട്. പലപ്പോഴും മൈലാഞ്ചി ഇടുന്നത് പഴയ ഫാഷനാണ് എന്ന് കരുതുന്നവർ ശ്രദ്ധിക്കുക. കയ്യിൽ മൈലാഞ്ചി ഇടുന്നത് കേവലം ഭംഗിക്കു വേണ്ടിയല്ല, മറിച്ച് അതിനു ആരോഗ്യ ഗുണങ്ങൾ കൂടിയുണ്ട് ഏറെ. പണ്ടുകാലം മുതൽ ഇത് കയ്യിൽ ഇട്ടിരുന്നത് ഭംഗിയ്ക്കു മാത്രമല്ലെന്നു അതിന്റെ ഗുണങ്ങളെപ്പറ്റി കേൾക്കുമ്പോൾ മനസ്സിലാകും.
ഗുണങ്ങളേറെ ….
ശരീരത്തിന് തണുപ്പ്
മൈലാഞ്ചിയ്ക്ക് തണുപ്പിക്കാനുള്ള കഴിവുണ്ട്. ശരീരത്തിനു സ്വാഭാവികമായ തണുപ്പ് നൽകാൻ ഇത് പണ്ടു മുതലേ ഉപയോഗിക്കാറുണ്ട്. ഇതിനു ശരീരത്തിലെ ചൂടി കുറയ്ക്കാനുള്ള പ്രത്യേക കഴിവുണ്ടെന്ന് ആയുർവ്വേദം അനുശാസിക്കുന്നു. പ്രത്യേകിച്ച് പനി, തലവേദന, തുടങ്ങിയ അവസ്ഥകളിൽ ആശ്വാസം പകരാൻ മൈലാഞ്ചിയ്ക്ക് കഴിയും. കൈകളിലും കാലുകളിലും മൈലാഞ്ചി ഇടുന്നത് ശരീരത്തിലെ ഊഷ്മാവിനെ സന്തുലിതമാക്കാൻ സഹായിക്കുന്നു.
വേദന സംഹാരി
മൈലാഞ്ചിയ്ക്ക് ശരീരത്തിലെ വീക്കം കുറയ്ക്കാനുള്ള കഴിവുണ്ട്. ഇത് സന്ധിവാതം, പേശീ വേദന , തലവേദന എന്നിവ ഉള്ളപ്പോൾ ഏറെ ഗുണകരമാണ്.
ചർമ്മ പ്രശ്നങ്ങൾക്ക് പരിഹാരം
മൈലാഞ്ചിയ്ക്ക് ആന്റി ബാക്ടീരിയൽ ആന്റി ഫംഗൽ ഗുണങ്ങളുണ്ട്. ഇത് കുഴി നഖം പോലുള്ള പ്രശ്നങ്ങൾക്ക് പണ്ടുകാലം മുതൽ ഉപയോഗിച്ചിരുന്നു. ചൊറിച്ചിൽ, അലർജി, ഫംഗൽ ഇൻഫക്ഷൻ പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായി ഇത് കാലങ്ങളായി ഉപയോഗിക്കുന്നു
മാനസിക സമ്മർദ്ദം കുറയ്ക്കാൻ
മൈലാഞ്ചിയുടെ സ്വാഭാവിക സുഗന്ധം മനസ്സിനെ ശാന്തമാക്കാനും സമ്മർദ്ദം കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. തണുത്ത അനുഭവം പൊതുവായ സന്തോഷം നൽകാനും സഹായിക്കും.
രക്തസമ്മർദ്ദം…
കൈകളിൽ മൈലാഞ്ചി പുരട്ടുന്നത് രക്തയോട്ടം മെച്ചപ്പെടുത്തുന്നതിലൂടെ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ചില പരമ്പരാഗത രീതികൾ പറയുന്നു.