Sweet Potato: ജലദോഷവും പനിയുമാണോ? ഇതൊന്ന് കഴിച്ചാൽ മതി, ആരോഗ്യം മധുരിക്കും!
Health Benefits of Sweet Potatoes: വീട്ടുമുറ്റത്തും പറമ്പിലും സുലഭമായി കണ്ടുവരുന്ന ഒന്നാണ് മധുരക്കിഴക്ക്. രുചിയിൽ മാത്രമല്ല, ആരോഗ്യത്തിന്റെ കാര്യത്തിലും ഇവ മുൻപന്തിയിലാണ്. ശൈത്യകാലത്തെ സൂപ്പർഫുഡായാണ് മധുരക്കിഴങ്ങ് കണക്കാക്കുന്നത്.

മധുരക്കിഴങ്ങ്
തണുപ്പുകാലമായാലും മഴക്കാലമായാലും ക്ഷണിക്കാതെ വരുന്ന അതിഥികളാണ് ജലദോഷവും പനിയും. പ്രതിരോധശേഷി കുറയുന്നത് ആരോഗ്യത്തെ ഒന്നടങ്കം ബാധിക്കുന്നു. എന്നാൽ, ഈ സമയത്ത് നമ്മുടെ വീട്ടുമുറ്റത്ത് തന്നെയുള്ള ഒരു ഭക്ഷണം ഏറെ ഗുണം ചെയ്യുമെന്ന് അറിയാമോ? വീട്ടുമുറ്റത്തും പറമ്പിലും സുലഭമായി കണ്ടുവരുന്ന ഒന്നാണ് മധുരക്കിഴക്ക്. രുചിയിൽ മാത്രമല്ല, ആരോഗ്യത്തിന്റെ കാര്യത്തിലും ഇവ മുൻപന്തിയിലാണ്. ശൈത്യകാലത്തെ സൂപ്പർഫുഡായാണ് മധുരക്കിഴങ്ങ് കണക്കാക്കുന്നത്.
മധുരക്കിഴങ്ങിന്റെ പ്രധാന ആരോഗ്യ ഗുണങ്ങൾ
ശൈത്യകാലത്ത് മധുരക്കിഴങ്ങ് കഴിക്കുന്നത് നിങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തും. വിറ്റാമിൻ A, വിറ്റാമിൻ C എന്നിവയാൽ സമ്പന്നമായതിനാൽ ഇത് അണുബാധകളെ പ്രതിരോധിക്കാൻ ശരീരത്തെ സഹായിക്കുന്നു.
നാരുകളാൽ സമ്പന്നമായ ഈ മധുരക്കിഴങ്ങ് ദഹനം മെച്ചപ്പെടുത്തും. മലബന്ധം ഒഴിവാക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് ഉത്തമമാണ്.
ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയത്തിന്റെ പ്രവർത്തനം സുഗമമാക്കാനും സഹായിക്കുന്നു.
ഇതിന്റെ ഗ്ലൈസമിക് ഇൻഡക്സ് താരതമ്യേന കുറവായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർദ്ധിപ്പിക്കില്ല.
ഇതിലെ ബീറ്റാ കരോട്ടിൻ കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
നാരുകൾ അടങ്ങിയ മധുരക്കിഴങ്ങ് കഴിക്കുന്നത് വഴി പെട്ടെന്ന് വിശപ്പ് തോന്നില്ല, ഇത് അമിതമായി ഭക്ഷണം കഴിക്കുന്ന സാഹചര്യം ഒഴിവാക്കുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.
ALSO READ: പൊണ്ണത്തടിയും, മാനസിക സമ്മർദ്ദവും; ഉറങ്ങുന്നതിനുമുമ്പ് ഫോൺ നോക്കരുത്
മധുരക്കിഴങ്ങ് എപ്പോഴാണ് കഴിക്കേണ്ടത്?
അമിതവണ്ണമോ, പ്രമേഹമോ ഉള്ളവരാണെങ്കിൽ മധുരക്കിഴങ്ങ് രാത്രിയിൽ കഴിക്കരുത്. മധുരക്കിഴങ്ങ് കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം രാവിലെയോ ഉച്ചയ്ക്കോ ആണ്. മധുരക്കിഴങ്ങ് തിളപ്പിച്ചോ, ആവിയിൽ വേവിച്ചോ, സൂപ്പായോ കഴിക്കാം.
മധുരക്കിഴങ്ങ് രാവിലെ കഴിക്കുന്നത് ദിവസം മുഴുവൻ ഊർജ്ജം നൽകാൻ സഹായിക്കും. ചോറിന് പകരമായോ അല്ലെങ്കിൽ ഉച്ചഭക്ഷണത്തോടൊപ്പമോ ഇത് ഉൾപ്പെടുത്താം. രാത്രിയിൽ മധുരക്കിഴങ്ങ് ഒഴിവാക്കുന്നതാണ് നല്ലത്. ഇതിലെ അന്നജം ദഹിക്കാൻ പ്രയാസമായതിനാൽ രാത്രിയിൽ കഴിക്കുന്നത് ഗ്യാസ് അല്ലെങ്കിൽ ദഹനക്കേട് ഉണ്ടാക്കാൻ സാധ്യതയുണ്ട്.