Homemade room freshener: വലിയ വിലകൊടുക്കേണ്ട… എളുപ്പത്തിൽ തയ്യാറാക്കാം ഹോംമെയ്ഡ് റൂംഫ്രെഷ്നർ
Homemade Room Freshener tips: നമ്മുടെ വീട്ടിലെ അടുക്കളയിലും നമ്മുടെ കയ്യെത്തും ദൂരത്തുമുള്ള ചില സാധനങ്ങൾ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ നല്ലൊരു റൂം ഫ്രഷ്നർ തയ്യാറാക്കാൻ പറ്റും. ഇതിന് പല വഴികളും ഉണ്ട്.
പലപ്പോഴും വീടിനുള്ളിലെ ദുർഗന്ധം കാരണം വളരെയധികം ബുദ്ധിമുട്ട് നാം അനുഭവിച്ചിട്ടുണ്ടാകാം. ദുർഗന്ധം നമ്മുടെ നല്ല മൂഡിനെ തന്നെ തകിടം മറിച്ചിട്ടും ഉണ്ടാകാം. അങ്ങനെയെല്ലാം സംഭവിക്കുമ്പോഴാണ് നാം റൂം ഫ്രഷ്നറിൻറെ ഫ്രഷ്നറിനായി ആവശ്യം തിരിച്ചറിയുന്നത്. വലിയ വിലകൊടുത്ത് റൂം ഫ്രഷ്നർ വാങ്ങി മടുത്തവർക്കായി ഇതാ ഒരു എളുപ്പവഴി. നമ്മുടെ വീട്ടിലെ അടുക്കളയിലും നമ്മുടെ കയ്യെത്തും ദൂരത്തുമുള്ള ചില സാധനങ്ങൾ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ നല്ലൊരു റൂം ഫ്രഷ്നർ തയ്യാറാക്കാൻ പറ്റും. ഇതിന് പല വഴികളും ഉണ്ട്.
എസൻഷ്യൽ ഓയിലുകൾ കൊണ്ടൊരു മായാജാലം
ഒരു സ്പ്രേ ബോട്ടിൽ എടുത്ത് അതിലേക്ക് ആദ്യം ആൽക്കഹോൾ ഒഴിക്കുക. പിന്നീട് നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു എസ്ൻഷ്യൽ ഓയിൽ തിരഞ്ഞെടുക്കുക. നാരങ്ങയോ യൂക്കാലിപ്റ്റസോ ലാവെൻഡറോ എന്നെല്ലാം നിങ്ങൾക്ക് തന്നെ തീരുമാനിക്കാം. ഈ എസൻഷ്യൽ ഓയിൽ ഒരു പത്തോ പതിനഞ്ചോ തുള്ളി ആൽക്കഹോളിൽ ചേർത്ത് കുലുക്കിയ ശേഷം ബാക്കി വെള്ളം ഒഴിച്ച് ബോട്ടിൽ നിറയ്ക്കുക. ഓരോ തവണ ഉപയോഗിക്കും മുമ്പും സ്പ്രേ ബോട്ടിൽ കുലുക്കുക.
Also read – നമ്മുടെ പരിപ്പും ചീരയും അമരയുമെല്ലാം കഴിച്ച് പിസിഒഎസ് തടയാം … അറിയേണ്ടതും ചെയ്യേണ്ടതും
അടുക്കളയിലെ സുഗന്ധ കലവറ
വീട് ആകെ സുഗന്ധം നിറയ്ക്കാൻ ഒരു അടുക്കള വഴിയൊരു മാർഗ്ഗമുണ്ട്. ഒരു പാത്രത്തിൽ പകുതിയോളം വെള്ളമെടുത്ത ശേഷം ഓറഞ്ച് നാരങ്ങാ തൊലിയോ അതിൽ ചേർക്കുക രണ്ടുമൂന്നു കഷണം കറുവപ്പട്ടയും ഒരു ഗ്രാമ്പൂവും വേണമെങ്കിൽ കുറച്ച് റോസ്മേരിയും ചേർത്ത് നന്നായി തിളപ്പിക്കുക. തീ കുറച്ചുവെച്ച് വേണം തിളപ്പിക്കാൻ. വെള്ളം കുറയുന്നത് അനുസരിച്ച് ഇടയ്ക്കിടയ്ക്ക് ചേർത്തു കൊടുക്കുക വീട് ആകെ നല്ലൊരു സുഗന്ധം നിറയ്ക്കാൻ ഇത്ര മതിയാകും.
ദുർഗന്ധത്തെ വലിച്ചെടുക്കും ബേക്കിംഗ് സോഡാ ജാർ
റൂമിനുള്ളിലെ ദുർഗന്ധം വലിച്ചെടുത്ത് ശുദ്ധ വായു നിറഞ്ഞാൽ തന്നെ പകുതി ആശ്വാസമാണ്. ഇതിനായി ഒരു എളുപ്പ വഴിയുണ്ട്. ഒരു കുഞ്ഞു ജാറിൽ ബേക്കിംഗ് സോഡാ ഇടുക. എസെൻഷ്യൽ ഓയിലുകൾ ചേർത്ത് ഒരു ഫോർക്ക് ഉപയോഗിച്ച് ഇത് ഇളക്കുക പിന്നീട് ജാറിന്റെ വായഭാഗം മൂടി കെട്ടിയ ശേഷം സുഗന്ധം ആവശ്യമുള്ളിടത്ത് വയ്ക്കുക ജാർ ഇടയ്ക്കിടയ്ക്ക് കുലുക്കി കൊടുക്കാൻ മറക്കണ്ട.