5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Heat Reducing Tips: വീടിനുള്ളിലെ ചൂട് അകറ്റാം, ഈ പൊടിക്കൈകൾ പ്രയോ​ഗിക്കൂ…

Heat Reducing Tips: വേനൽക്കാലമെത്തിയതോടെ പുറത്തിറങ്ങാനും വീട്ടിൽ ഇരിക്കാനും പറ്റാത്ത അവസ്ഥയാണ്. നാടും വീടും ഒരുപോലെ ചുട്ടുപൊള്ളുകയാണ്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ ഒരു പരിധി വരെ വീടിനുള്ളിലെ ചൂട് അകറ്റാൻ സാധിക്കും.

Heat Reducing Tips: വീടിനുള്ളിലെ ചൂട് അകറ്റാം, ഈ പൊടിക്കൈകൾ പ്രയോ​ഗിക്കൂ…
heat inside homeImage Credit source: TV9
nithya
Nithya Vinu | Published: 05 Mar 2025 19:05 PM

പുറത്തിറങ്ങാനും വയ്യ, അകത്തിരിക്കാനും വയ്യ എന്നൊരവസ്ഥയിലാണ് മലയാളികൾ. നാടും വീടും ഒരുപോലെ ചുട്ടുപൊള്ളുകയാണ്. അതുകൊണ്ട് തന്നെ വളരെ എളുപ്പത്തിൽ വീടിനുള്ളിലെ ചൂട് കുറയ്ക്കാൻ സഹായിക്കുന്ന ചില നുറുങ്ങ് വിദ്യകൾ പരിചയപ്പെട്ടാലോ…

ടെറസിനുള്ളിൽ വള്ളിച്ചെടികൾ പടർത്തുന്നത് ചൂട് കുറയ്ക്കാൻ സഹായിക്കും. അതുപോലെ ടെറസിൽ പുല്ലോ, അല്ലെങ്കിൽ അത്തരത്തിൽ വെള്ളം താങ്ങി നിർത്തുന്നതെന്തും വിരിച്ച് നനച്ച് കൊടുക്കാവുന്നതാണ്.

ഡബിൾ റൂഫ് സിസ്റ്റം അഥവാ രണ്ട് തട്ടുള്ള മേൽക്കൂര വീടിനുള്ളിലെ ചൂട് കുറയ്ക്കാൻ സഹായകമാണ്.

വീട്ടിൽ അമിതമായി സൂര്യപ്രകാശം ലഭിക്കുന്നിടത്ത് മരങ്ങൾ വച്ച് പിടിപ്പിക്കാം. ഇങ്ങനെ ചെയ്യുന്നത് വീടിനുള്ളിൽ ചൂട് കയറുന്നത് തടയുന്നു.

ALSO READ: ചുണ്ടിന് ചുറ്റുമുള്ള കറുപ്പ് നിറം നിങ്ങളുടെ ആത്മവിശ്വാസം ഇല്ലാതാക്കുന്നുണ്ടോ? വീട്ടിൽ തന്നെയുണ്ട് വഴി

വീടിനുള്ളിൽ ഇൻഡോർ പ്ലാന്റുകൾ വയ്ക്കുന്നതാണ് ചൂടിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന മറ്റൊരു മാർ​ഗം. നിങ്ങൾക്കിഷ്ടപ്പെട്ട ചെടികളാൽ വീടിനകം മനോഹരമാക്കാം. വീടിന് ഭം​ഗി നൽകാനും അതേസമയം ചൂട് കുറയ്ക്കാനും ഇവ സഹായിക്കും.

ആവശ്യം കഴിഞ്ഞാൽ വൈദ്യുത ഉപകരണങ്ങൾ ഓഫ് ചെയ്യാൻ ശ്രദ്ധിക്കണം. കാരണം ഇത്തരത്തിലുള്ള ഉപകരണങ്ങൾ ചൂട് പുറത്തേക്ക് വിടാറുണ്ട്.

