AQI.in : കൊച്ചിയിൽ വായു മലിനമാണോ? AQI.in എങ്ങനെ ഇന്ത്യക്കാരെ സഹായിക്കും
AQI.in -ൽ, നിങ്ങളുടെ സംസ്ഥാനം തിരഞ്ഞെടുത്ത് ആവശ്യമുളള വിവരങ്ങൾ കാണാം. ശ്രദ്ധിക്കേണ്ടത് സൈറ്റിൽ നൽകിയിരിക്കുന്ന നമ്പറും നിറവുമാണ് ഇതാണ് വായു നിലവാരം പ്രധാനമായി എടുത്ത് കാണിക്കുന്നത്

നമ്മൾ ശ്വസിക്കുന്ന വായു കൊണ്ട് മാത്രം ചിലപ്പോൾ മാറാ രോഗങ്ങൾ നമ്മെ തേടിയെത്താം. വായുമലിനീകരണം നമ്മുടെ ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്ന ഒന്ന് കൂടിയാണ്. ഇന്ത്യയിലെ പല നഗരങ്ങളിലും വായുവിൻ്റെ ഗുണനിലവാരം കുറവാണെന്നതാണ് സത്യം. അതു കൊണ്ട് തന്നെ വായു നിലവാരം അറിയാൻ സഹായിക്കുന്ന ഉപകരണങ്ങൾ അനിവാര്യമായി മാറിയിരിക്കുന്നു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് AQI.in എന്ന വെബ്സൈറ്റ്. ലളിതമായി ഇത് ഉപയോഗിക്കാൻ സാധിക്കുമെന്നതാണ് പ്രത്യേകത. ഇതിൻ്റെ മറ്റ് സവിശേഷതകൾ പരിശോധിക്കാം
എന്താണ്? AQI.in
ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെ വായു ഗുണനിലവാര വിവരം (Air Quality Index – AQI) നൽകുന്ന ഒരു വെബ്സൈറ്റാണ് AQI.in . നിങ്ങൾക്ക് നിങ്ങളുടെ വീട്ടിനടുത്തുള്ള വായു എത്ര മികച്ചതാണ്? അത് ശ്വസിക്കാൻ സുരക്ഷിതമാണോ അല്ലയോ എന്നതടക്കം ഇതിലൂടെ മനസ്സിലാക്കാൻ ഇതിലൂടെ കഴിയും. വെറും ഏഴ് വർഷം കൊണ്ട് ലക്ഷക്കണക്കിന് ഉപയോക്താക്കളാണ് സൈറ്റ് സന്ദർശിച്ചത്.
എങ്ങനെ ഉപയോഗിക്കാം?
AQI.in -ൽ, നിങ്ങളുടെ സംസ്ഥാനം തിരഞ്ഞെടുത്ത് ആവശ്യമുളള വിവരങ്ങൾ കാണാം. ശ്രദ്ധിക്കേണ്ടത് സൈറ്റിൽ നൽകിയിരിക്കുന്ന നമ്പറും നിറവുമാണ് ഇതാണ് വായു നിലവാരം പ്രധാനമായി എടുത്ത് കാണിക്കുന്നത് . ഉദാഹരണമായി കൊച്ചിയിലെ വായു ഗുണനിലവാരം എത്രയെന്ന് അറിയാമോ? 79 ആണ് സൈറ്റിൽ പങ്കുവെച്ചിരിക്കുന്ന ഇൻഡക്സ് ഇതിനർഥം വായു നിലവാരം താരതമ്യേനെ കുഴപ്പമില്ലെന്നാണ്.
പച്ച നിറം – വായു നല്ലതാണ്
മഞ്ഞ നിറം – ശ്രദ്ധിക്കേണ്ടത് നല്ലതാണ്
ചുവപ്പ് നിറം – വായു മലിനമാണ്, ജാഗ്രത വേണം
നിറം കറുത്തുപോകുമ്പോൾ – വായു വളരെ വിഷമാണ്
എന്തുകൊണ്ടാണ് ഇത് പ്രധാനമായത്?
1. കുഞ്ഞുങ്ങളെ സ്കൂളിലേക്ക് അയയ്ക്കുന്നതിനു മുമ്പ് വായു ശുദ്ധമാണോ എന്ന് അറിയാം
2.വയോധികർക്ക് വ്യായമം ചെയ്യാനോ അല്ലെങ്കിൽ പുറത്തു പോകാനോ സുരക്ഷിതമാണോ എന്നറിയാം
3.ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉള്ളവർക്ക് മുൻകരുതൽ
4.സര്‍ക്കാര്‍ അധികൃതർക്ക് നടപടി സ്വീകരിക്കാൻ തെളിവ് ലഭിക്കുന്നു
കൊറോണക്കാലത്ത് കൂടുതൽ സഹായം
കോവിഡ് കാലത്ത് വായു ഗുണനിലവാരത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായി. ലോക്ക്ഡൗൺ സമയത്ത് വായു വൃത്തിയായി, പിന്നീട് വീണ്ടും മലിനമായി. ഈ മാറ്റങ്ങൾ AQI.in വഴി നിരീക്ഷിക്കാൻ സാധിച്ചു.
ഭാവിയിൽ കൂടുതൽ സഹായങ്ങൾ
ഭാവിയിൽ AQI.in വഴി നിങ്ങൾക്ക്:
1. പ്രത്യേക ആരോഗ്യ മുന്നറിയിപ്പുകൾ
2. റിയൽ ടൈം അലർട്ട്
3. മൊബൈൽ ആപ്പിലൂടെ നോട്ടിഫിക്കേഷനുകൾ ഇവയും ലഭ്യമായേക്കും.