AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Infant Sleep Patterns: കുഞ്ഞുങ്ങൾ ഉറങ്ങുന്നതിലുമുണ്ട് ചില സൂചനകൾ: അമ്മമാർ അറിയേണ്ടതെല്ലാം?

Infant Sleep Patterns And Styles: നവജാതശിശുക്കൾ ഒരു ദിവസം 14 മുതൽ 17 മണിക്കൂർ വരെയാണ് സാധാരണയായി ഉറങ്ങുന്നത്. പക്ഷേ ദീർഘനേരമെടുത്തല്ല അവർ ഉറങ്ങുന്നത്. പകലും രാത്രിയും എന്ന വ്യത്യാസം അവർക്ക് അറിയുകയുമില്ല. ഏകദേശം, 4 മുതൽ 6 മാസം പ്രായമാകുമ്പോൾ, അവർ രാത്രിയിൽ കൂടുതൽ നേരം ഉറങ്ങാൻ തുടങ്ങും.

Infant Sleep Patterns: കുഞ്ഞുങ്ങൾ ഉറങ്ങുന്നതിലുമുണ്ട് ചില സൂചനകൾ: അമ്മമാർ അറിയേണ്ടതെല്ലാം?
പ്രതീകാത്മക ചിത്രംImage Credit source: Freepik
neethu-vijayan
Neethu Vijayan | Published: 07 May 2025 13:33 PM

ജനിച്ചു വീണ കുഞ്ഞുങ്ങൾ തങ്ങളുടെ വികാരങ്ങൽ പല രീതിക്കാണ് പ്രകടിപ്പിക്കുന്നത്. അവർ ഉറങ്ങുമ്പോൾ പോലും ചില ലക്ഷണങ്ങൾ കാട്ടാറുണ്ട്. എന്നാൽ ആദ്യമായി അമ്മയാകുന്ന ഒരു സ്ത്രീയെ സംബന്ധിച്ച് ഇതെല്ലാം പുതുമയുള്ളതും കൗതുകകരമായ കാഴ്ച്ചയുമാണ്. ചില സാഹചര്യങ്ങളിൽ അവരുടെ ചേഷ്ടകൾ ആശയക്കുഴപ്പമുണ്ടാക്കുന്നതും ആശങ്കാജനകവുമായി തോന്നിയേക്കാം. നവജാതശിശുക്കൾ ഒരു ദിവസം 14 മുതൽ 17 മണിക്കൂർ വരെയാണ് സാധാരണയായി ഉറങ്ങുന്നത്. പക്ഷേ ദീർഘനേരമെടുത്തല്ല അവർ ഉറങ്ങുന്നത്. പകലും രാത്രിയും എന്ന വ്യത്യാസം അവർക്ക് അറിയുകയുമില്ല.

ഏകദേശം, 4 മുതൽ 6 മാസം പ്രായമാകുമ്പോൾ, അവർ രാത്രിയിൽ കൂടുതൽ നേരം (ഏകദേശം 6-8 മണിക്കൂർ) ഉറങ്ങാൻ തുടങ്ങും. പകലുള്ള ഉറക്കം ഈ കാലയളവിൽ കുറയുന്നു. ഒരു വയസ്സുള്ളപ്പോൾ, മിക്ക കുഞ്ഞുങ്ങൾക്കും ഒരു ദിവസവും ആകെ 12 മുതൽ 14 മണിക്കൂർ വരെ ഉറക്കം ആവശ്യമാണ്. നവജാതശിശുവിന്റെ ഉറക്ക ചക്രം ഏകദേശം 50-60 മിനിറ്റ് വരെ നീണ്ടുനിൽക്കുന്നതാണ്. അതിനാൽ കുഞ്ഞുങ്ങൾ കൂടുതൽ തവണ ഉണരുകയും അവരുടെ ഉറക്ക സമയത്തിന്റെ പകുതിയോളം കണ്ണുകൾ തുറക്കുന്നതും അടയ്ക്കുന്നതും കാണാൻ സാധിക്കുന്നു.

ഉറക്കക്കുറവ് വിവിധ ഘട്ടങ്ങളിൽ സാധാരണമാണ് (സാധാരണയായി 4, 8, 12 മാസങ്ങളിൽ). വളരുന്നതിൻ്റെ ഭാ​ഗമായിട്ടാകാം ഇത്. പല്ലുകൾ മുളയ്ക്കുന്നതോ മറ്റ് കാരണങ്ങൾ കൊണ്ടോ ഉറക്കകുറവ് ഉണ്ടായേക്കാം. ചികിത്സ നൽകേണ്ടതോ അധിക പരിചരണം ആവശ്യമായതോ ആയ കാര്യമല്ല ഇതൊന്നും. തനിയെ പരിഹരിക്കപ്പെടുന്നതാണ്. അമിതമായ ഉറക്കം, ശ്വസിക്കാൻ ബുദ്ധിമുട്ട്, അല്ലെങ്കിൽ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ അസാധാരണ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, ഒരു ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

കുഞ്ഞുങ്ങൾക്ക് ആവശ്യത്തിന് ഉറക്കം ലഭിക്കുന്ന തരത്തിൽ അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുക. അധികം വെളിച്ചം കടക്കാത്ത മുറി, നിശബ്ദത, സുഖകരമായ താപനില എന്നിവ നൽകുക.

നിങ്ങളുടെ കുഞ്ഞ് ഉറങ്ങുമ്പോൾ ചില സൂചനകൾ നൽകുന്നു. ഉദാഹരണത്തിന്, കോട്ടുവായിടുകയോ കണ്ണുകൾ തിരുമ്മുകയോ ചെയ്യുന്നത് പതിവാണ്.

ഉറക്കസമയത്തിന് മുമ്പ് അമിത ഉത്തേജനം ഒഴിവാക്കുക. ഉച്ചത്തിലുള്ള പാട്ട് വയ്ക്കുക, അല്ലെങ്കിൽ നിങ്ങളുടെ കുഞ്ഞിനെ അമിതമായ വെളിച്ചത്തിലേക്ക് കൊണ്ടുപോവുക ഇതെല്ലാം ഒഴിവാക്കേണ്ടതാണ്.