രാത്രി ജനാല അടച്ചിടുകയും രാവിലെ തുറന്നിടുകയും ചെയ്യുന്നവരാണ് നമ്മളി. പലരും. പക്ഷേ ചൂട് കാലത്ത് ഇങ്ങനെ ചെയ്യുന്നത് മണ്ടത്തരമാണ്. വീടിനുള്ളിലെ തണുപ്പ് നിലനിൽക്കാൻ ജനാല തുറന്നിടരുത്. പകൽ സമയത്ത് ജനാല തുറന്നിടുന്നത് ചൂട് അകത്തേക്ക് കയറുന്നതിനും വീടിനുള്ളിലെ വസ്തുക്കളും ചൂടാക്കുന്നതിനും കാരണമാകുന്നു. കഴിയുമെങ്കിൽ രാത്രി സമയത്ത് ജനാലകൾ തുറന്നിടാം. ഇത് തണുപ്പ് ഉള്ളിലേക്ക് കയറാൻ സഹായിക്കുന്നു.

അതുപോലെ വേനൽ സമയത്ത് ജനാലകളിൽ നിർബന്ധമായും കർട്ടൻ ഉപയോ​ഗിക്കണം. ടേബിൾ ഫാൻ ജനാലയുടെ അരികിൽ വയ്ക്കാൻ ശ്രദ്ധിക്കുക. ഇത് റൂമിനുള്ളിലെ ചൂടുമായി പുറത്തേക്ക് പോകുന്നതിന് സഹായിക്കും.

സീലിങ് ഫാൻ മീഡിയം സ്പീഡിൽ ഉപയോഗിക്കുക. സ്റ്റീൽ പാത്രത്തിൽ കുറച്ച് ഐസ് ക്യൂബുകൾ നിറച്ച് ഫാനിന്റെ കീഴെ വയ്ക്കാവുന്നതാണ്. ഇത് മുറിയിൽ തണുപ്പ് നിറയ്ക്കും.

ബക്കറ്റിൽ വെള്ളം നിറച്ച് മുറിയിൽ വയ്ക്കുന്നതും രാത്രിയിൽ മുറിയുടെ തറ തുടച്ചിടുന്നതും തണുപ്പ് നൽകുന്നു. വീടിന് ഇളം നിറങ്ങൾ നൽകുന്നത് ചൂടു കുറയ്ക്കാൻ സഹായിക്കും.

പരന്ന മേൽക്കൂരയുള്ള വീടുകളിൽ ഗാർഡൻ സെറ്റ് ചെയ്യാവുന്നതാണ്. ഇവ ചൂട് കുറയാൻ സഹായിക്കുന്നു. അതേസമയം ഇത്തരത്തിലുള്ള ഗാർഡൻ ചെയ്യുമ്പോൾ ടെറസ് ലീക്ക് പ്രൂഫ് ആക്കാനും വെള്ളം കെട്ടി നിൽക്കാതിരിക്കാനും ശ്രദ്ധിക്കണം.

വീട് നിർമ്മിക്കാൻ ആ​ഗ്രഹിക്കുന്നവരാണെങ്കിൽ ചുമരുകൾ പണിയുമ്പോൾ പരമാവധി ടെറാക്കോട്ട്, ഹോളോബ്രിക്സ്, മണ്ണ്, വെട്ടുകല്ല് എന്നിവ ഉപയോഗിച്ച് നിർമിക്കാൻ ശ്രദ്ധിക്കുക. ഇവ ചൂട് കുറയ്ക്കാൻ സഹായിക്കും.

മുറികളിൽ കൂടുതൽ ജനാലകൾ നൽകുന്നത് വായൂ സഞ്ചാരം കൂട്ടാനും ചൂട് തങ്ങി നിൽക്കുന്നത് ഒഴിവാക്കാനും സഹായിക്കും. വീടിന്റെ ഭിത്തിയിൽ ​ഗ്ലാസുകൾ കൊടുക്കരുത്. ഇത് ചൂട് കൂടാൻ കാരണമാകുന്നു.