AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Guava benefits : ഒരേയൊരു സൂപ്പർ ഫ്രൂട്ട്… അതാണ് പേരക്ക, ​ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാമോ?

Health Benefits of Guava: വിറ്റാമിൻ സി-യുടെ കാര്യത്തിൽ ഓറഞ്ചിനേക്കാൾ നാലിരട്ടി ഗുണങ്ങളുള്ള പേരക്ക പ്രതിരോധശേഷി വർദ്ധിപ്പിക്കാനും, കോശങ്ങളുടെ കേടുപാടുകൾ പരിഹരിക്കാനും സഹായിക്കുന്നു. ഒരു പേരക്കയിൽ ഏകദേശം 370 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ടെന്നാണ് പഠനം.

Guava benefits : ഒരേയൊരു സൂപ്പർ ഫ്രൂട്ട്… അതാണ് പേരക്ക, ​ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാമോ?
Guava Image Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Published: 14 Nov 2025 18:23 PM

വിലകൂടിയ വിദേശ പഴങ്ങളായ കിവി, ഓറഞ്ച് എന്നിവയെ മറികടക്കുന്ന ഒരു സൂപ്പർ ഫ്രൂട്ട് ഉണ്ട്—അതാണ്നമ്മുടെ പേരക്ക. ഒരു പേരക്കയ്ക്ക് വില കുറവാണ്. പക്ഷെ ഇത് കുടലിന്റെ ആ​രോ​ഗ്യത്തിനു ഏറെ ​ഗുണമാണ്. 100 ഗ്രാം പേരക്കയിൽ ഏകദേശം 5 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം അകറ്റാനുള്ള പ്രകൃതിദത്ത പരിഹാരമാണെന്നും, കുടലിലെ നല്ല ബാക്ടീരിയകളെ പിന്തുണയ്ക്കുന്ന ശക്തമായ പ്രീബയോട്ടിക് ആണെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. പേരക്കയുടെ കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് (12 – 24) കാരണം ഇത് പ്രമേഹരോഗികൾക്കും സുരക്ഷിത ഫലമാണ്.

വിറ്റാമിൻ സി-യുടെ കാര്യത്തിൽ ഓറഞ്ചിനേക്കാൾ നാലിരട്ടി ഗുണങ്ങളുള്ള പേരക്ക പ്രതിരോധശേഷി വർദ്ധിപ്പിക്കാനും, കോശങ്ങളുടെ കേടുപാടുകൾ പരിഹരിക്കാനും സഹായിക്കുന്നു. ഒരു പേരക്കയിൽ ഏകദേശം 370 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ടെന്നാണ് പഠനം.

 

Also Read: മാസം തികയാതെയുള്ള പ്രസവം തടയാം; അമ്മയാകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 

പേരക്കയിലുള്ള നാരുകൾ വിശപ്പ് നിയന്ത്രിക്കാനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താനും സഹായിക്കുന്നു. ഇത് ദഹനം മെച്ചപ്പെടുത്തുക മാത്രമല്ല, ഹൃദയാരോഗ്യം സംരക്ഷിക്കുകയും, രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. പേരയിലയുടെ സത്ത് ആർത്തവ വേദന ലഘൂകരിക്കാനും, വയറിളക്കത്തിന്റെ തീവ്രത കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

അതുകൊണ്ട്, വില കൂടിയ പഴങ്ങൾ തേടി പോകാതെ, വിറ്റാമിനുകളും ധാതുക്കളും നാരുകളും നിറഞ്ഞ ഈ സാധാരണക്കാരനായ പേരക്കയെ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഉത്തമമാണ്.