AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

HIV protection : എച്ച്ഐവി പ്രതിരോധ കുത്തിവയ്പ്പ് ഇംഗ്ലണ്ടിലും വെയിൽസിലും: പ്രതീക്ഷയോടെ ആരോഗ്യമേഖല

HIV protection jab approved in England and Wales: ലൈംഗിക ബന്ധത്തിലൂടെ എച്ച്ഐവി വരാൻ സാധ്യത കൂടുതലുള്ളവർക്കാണ് ഇത് പ്രധാനമായും നൽകുന്നത്. നിലവിൽ ഗുളികകൾ ഉപയോഗിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുള്ള ഏകദേശം 1,000 പേർക്ക് ഇത് ലഭ്യമാക്കാൻ സാധ്യതയുണ്ട്.

HIV protection : എച്ച്ഐവി പ്രതിരോധ കുത്തിവയ്പ്പ് ഇംഗ്ലണ്ടിലും വെയിൽസിലും: പ്രതീക്ഷയോടെ ആരോഗ്യമേഖല
Hiv injectionImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 18 Oct 2025 | 01:44 PM

ന്യൂഡൽഹി: എച്ച്ഐവി അണുബാധ തടയുന്നതിനായുള്ള, കുത്തിവയ്പ്പ് (Long-acting PrEP) ആദ്യമായി ഇംഗ്ലണ്ടിലെയും വെയിൽസിലെയും എൻ.എച്ച്.എസ് (NHS) വഴി രോഗികൾക്ക് ലഭ്യമാക്കാൻ തീരുമാനമായി. ദിവസേന ഗുളിക കഴിക്കുന്നതിന് പകരമായി വർഷത്തിൽ ആറു തവണ അതായത് ഒന്നിടവിട്ട മാസങ്ങളിൽ മാത്രം എടുത്താൽ മതി. അതായത് കാബോടെഗ്രാവിർ (CAB-LA) എന്ന ഈ കുത്തിവയ്പ്പ്, എച്ച്ഐവി പ്രതിരോധത്തിൽ ഒരു ‘ഗെയിം-ചേഞ്ചർ’ ആകുമെന്നാണ് വിലയിരുത്തൽ.

2030-ഓടെ യുകെയിൽ പുതിയ എച്ച്ഐവി കേസുകൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിലെത്താൻ ഈ പുതിയ മാർഗ്ഗം സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്ധരുടെ പ്രതീക്ഷ. ഭവനരഹിതരായവർ, ഗുളികകൾ രഹസ്യമായി സൂക്ഷിക്കാൻ കഴിയാത്തവർ തുടങ്ങിയവർക്ക് ഈ കുത്തിവയ്പ്പ് കൂടുതൽ സൗകര്യപ്രദവും സ്വകാര്യത നൽകുന്നതുമാണ്.

ലൈംഗിക ബന്ധത്തിലൂടെ എച്ച്ഐവി വരാൻ സാധ്യത കൂടുതലുള്ളവർക്കാണ് ഇത് പ്രധാനമായും നൽകുന്നത്. നിലവിൽ ഗുളികകൾ ഉപയോഗിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുള്ള ഏകദേശം 1,000 പേർക്ക് ഇത് ലഭ്യമാക്കാൻ സാധ്യതയുണ്ട്. ലൈംഗികാരോഗ്യ ക്ലിനിക്കുകൾ വഴി അടുത്ത മാസങ്ങളിൽ ഇത് ലഭ്യമാകും.

എൻ.എച്ച്.എസ് ഇംഗ്ലണ്ടിലെ ഡോ. മൈക്കിൾ ബ്രാഡിയുടെ അഭിപ്രായത്തിൽ, ഗുളികകൾ കഴിക്കാൻ കഴിയാത്തവർക്ക് ഈ ദീർഘകാല കുത്തിവയ്പ്പ് ഒരു ശക്തമായ പുതിയ ഓപ്ഷൻ നൽകുന്നു.