AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Indian music: മനസ്സമാധാനത്തിനും ബുദ്ധിയുടെ പ്രവർത്തനത്തിനും ഇന്ത്യൻ രാ​ഗങ്ങൾ ബെസ്റ്റാണ്… പുതിയ പഠനമെത്തി

Indian Classical Ragas Transform Mind And Emotions: എല്ലാ പ്രായക്കാർക്കും സംഗീതം ആശ്വാസം നൽകുന്നുണ്ട് എന്നും മാനസിക സന്തുലിതാവസ്ഥ നിർത്താൻ ആൾക്കാർ സം​ഗീതത്തെ ആശ്രയിക്കാറുണ്ടെന്നും ഇതിലൂടെ വ്യക്തമായി.

Indian music: മനസ്സമാധാനത്തിനും ബുദ്ധിയുടെ പ്രവർത്തനത്തിനും ഇന്ത്യൻ രാ​ഗങ്ങൾ ബെസ്റ്റാണ്… പുതിയ പഠനമെത്തി
Music TherapyImage Credit source: Getty images
aswathy-balachandran
Aswathy Balachandran | Published: 03 Jul 2025 18:52 PM

ന്യൂഡൽഹി: പാട്ട് ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. പാട്ടു കേൾക്കുമ്പോൾ സന്തോഷം തോന്നുന്നവരും സന്തോഷം തോന്നാനായി പാട്ട് കേൾക്കുന്നവരും നിരവധിയാണ്.. സംഗീതത്തിന് രോഗത്തെ ഭേദമാകാൻ വരെ കഴിവുണ്ട് എന്നാണ് ചില മ്യൂസിക് തെറാപ്പി വിദഗ്ധർ പറയുന്നത്. സംഗീതം ഉപയോഗിച്ച് രോഗ ചികിത്സ നടത്തുന്ന ചികിത്സയാണ് മ്യൂസിക് തെറാപ്പി. ഇപ്പോൾ സംഗീതത്തിന്റെ മറ്റൊരു കഴിവിനെ പറ്റി കണ്ടെത്തിയിരിക്കുകയാണ് ഐഐടി മാണ്ഡി യും ഐഐടി കാൺപൂരും ചേർന്നുള്ള പഠനത്തിൽ.

 

ബുദ്ധിക്ക് മനസ്സമാധാനത്തിനും സംഗീതമോ

 

ഇന്ത്യൻ ക്ലാസിക്കൽ രാഗങ്ങൾക്ക് തലച്ചോറിന്റെ പ്രവർത്തനങ്ങളെ സ്വാധീനിക്കാൻ കഴിയുമെന്നാണ് ഐഐടി പഠനങ്ങൾ സൂചിപ്പിക്കുന്നത്. ചില രാഗങ്ങൾ കൂടുതൽ കേൾക്കുന്നത് ശ്രദ്ധ വർദ്ധിപ്പിക്കാനും വൈകാരിക നിമിഷങ്ങളിൽ സ്വയം നിയന്ത്രിക്കാനും മാനസിക സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും എന്ന് ഈ പഠനങ്ങളിൽ ഇന്ന് കണ്ടെത്തി.

എല്ലാ പ്രായക്കാർക്കും സംഗീതം ആശ്വാസം നൽകുന്നുണ്ട് എന്നും മാനസിക സന്തുലിതാവസ്ഥ നിർത്താൻ ആൾക്കാർ സം​ഗീതത്തെ ആശ്രയിക്കാറുണ്ടെന്നും ഇതിലൂടെ വ്യക്തമായി. ഓരോ രാഗങ്ങളും ഓരോ വികാരങ്ങളെ പ്രതിനിധീകരിക്കുന്നു. ഇവയെല്ലാം ഓരോ വൈകാരികമായ അവസ്ഥകളെയാണ് സ്വാധീനിക്കുന്നത്.

 

പഠന രീതി ഇങ്ങനെ

 

40 പേരെയാണ് പഠനത്തിന് വിധേയരാക്കിയത്. പഠനത്തിന് നൂതനമായ ഇ ഇ ജി മൈക്രോസ്റ്റേറ്റ് വിശകലനമാണ് ഉപയോഗിച്ചത്. പഠനത്തിനു ഏറ്റവും അധികം സഹായിച്ചത് ബ്രെയിൻ മാപ്പിംഗ് സാങ്കേതികത വിദ്യയാണ്. ഓരോ രാ​ഗവും ഓരോ രീതിയിലാണ് തലച്ചോറിനെ സ്വാധീനിച്ചത് എന്ന് ഇതിലൂടെ കണ്ടു. ഉദാഹരണത്തിന് ദർബാറി രാഗം മനസ്സിന്റെ ചിന്തകൾ അലക്ഷ്യമാകാതെ ശ്രദ്ധ കൂട്ടാൻ സഹായിച്ചതായി കണ്ടെത്തി. അതിനാൽ തന്നെ ഇത് പരീക്ഷകൾക്ക് പ്രധാനപ്പെട്ട മീറ്റിങ്ങുകൾക്ക് മുമ്പ് കേൾക്കുന്നത് ശ്രദ്ധ മെച്ചപ്പെടുത്തുമെന്ന് പഠനം ശുപാർശ ചെയ്യുന്നു.