fever Health Benefits: പനി രോ​ഗമല്ല, അത് നല്ലതാണ്…. ശരീരത്തിനുണ്ടാക്കുന്ന ​ഗുണങ്ങൾ ഇങ്ങനെയെല്ലാം

How a fever helps your body fight viruses : പനിയും രോഗപ്രതിരോധ പ്രതികരണവും സാധാരണയായി ഒരുമിച്ച് സംഭവിക്കുന്ന കാര്യമാണ്. ഇത് സംബന്ധിച്ചുള്ള പഠനങ്ങൾ എലികളിലും മറ്റും നടത്തിയപ്പോൾ കണ്ടെത്തിയത് ചൂട് ചിലതരം വൈറസുകളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു എന്നാണ്.

fever Health Benefits: പനി രോ​ഗമല്ല, അത് നല്ലതാണ്.... ശരീരത്തിനുണ്ടാക്കുന്ന ​ഗുണങ്ങൾ ഇങ്ങനെയെല്ലാം

Fever In Children

Published: 

09 Dec 2025 14:30 PM

പനി എന്നാൽ രോ​ഗമാണെന്നും അല്ലെന്നും പല വിശ്വാസങ്ങൾ നമുക്കിടയിലുണ്ട്. എന്നാൽ പണ്ട് കാലത്ത് പനിയെ രോ​ഗലക്ഷണമായാണ് കണ്ടിരുന്നത്. ഹിപ്പോക്രാറ്റസ് പോലുള്ള പുരാതന ഭിഷഗ്വരന്മാർ ഉയർന്ന താപനില രോഗത്തെ പുറന്തള്ളാനുള്ള പ്രകൃതിയുടെ മാർഗ്ഗമായി ഇതിനെ കരുതിയിരുന്നു. പല പഠനങ്ങളും മാറി വന്ന് ഇന്ന് പനി എന്നത് പ്രതിരോധ സംവിധാനത്തിന്റെ അവിഭാജ്യ ഘടകമായി അംഗീകരിക്കപ്പെടുന്നു.
ശരീരത്തിലെ താപനില കൂടുമ്പോൾ അണുക്കൾ നശിക്കുന്നു എന്ന് നമ്മളിൽ പലരും കേട്ടിട്ടുണ്ട്.

താപനിലയിലെ മാറ്റങ്ങൾ തന്മാത്രാതലത്തിൽ വൈറസുകളെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ച് ഗവേഷകർക്ക് ഇനിയും ഒരുപാട് പഠിക്കാനുണ്ട് എന്ന് വിദ​ഗ്ധർ പറയുന്നു. നിലവിലെ ചിന്തകളിൽ രണ്ട് സാധ്യതകളാണ് പ്രധാനമായും ഉള്ളത്. ഒന്ന്, ചൂട് വൈറസിന്റെ പ്രവർത്തനത്തെ നേരിട്ട് തടസ്സപ്പെടുത്തുന്നു. മറ്റൊന്ന്, താപനിലയിലെ വർദ്ധനവ് അണുബാധയോട് പോരാടാൻ കൂടുതൽ രോഗപ്രതിരോധ സംവിധാനത്തെ കൂടുതൽ സഹായിക്കുന്നു.

ALSO READ: ഗോവയ്ക്ക് പോയാലോ… അതും ട്രെയിനിൽ; സ്പെഷ്യൽ ട്രെയിൻ, കേരളത്തിൽ 18 സ്റ്റോപ്പുകൾ

പനിയും രോഗപ്രതിരോധ പ്രതികരണവും സാധാരണയായി ഒരുമിച്ച് സംഭവിക്കുന്ന കാര്യമാണ്. ഇത് സംബന്ധിച്ചുള്ള പഠനങ്ങൾ എലികളിലും മറ്റും നടത്തിയപ്പോൾ കണ്ടെത്തിയത് ചൂട് ചിലതരം വൈറസുകളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു എന്നാണ്.

ഈ കണ്ടെത്തലുകൾ അവലോകനം ചെയ്ത വിദഗ്ദ്ധർ പറയുന്നത്, ഉയർന്ന താപനില എന്നത് രോഗത്തിൻ്റെ ഒരു പാർശ്വഫലം മാത്രമല്ല, സജീവമായ ഒരു പ്രതിരോധ സംവിധാനം കൂടിയാണത്രേ. അതേ സമയം, മനുഷ്യരിലെ പനിക്ക് പല ​​ഗുണങ്ങളുണ്ട് എന്നും എലികളിലെ പഠനത്തിൽ കണ്ടെത്താൻ കഴിയാത്ത വിധത്തിൽ പ്രതിരോധ സംവിധാനത്തിന് ഇത് ഗുണം ചെയ്യുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. പനി എപ്പോഴാണ് ചികിത്സിക്കേണ്ടതെന്നും, എപ്പോഴാണ് ശരീരത്തിൻ്റെ ചൂട് സ്വാഭാവികമായി ഉയരാൻ അനുവദിക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള ശാസ്ത്രീയ ചർച്ചയ്ക്ക് ഈ ഗവേഷണം ഒരു മുതൽക്കൂട്ടാണ്.

ചായ വീണ്ടും വീണ്ടും ചൂടാക്കുന്നത് അപകടമാണോ?
കാരറ്റിന്റെ ​ഗുണം ഇരട്ടിയാക്കും, ഇങ്ങനെ വാങ്ങൂ...
ഡൈ വേണ്ട, നര മാറ്റാൻ ഒരു സ്പൂൺ വെളിച്ചെണ്ണ മതി
പൂനിലാവ് ഉദിച്ചതുപോലെ! പുതിയ ചിത്രങ്ങളുമായി മീനാക്ഷി
കലാശക്കൊട്ടിന് ഒരുമിച്ച് നൃത്തം ചെയ്ത് സ്ഥാനാർഥികളായ അമ്മയും മകളും
മരത്താൽ ചുറ്റപ്പെട്ട വീട്
പന്ത് തട്ടി ബൈക്കിൻ്റെ നിയന്ത്രണം പോയി
നീലഗിരി പാടിച്ചേരിയിൽ ഇറങ്ങിയ കാട്ടുപോത്ത്