Kids Healthy food: ഐസ്ക്രീം, ജാം, ഫ്രോസൺ ഫാസ്റ്റ് ഫുഡ് ബ്രെഡുകൾ…. കുട്ടികൾ വേണം എന്നു പറഞ്ഞു കരഞ്ഞാലും ശ്രദ്ധിക്കേണ്ട….
Kids' Diet Warning: കുട്ടികൾക്ക് ജാം വളരെ ഇഷ്ടമാണ്, എന്നാൽ മിക്ക ജാമുകളിലും യഥാർത്ഥ പഴങ്ങളുടെയോ നാരുകളുടെയോ അംശം തീരെ കുറവായിരിക്കും.

Kids Food
ഐസ്ക്രീം, ജാം, ഫ്രോസൺ ബ്രെഡുകൾ, പാക്കറ്റ് സിറിയലുകൾ തുടങ്ങിയവ കുട്ടികളുടെ പ്രീയപ്പെട്ട വിഭവങ്ങളാണ്. ഇത് വാങ്ങിക്കൊടുക്കാൻ കുഞ്ഞുങ്ങൾ വാശി പിടിക്കുകയും നമ്മൾ അത് സാധിച്ചു കൊടുക്കുകയും ചെയ്യും. പക്ഷെ ഇത് എത്ര അപകടമാണെന്ന് അറിയുമോ? ഈ ഭക്ഷണങ്ങൾ കുട്ടികൾക്ക് ഇഷ്ടമാണെങ്കിലും, ഇത് അവരുടെ ഹോർമോണുകൾ, ഉപാപചയ പ്രവർത്തനങ്ങൾ എന്നിവയെ തകിടം മറിക്കും.
ഫ്രോസൺ ഫാസ്റ്റ് ഫുഡ് ബ്രെഡുകൾ
പലരും കരുതുന്നത് പോലെ ഈ ബ്രെഡുകൾ ‘ഫ്രഷ്’ അല്ല. ഇവയിൽ പോഷകങ്ങളോ നാരുകളോ അടങ്ങിയിട്ടില്ല. വെറും മൈദ മാത്രമാണ് ഇതിൽ.
ഇവ പതിവാക്കുന്നത് കുട്ടികളുടെ ഉപാപചയ പ്രവർത്തനങ്ങളെയും ഹോർമോൺ സന്തുലിതാവസ്ഥയെയും പ്രതികൂലമായി ബാധിക്കും.
ജാമുകൾ
കുട്ടികൾക്ക് ജാം വളരെ ഇഷ്ടമാണ്, എന്നാൽ മിക്ക ജാമുകളിലും യഥാർത്ഥ പഴങ്ങളുടെയോ നാരുകളുടെയോ അംശം തീരെ കുറവായിരിക്കും.
പഴങ്ങളുടെ ചിത്രങ്ങൾ ലേബലിൽ കാണാമെങ്കിലും, യഥാർത്ഥത്തിൽ അവ നിറയെ അമിതമായ പഞ്ചസാരയാണ് അടങ്ങിയിരിക്കുന്നത്.
ഐസ്‌ക്രീം
വൻതോതിൽ ഉത്പാദിപ്പിക്കുന്ന പല ഉൽപ്പന്നങ്ങളും യഥാർത്ഥ ഐസ്‌ക്രീമുകൾ അല്ല, മറിച്ച് ‘ഫ്രോസൺ ഡെസേർട്ടുകൾ’ മാത്രമാണ്. ഇവയിൽ പാം ഓയിൽ, സ്റ്റെബിലൈസറുകൾ, കൃത്രിമ രുചികൾ തുടങ്ങിയ അനാരോഗ്യകരമായ ചേരുവകളാണ് അടങ്ങിയിരിക്കുന്നത്. ഇവ കുട്ടികളുടെ ആരോഗ്യത്തിന് ദോഷകരമാണ്.
പാക്കറ്റ് ബ്രേക്ക്ഫാസ്റ്റ് സിറിയലുകൾ
പാക്കറ്റിൽ വരുന്ന മിക്ക ബ്രേക്ക്ഫാസ്റ്റ് സിറിയലുകളിലും ഉയർന്ന അളവിൽ പഞ്ചസാരയാണ് അടങ്ങിയിട്ടുള്ളത്. ഡോക്ടർ ഇവയെ ‘അൾട്രാ-പ്രോസസ്സ് പഞ്ചസാര ബോംബുകൾ’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതിൽ പ്രോട്ടീൻ തീരെ കുറവായിരിക്കും. രാവിലെ തന്നെ ഇത് കഴിക്കുന്നത് കുട്ടികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർദ്ധിപ്പിക്കും.