Tulsi For Skincare: തുളസിയും നാരങ്ങയും ഉണ്ടോ? മുഖം മിനുക്കാൻ വേറൊന്നും വേണ്ട; ഫേസ് മാസ്ക് തയ്യാറാക്കാം
Tulsi For Your Skincare Routine: ഇനി മുതൽ ഈ ഔഷധസസ്യത്തെ നിങ്ങളുടെ ചർമ്മസംരക്ഷണ ദിനചര്യയിലും ധൈര്യമായി ഉൾപ്പെടുത്താം. ഇത് നിങ്ങളുടെ കേടായ ചർമ്മത്തെ മെച്ചപ്പെടുത്താൻ വളരെയധികം ഗുണം ചെയ്യും. നിങ്ങളുടെ ചർമ്മ ദിനചര്യയിൽ എങ്ങനെ തുളസി ഉപയോഗിക്കാമെന്ന് നോക്കാം.

Tulsi
രാജ്യത്തെ ഏറ്റവും ഔഷധമൂല്യമുള്ള സസ്യങ്ങളിൽ ഒന്നാണ് തുളസി. നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് ഗുണം ചെയ്യുന്ന ഒന്നാണ് തുളസിയെന്ന് നമുക്കെല്ലാവർക്കും അറിയാം. അതുപോലെതന്നെയാണ് നമ്മുടെ ചർമ്മത്തിനും. ചിലർ ചായയിൽ തുളസി ചേർത്ത് കഴിക്കാറുണ്ട്. ജലദോഷത്തിനും ചുമയ്ക്കും തൊണ്ടയിലെ പ്രശ്നങ്ങൾക്കും എല്ലാം ഇത് വളരെയധികം നല്ലതാണ്.
അതിനാൽ ഇനി മുതൽ ഈ ഔഷധസസ്യത്തെ നിങ്ങളുടെ ചർമ്മസംരക്ഷണ ദിനചര്യയിലും ധൈര്യമായി ഉൾപ്പെടുത്താം. ഇത് നിങ്ങളുടെ കേടായ ചർമ്മത്തെ മെച്ചപ്പെടുത്താൻ വളരെയധികം ഗുണം ചെയ്യും. നിങ്ങളുടെ ചർമ്മ ദിനചര്യയിൽ എങ്ങനെ തുളസി ഉപയോഗിക്കാമെന്ന് നോക്കാം.
തുളസിയും നാരങ്ങയും
തിളക്കവും ഉന്മേഷവുമുള്ള ഒരു ചർമ്മം ലഭിക്കാൻ, ആഴ്ചയിൽ മൂന്ന് തവണ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ ഫെയ്‌സ് പായ്ക്കുകൾ പരീക്ഷിക്കാവുന്നതാണ്.
ഒരു പാത്രത്തിൽ 1 ടേബിൾസ്പൂൺ തുളസിയുടെ പൊടി എടുക്കുക.
അതിലേക്ക് 1 ടേബിൾസ്പൂൺ നാരങ്ങ നീര് ചേർക്കുക.
ഈ ചേരുവകളെല്ലാം നന്നായി യോജിപിച്ച് മുഖത്ത് പുരട്ടി 15 മിനിറ്റ് വയ്ക്കുക.
ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക, തുടർന്ന് ഒരു മോയ്‌സ്ചറൈസർ ഉപയോഗാം.
തുളസിയും തൈരും
തൈര് തുളസിയുമായി ചേർക്കുമ്പോൾ പോഷകഗുണങ്ങൾ വർദ്ധിക്കുന്നു. ഇത് മുഖത്ത് അത്ഭുതകരമായ മാറ്റങ്ങൾ കൊണ്ടുവരും.
ഒരു പാത്രത്തിൽ 1 ടേബിൾസ്പൂൺ തുളസിയുടെ പൊടി എടുക്കുക.
അതിലേക്ക് 1 ടേബിൾസ്പൂൺ തൈര് ചേർക്കുക.
രണ്ട് ചേരുവകളും ചേർത്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക.
ഇത് നിങ്ങളുടെ മുഖത്തും കഴുത്തിലുമായി പുരട്ടുക.
15 മിനിറ്റ് നേരം വച്ച ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകി കളയാം.