Turmeric Side Effects: മഞ്ഞൾ അമിതമായാൽ ബാധിക്കുന്നത് ഈ അവയവങ്ങളെ; മറ്റ് പ്രശ്നങ്ങൾ എന്തെല്ലാം?

Turmeric Hidden Side Effects: ഇന്ത്യൻ ഭക്ഷണങ്ങളിൽ ഒഴിവാക്കാൻ കഴിയാത്ത ചേരുവ കൂടിയാണ് മഞ്ഞൾ. എന്നാൽ മഞ്ഞൾ കഴിക്കുന്നതിനും ചില പരിമിധികളുണ്ട്. അമിതമായാൽ മറ്റെന്തിനെയും പോലെ തന്നെ ആരോഗ്യത്തെ ബാധിക്കാൻ ഇടയുള്ള ഒന്നാണ് മഞ്ഞൾ. അമിതമായി മഞ്ഞൾ കഴിച്ചാൽ നമ്മുടെ പല അവയവങ്ങളെയും ഇത് ബാധിക്കും.

Turmeric Side Effects: മഞ്ഞൾ അമിതമായാൽ ബാധിക്കുന്നത് ഈ അവയവങ്ങളെ; മറ്റ് പ്രശ്നങ്ങൾ എന്തെല്ലാം?

Turmeric

Published: 

02 Dec 2025 19:13 PM

വളരെയധികം ഔഷധഗുണമുള്ള ഒന്നാണ് മഞ്ഞൾ. മുറിവുകൾ ഉണങ്ങാനും അലർജ്ജി പോലുള്ള രോ​ഗപ്രതിരോധ സംവിധാനങ്ങളെ മെച്ചപ്പെടുത്താനും സൗന്ദര്യക്കൂട്ടുകളിലുമെല്ലാം മഞ്ഞളിന് വലിയ പ്രധാന്യമാണ് നൽകുന്നത്. ഇന്ത്യൻ ഭക്ഷണങ്ങളിൽ ഒഴിവാക്കാൻ കഴിയാത്ത ചേരുവ കൂടിയാണ് മഞ്ഞൾ. എന്നാൽ മഞ്ഞൾ കഴിക്കുന്നതിനും ചില പരിമിധികളുണ്ട്. അമിതമായാൽ മറ്റെന്തിനെയും പോലെ തന്നെ ആരോഗ്യത്തെ ബാധിക്കാൻ ഇടയുള്ള ഒന്നാണ് മഞ്ഞൾ. അമിതമായി മഞ്ഞൾ കഴിച്ചാൽ നമ്മുടെ പല അവയവങ്ങളെയും ഇത് ബാധിക്കും.

വൃക്കയിൽ കല്ലുകൾ

മഞ്ഞളിൽ കാണപ്പെടുന്ന ഓക്‌സലേറ്റുകൾ വൃക്കയിൽ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത വർ​ദ്ധിപ്പിക്കുന്നു. അതുപോലെ നമ്മൾ ആരോ​ഗ്യകരമാണെന്ന് കരുതുന്ന മഞ്ഞൾ വെള്ളം അമിതമായി കുടിക്കുന്നത് ശരീരത്തിലെ ഓക്‌സലേറ്റിന്റെ അളവ് വർദ്ധിപ്പിക്കുന്നു. ഇത് വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യതയും ഉയർത്തും. പാരമ്പര്യമായി ഇത്തരത്തിൽ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യതയുള്ളവർ മഞ്ഞൾ കഴിക്കുന്നത് പരിമിതപ്പെടുത്തേണ്ടതാണ്.

