Kitchen Smoke: അടുക്കളയിലെ പുകയും നിങ്ങളെ രോ​ഗികളാക്കും? മലിനീകരണത്തിനുള്ള കാരണം ഇതാണ്

Kitchen Smoke Dangerous Side Effects: ഏറ്റവും പ്രധാനപ്പെട്ട ഘടകം അടുക്കളയുടെ രൂപകൽപ്പനയും വായുസഞ്ചാരവും തന്നെയാണ്. ഉപയോ​ഗിച്ച എണ്ണ വീണ്ടും ഉപയോ​ഗിക്കാതിരിക്കാനും ശ്രദ്ധിക്കണം. കാരണം അതിലൂടെ വളരെയധികം ദോഷകരമായ പുകയാണ് പുറത്തുവരുന്നത്.

Kitchen Smoke: അടുക്കളയിലെ പുകയും നിങ്ങളെ രോ​ഗികളാക്കും? മലിനീകരണത്തിനുള്ള കാരണം ഇതാണ്

Kitchen Smoke

Published: 

07 Aug 2025 12:09 PM

വായു മലിനീകരണത്തെക്കുറിച്ച് പറയുമ്പോൾ തന്നെ, ഗതാഗതക്കുരുക്ക് നിറഞ്ഞ റോഡുകൾ, പുക പടലങ്ങൾ നിറഞ്ഞ നഗരങ്ങൾ, അല്ലെങ്കിൽ വ്യാവസായിക മേഖലകളിൽ നിന്നുള്ള പുക എന്നിവയാണ് ആദ്യം മനസ്സിലേക്ക് ഓടിയെത്തുക. എന്നാൽ നമ്മൾ ശ്വസിക്കുന്ന ഏറ്റവും ദോഷകരമായ വായു നമ്മുടെ സ്വന്തം വീടുകളിലെ അടുക്കളയിലേതാണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.

പാചകം പല വീടുകളിലെയും ദൈനംദിന രീതികളിൽ ഒന്നാണ്. എന്നൽ നമ്മുടെ ആരോ​ഗ്യത്തെ ഇവ കാര്യമായി ബാധിക്കുകയും ചെയ്യുന്ന എങ്ങനെയാണെന്ന് നോക്കാം. ഗ്ലെൻ അപ്ലയൻസസിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ റിന്റു ദാസ്ഗുപ്തയാണ് ഇതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

പാചകം ചെയ്യുമ്പോൾ പുറന്തള്ളുന്ന പുകയിൽ ചൂട്, എണ്ണയുടെ അംശം, സുഗന്ധവ്യഞ്ജനങ്ങളുടെ കൂടിച്ചേരൽ എന്നിവയെല്ലാം ഉണ്ടാകും. ഇതിലൂടെ നമ്മൾ പോലും അറിയാതെ ആരോ​ഗ്യത്തിന് ദോഷകരമായ ഒരു വായുമലിനീകരണമാണ് ഇവിടെ നടക്കുന്നത്. പാചകം കഴിഞ്ഞാലും ഈ പുക അടുക്കളയിൽ തിങ്ങിനിൽക്കുന്നു. ഇത് ശ്വസിക്കുന്നതിലൂടെ ഗുരുതരമായ ദീർഘകാല ആരോഗ്യ പ്രത്യാഘാതങ്ങളാണ് ഉണ്ടാകുന്നത്.

പാചകത്തിൽ നിന്നുള്ള പുകയുമായി ദീർഘനേരം സമ്പർക്കം പുലർത്തുന്നത് ശ്വസന പ്രശ്നങ്ങൾ, ചർമ്മത്തിന് മങ്ങൽ, തലവേദന, ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും ആരോഗ്യം എന്നിങ്ങനെ നിങ്ങളുടെ ആരോ​ഗ്യത്തെ കാര്യമായി ബാധിക്കുന്നു. കുട്ടികൾ, മുതിർന്ന പൗരന്മാർ, ദിവസവും പാചകം ചെയ്യുന്നവർ എന്നിവരാണ് ഇതിൻ്റെ ഇരകളാകുന്നത്.

അപ്പോൾ നിങ്ങൾ കരുതും വിറക് അടുപ്പുകളാണ് പ്രശ്നങ്ങൽ സൃഷ്ടിക്കുന്നതെന്ന്. എന്നാൽ എൽപിജി അല്ലെങ്കിൽ ഇൻഡക്ഷൻ ഉപയോഗിക്കുന്ന ആധുനിക അടുക്കളകളിൽ പോലും ഈ അപകടം മറഞ്ഞിരിക്കുന്നതായി ദാസ്ഗുപ്ത വിശദീകരിക്കുന്നു. ശരിയായ വായുസഞ്ചാരവും പുക പുറന്തള്ളാൻ കഴിയാതെയോ വന്നാൽ പുകയിലെ സൂക്ഷ്മ കണികകൾ അടുക്കളയിലും വീടിനുള്ളിലും അടിഞ്ഞുകൂടുന്നു. അത്തരത്തിൽ നിങ്ങൾ പുറത്തിറങ്ങിയില്ലെങ്കിലും വീടിനുള്ളിൽ തന്നെ മലിനമായ പുക ശ്വസിക്കാൻ ഇടയാക്കുന്നു.

പക്ഷേ നിങ്ങൾ അതിനെ വേണ്ട രീതിയിൽ കൈകാര്യം ചെയ്താൽ ആരോ​ഗ്യകരമായി രീതിയിൽ മുന്നോട്ട് പോകാനും കഴിയും. പുക കുറയ്ക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗങ്ങളിലൊന്ന്, നമ്മൾ എങ്ങനെ, എന്ത് ഉപയോഗിച്ച് പാചകം ചെയ്യുന്നു എന്നതിനെക്കുറിച്ച് ബോധവാന്മാരായിരിക്കുക എന്നതാണ്.

പുക ഉത്പാദനം കുറയ്ക്കുന്നതിൽ പാത്രങ്ങൾ നിർണായക പങ്ക് വഹിക്കുന്നുണ്ട്. സ്റ്റെയിൻലെസ് സ്റ്റീൽ, കാസ്റ്റ് ഇരുമ്പ്, സെറാമിക്-കോട്ടഡ് പാത്രങ്ങൾ പോലുള്ള ഈടുനിൽക്കുന്നതും പ്രതിപ്രവർത്തനരഹിതവുമായ പാത്രങ്ങൾ ആരോഗ്യകരമായ പാചകത്തെ പിന്തുണയ്ക്കുക മാത്രമല്ല, എണ്ണയുടെ ആവശ്യകതയും കുറയ്ക്കുന്നു. അതുവഴി പുറത്തുവിടുന്ന പുകയുടെയും അളവ് കുറയുന്നു.

ഉദാഹരണത്തിന്, സെറാമിക് കോട്ടിങ്ങുള്ള പാത്രങ്ങൾ എണ്ണയുടെ ഉപയോഗം കുറയ്ക്കുന്നതിനൊപ്പം പോഷകങ്ങളും സ്വാദും നിലനിർത്തുകയും ചെയ്യും. മറ്റൊന്ന് കുറഞ്ഞ തീയിൽ പാചകം ചെയ്യുക എന്നതാണ്. ഉപയോ​ഗിച്ച എണ്ണ വീണ്ടും ഉപയോ​ഗിക്കാതിരിക്കാനും ശ്രദ്ധിക്കണം. കാരണം അതിലൂടെ വളരെയധികം ദോഷകരമായ പുകയാണ് പുറത്തുവരുന്നത്.

ഏറ്റവും പ്രധാനപ്പെട്ട ഘടകം അടുക്കളയുടെ രൂപകൽപ്പനയും വായുസഞ്ചാരവും തന്നെയാണ്. ഇവിടെയാണ് അടുക്കളയിൽ ചിമ്മിനികളുടെ ആവശ്യകതയെക്കുറിച്ചുള്ള അവബോധം വേണ്ടത്. അതുകൊണ്ട് തന്നെ ജീവിതത്തിൽ മറ്റ് പലതിനും നൽകുന്ന പ്രധാന്യത്തോടെ വേണം ഈ പ്രശ്നത്തെയും കൈകാര്യം ചെയ്യാൻ. കാരണം നമ്മൾ പാചകം ചെയ്യുമ്പോൾ എന്ത് ശ്വസിക്കുന്നു എന്നത് നമ്മൾ എന്ത് കഴിക്കുന്നു എന്നതുപോലെ തന്നെ പ്രധാനമാണ്.

ഡൈ വേണ്ട, നര മാറ്റാൻ ഒരു സ്പൂൺ വെളിച്ചെണ്ണ മതി
പൂനിലാവ് ഉദിച്ചതുപോലെ! പുതിയ ചിത്രങ്ങളുമായി മീനാക്ഷി
മുട്ടയും പാലും ഒരുമിച്ച് കഴിക്കാമോ! ഏതാണ് മികച്ചത്
പച്ചക്കറി ചുമ്മാതങ്ങു വേവിക്കല്ലേ, ഇത് ശ്രദ്ധിക്കൂ...
ട്രെയിനിൻ്റെ മേളിൽ കേറിയാൽ
പ്രതിപക്ഷനേതാവ് വോട്ട് രേഖപ്പെടുത്തി
കേന്ദ്രമന്ത്രി സുരേഷ് ഗോപി വോട്ട് ചെയ്യാൻ
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന