Holiday book gift trend: ഹാരിപോട്ടർ മുതൽ ആറ്റോമിക് ഹാബിറ്റ് വരെ…. ഹോളിഡേ ബുക്ക് ഗിഫ്റ്റ് ട്രെൻഡാണ് ഇപ്പോഴത്തെ താരം
Holiday book gift trends for 2025: ഇപ്പോൾ ഏറ്റവും കൂടുതൽ ആളുകൾ പരസ്പരം കൈമാറുന്ന പുസ്തകങ്ങളിൽ മുന്നിലുള്ളത് ഹാരിപോട്ടർ സീരീസും ആറ്റോമിക് ഹാബിറ്റുമാണ്.

Holiday book gift trends for 2025
ഓരോകാലത്തും ഓരോ ട്രെൻഡുകൾ ഉണ്ട്. ഇപ്പോൾ ട്രെൻഡ് ആയിക്കൊണ്ടിരിക്കുന്ന ഹോളിഡേ ബുക്ക് ഗിഫ്റ്റിങ്ങിനെ പറ്റി കേട്ടിട്ടുണ്ടോ. അവധി സമയങ്ങളിലെ സന്ദർശനങ്ങളും കൂട്ടുകാരുടെ ഒത്തുചേരലുകളിലും പുസ്തകങ്ങൾ കൈമാറുന്ന ഈ പതിവാണ് ഒരു ട്രെൻഡായി വളർന്നിരിക്കുന്നത്.
ഇപ്പോൾ ഏറ്റവും കൂടുതൽ ആളുകൾ പരസ്പരം കൈമാറുന്ന പുസ്തകങ്ങളിൽ മുന്നിലുള്ളത് ഹാരിപോട്ടർ സീരീസും ആറ്റോമിക് ഹാബിറ്റുമാണ്. വിന്റർ അവധികൾ ആഘോഷിക്കുന്ന 2,000 അമേരിക്കൻ വായനക്കാരെ ഉൾപ്പെടുത്തി നടത്തിയ ഏറ്റവും പുതിയ സർവേയിലാണ് പുസ്തക സമ്മാനം നൽകുന്നതിലെ ട്രെൻഡുകൾ വെളിപ്പെട്ടത്.
പ്രധാനപ്പെട്ട മറ്റ് പുസ്തകങ്ങൾ
ട്വൈലൈറ്റ് പരമ്പര, ദി ആൽക്കെമിസ്റ്റ്, ഇറ്റ്, ദി നൈറ്റ് സർക്കസ്, റിച്ച് ഡാഡ് പുവർ ഡാഡ് എന്നിവയും ജനപ്രിയമാണ്. ക്ലാസിക്കുകൾ നോക്കിയാൽ ടു കിൽ എ മോക്കിംഗ് ബേർഡ് , ഗോൺ വിത്ത് ദി വിൻഡ് തുടങ്ങിയ ക്ലാസിക് കൃതികളും ആദ്യ 10 പട്ടികയിൽ ഇടം നേടി. ഹൗ ടു തിങ്ക് ലൈക് എ റോമൻ എമ്പറർ, 1984, കുക്കിംഗ് ഫോർ ഡമ്മീസ്, വാട്ടർഷിപ്പ് ഡൗൺ തുടങ്ങിയ പുസ്തകങ്ങളും വാങ്ങി സമ്മാനിക്കുന്നവരേറെ. യുവാക്കളാണ് സാഹിത്യ സമ്മാനങ്ങൾ നൽകാൻ കൂടുതൽ സാധ്യതയുള്ളവർ എന്ന വിവരവും പുറത്തു വരുന്നു.
Also read – നഗരജീവിതം നിങ്ങളുടെ കണ്ണിനെ കാർന്നു തിന്നുന്നു…. ഈ ലക്ഷണങ്ങൾ സൂക്ഷിക്കണം
സമ്മാനം നൽകുന്നവരിൽ 28% പേരും സോഷ്യൽ മീഡിയയിൽ വൈറലായതോ ജനപ്രിയമായതോ ആയ പുസ്തകങ്ങളാണ് തിരഞ്ഞെടുത്തത്. സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നുമുള്ള ശുപാർശകൾ, ബെസ്റ്റ് സെല്ലർ ലിസ്റ്റുകൾ, പുസ്തക വിൽപ്പന വെബ്സൈറ്റുകൾ എന്നിവ വഴിയാണ് സമ്മാനം തിരഞ്ഞെടുക്കുന്നത്.