ഇരുമ്പിന്റെ അപര്യാപ്തത

കൂടുതൽ മഞ്ഞൾ കഴിക്കുന്നത് ശരീരത്തിൽ ഇരുമ്പിനെ ആഗിരണം ചെയ്യാനുള്ള കഴിവ് ഇല്ലാതാക്കുന്നു. രക്തത്തിൽ ഇരുമ്പിന്റെ അംശം കുറവുള്ളവർ ഭക്ഷണത്തിൽ മഞ്ഞൾ അമിതമാകാതെ സൂക്ഷിക്കുക. അമിതമായി മഞ്ഞൾ വെള്ളം കുടിക്കുന്നതും ഒഴിവാക്കും. രക്തം നേർപ്പിക്കുന്നതിന് മരുന്നുകൾ കഴിക്കുന്നവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമെ മഞ്ഞൾ വെള്ളം കുടിക്കാൻ പാടുള്ളൂ.

ദഹനസംബന്ധമായ പ്രശ്നം

അമിതമായി മഞ്ഞൾ കുടിക്കുന്നതുമായി ബന്ധപ്പെട്ട ഒരു പ്രധാന പ്രശ്നം ദഹനസംബന്ധമായിട്ട് ഉണ്ടാകുന്ന വയറ്റിലെ വേദനയാണ്. അമിതമായ മഞ്ഞൾ ഉപയോഗിക്കുന്നത് മൂലം ഓക്കാനം, വയറിളക്കം, ആമാശയത്തിലെ ആവരണത്തെ പ്രകോപിപ്പിക്കുന്നതിലൂടെ എരിച്ചിൽ പോലുള്ള അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കണം, കാരണം മഞ്ഞൾ ഈ രോഗങ്ങളെ കൂടുതൽ വഷളാക്കിയേക്കാം.

Also Read: ചൂടുവെള്ളത്തിൽ കാലുകൾ മുക്കിവയ്ക്കുന്ന ശീലമുണ്ടോ? ഇവർക്കിത് നല്ലതല്ല

അലർജ്ജി

ചില ആളുകൾക്ക് മഞ്ഞൾ അലർജ്ജിക്ക് കാരണമാകുന്നു. ചർമത്തിൽ ചൊറിഞ്ഞ് തടിക്കുക, കുരുക്കൾ ഉണ്ടാകുക, ശ്വാസ തടസ്സം എന്നിവ അനുഭവപ്പെടുന്നവർ അമിതമായ ഉപയോ​ഗം ഒഴിവാക്കണം. കാരണം ഉള്ളിലെത്തിയാലും ചർമത്തിൽ പുരണ്ടാലും ഇത്തരക്കാർക്ക് മഞ്ഞൾ അസ്വസ്ഥതകൾ ഉണ്ടാക്കിയേക്കാം.

ഹോർമോൺ പ്രശ്നങ്ങൾ

അമിതമായി മഞ്ഞൾ കഴിക്കുന്നത് ശരീരത്തിലെ ഹോർമോൺ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തിയേക്കാം. ഇത് ഈസ്ട്രജന്റെ അളവിൽ വ്യത്യാസം വരുത്തുകയും സ്ത്രീകൾക്ക് ക്രമരഹിതമായ ആർത്തവചക്രം അനുഭവപ്പെടാൻ കാരണമാവുകയും ചെയ്യും. ഹോർമോൺ രോഗങ്ങളുള്ളവർക്ക്, മഞ്ഞളിൻ്റെ ഉപയോ​ഗത്തിൽ മിതത്വം പാലിക്കേണ്ടതാണ്.

കരൾ പ്രശ്നങ്ങൾ

കരൾ ശുദ്ധീകരിക്കുന്നതിന് മഞ്ഞൾ ​ഗുണകരമാണെന്ന് പൊതുവെ പറയാറുണ്ടെങ്കിലും, അമിതമായ ഉപഭോഗം ദോഷകരമായ പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തും. ഉയർന്ന അളവിൽ കഴിക്കുന്നത് കരളിൻ്റെ പ്രവർത്തനത്തെ ബാധിക്കുന്നു. കരൾ പ്രശ്നങ്ങൾ ഉള്ളവർ മഞ്ഞൾ വെള്ളം കുടിക്കുന്നതിനുമുമ്പ് ഒരു ഡോക്ടറെ സമീപിച്ച് നിർദ്ദേശങ്ങൾ കൈക്കൊള്ളുക.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും