Bathroom Cleaning Tips: ടോയ്‌ലറ്റ് പേപ്പറും വിനാഗിരിയുമുണ്ടോ? ഇനി നിങ്ങളുടെ ബാത്റൂം വെട്ടിത്തിളങ്ങും
Bathroom Cleaning Tips And Tricks: വിനാഗിരിയിൽ അസറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് ടോയ്‌ലറ്റിൽ സാധാരണയായി കാണപ്പെടുന്ന ഇ. കോളി, സാൽമൊണെല്ല എന്നിവയുൾപ്പെടെ നിരവധി ബാക്ടീരിയകളെ നശിപ്പിക്കുന്ന സംയുക്തമാണ്.
വൃത്തിയുള്ള ടോയ്‌ലറ്റ് നമ്മുടെ നല്ല ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. കാരണം ടോയ്ലെറ്റിലൂടെ ഉണ്ടാകുന്ന കീടാണുക്കൾ പല രോഗത്തിന് കാരണമാവുകയും നമ്മുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുകയും ചെയ്യുന്നു. ടോയ്‌ലറ്റ് ക്ലീൻ ചെയ്യുന്നതിന് പലപ്പോഴും നമ്മൾ കഠിനമായ രാസവസ്തുക്കൾ അടങ്ങിയവയാണ് വാങ്ങുന്നത്. അവയും ഒരു പരിധിക്കപ്പുറം നമ്മുടെ ആരോഗ്യത്തിന് ഹാനികരമാണ്. ചർമ്മത്തിന് കേടുപാടുകൾ വരുത്തുകയും പരിസ്ഥിതിയെ മലിനമാക്കുകയും ചെയ്യും.
എന്നാൽ ഇനി മുതൽ ടോയ്ലറ്റ് വൃത്തിയാക്കാൻ ടോയ്‌ലറ്റ് പേപ്പറും വിനാഗിരിയും മാത്രം മതി. ജേണൽ ഓഫ് എൻവയോൺമെന്റൽ ഹെൽത്തിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, വിനാഗിരിയിൽ അസറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് ടോയ്‌ലറ്റിൽ സാധാരണയായി കാണപ്പെടുന്ന ഇ. കോളി, സാൽമൊണെല്ല എന്നിവയുൾപ്പെടെ നിരവധി ബാക്ടീരിയകളെ നശിപ്പിക്കുന്ന സംയുക്തമാണ്.
വിനാഗിരിയിലെ അസറ്റിക് ആസിഡ് ബാക്ടീരിയകളെ കൊല്ലുക മാത്രമല്ല, അഴുക്കിനെയും ഇല്ലാതാക്കുന്നു. ബ്ലീച്ച് അല്ലെങ്കിൽ കെമിക്കൽ ക്ലീനറുകളിൽ നിന്ന് വ്യത്യസ്തമായി, ഇത് വിഷരഹിതവും മനുഷ്യർക്ക് ഹാനികരവും അല്ലാത്തതാണ്. കൂടാതെ ബാത്രൂമിലെ വിലപിടിപ്പുള്ള സാധനങ്ങൾക്ക് സുരക്ഷിതവുമാണ്.
വിനാഗിരിയുടെയും ടോയ്‌ലറ്റ് പേപ്പറിൻ്റെയും ഗുണങ്ങൾ
പരിസ്ഥിതി സൗഹൃദം
ചെലവ് കുറഞ്ഞത്
വിഷരഹിതം
സൗകര്യപ്രദം
വിനാഗിരിയും ടോയ്‌ലറ്റ് പേപ്പറും എങ്ങനെ ഉപയോഗിക്കാം
വെളുത്ത വിനാഗിരി എടുത്ത് അതിൽ ടോയ്ലറ്റ് പേപ്പർ മുക്കി വയ്ക്കുക. ശേഷം അഴുക്കുകളും കറകളും ഉള്ള ഭാഗത്ത് അല്പനേരം വയ്ക്കാം. എന്നിട്ട് നിങ്ങൾക്ക് കഴുകി കളയാവുന്നതാണ്. അധികനേരം ഉരച്ച് സമയം കളയാതെ തന്നെ ഈ ലളിതമായ മാർഗത്തിലൂടെ ടോയ്ലെറ്റ് വൃത്തിയാക്കാവുന്നതാണ്.