AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Dehydration In Monsoon: മഴയാണെന്ന് കരുതി വെള്ളം കുടിക്കാതിരുന്നാൽ? കാത്തിരിക്കുന്നത് വൻ അപകടം

Danger Of Monsoon Dehydration: മഴക്കാലത്ത് ജലജന്യ അണുബാധയ്ക്കുള്ള സാധ്യത കൂടുതലായതിനാൽ, വഴിയോര ഭക്ഷണവും തുറന്നവച്ചിരിക്കുന്ന പാനീയങ്ങളും കഴിക്കുന്നത് പൂർണമായും ഒഴിവാക്കേണ്ടതുണ്ട്. തിളപ്പിച്ചാറിച്ച വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കുക.

Dehydration In Monsoon: മഴയാണെന്ന് കരുതി വെള്ളം കുടിക്കാതിരുന്നാൽ? കാത്തിരിക്കുന്നത് വൻ അപകടം
Dehydration Image Credit source: GettyImages
neethu-vijayan
Neethu Vijayan | Published: 19 Jul 2025 10:23 AM

മിക്കവരുടെ മനസ്സിൽ കടന്നുകൂടിയ തെറ്റിദ്ധാരണകളിൽ ഒന്നാണ് മഴക്കാലമായാൽ വെള്ളം അധികം കുടിക്കേണ്ട എന്നത്. കാലാവസ്ഥയും ശരീരവും തണുത്തിരിക്കുന്നതിനാൽ ദാഹം വളരെ കുറവായിരിക്കും. എന്നാൽ നിങ്ങൾ ഈ സമയം വെള്ളം കുടിക്കാതിരിക്കുന്നുണ്ടെങ്കിൽ കാത്തിരിക്കുന്നത് വലിയ അപകടമാണ്. നമ്മൾ പോലും അറിയാതെ ശരീരത്തിൽ നിർജ്ജലീകരണം സംഭവിക്കുകയും അതുവഴി വലിയ വിപത്തുകൾക്ക് കാരണമാകുകയും ചെയ്യുന്നു.

മഴക്കാലത്ത് അന്തരീക്ഷത്തിൽ ഈർപ്പം കൂടുന്നത് ശരീരത്തിൻ്റെ താപനില നിയന്ത്രിക്കാൻ ബുദ്ധിമുട്ടിലാക്കുന്നു. ഇത് അമിതമായ വിയർപ്പിനും നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ദ്രാവക നഷ്ടത്തിനും കാരണമാകും. ദാ​ഹം തോന്നാതിരിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ ഈ സമയം നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ജലാംശം നൽകിയില്ലെങ്കിൽ നിർജ്ജലീകരണം സംഭവിക്കുകയും ചെയ്യും. വായ വരളുക, ക്ഷീണം, തലകറക്കം, പേശിവലിവ്, മൂത്രത്തിന്റെ നിറം മങ്ങൽ, തുടങ്ങിയവയാണ് ആദ്യ ലക്ഷണങ്ങൾ. പ്രായമായവർ, കുട്ടികൾ, വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളുള്ള ആളുകൾ, പ്രതിരോധശേഷം കുറഞ്ഞവർ എന്നിവരാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്.

ഗുരുഗ്രാമിലെ പരാസ് ഹെൽത്തിലെ ഇന്റേണൽ മെഡിസിൻ അസോസിയേറ്റ് ഡയറക്ടർ ഡോ. രാജേഷ് കുമാറാണ് ഒളിഞ്ഞിരിക്കുന്ന ഈ ആപത്തിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. വേനൽക്കാലത്ത് ദാഹം കൂടുതൽ പ്രകടമാണ്. എന്നാൽ മൺസൂൺ സമയത്ത് അത് വളരെ കുറവാണ്. അതിനാൽ പലപ്പോഴും നിർജ്ജലീകരണം ശ്രദ്ധിക്കപ്പെടാതെ പോകുന്നു.

ദാഹം തോന്നിയില്ലെങ്കിൽ പോലും, വെള്ളം ധാരാളമായി കുടിക്കുക. ശുദ്ധവും ഫിൽട്ടർ ചെയ്തതുമായ വെള്ളം കുടിച്ച് ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. കഫീൻ അടങ്ങിയ ചായ, കാപ്പി, പഞ്ചസാര അടങ്ങിയ പാനീയങ്ങൾ എന്നിവ നിർജ്ജലീകരണം വഷളാക്കിയേക്കാം എന്നതിനാൽ അവ കുറയ്ക്കുന്നതാണ് നല്ലത്. പകരം ജലാംശം അടങ്ങിയ പച്ചക്കറിയും പഴങ്ങളും ശീലമാക്കാം.

മഴക്കാലത്ത് ജലജന്യ അണുബാധയ്ക്കുള്ള സാധ്യത കൂടുതലായതിനാൽ, വഴിയോര ഭക്ഷണവും തുറന്നവച്ചിരിക്കുന്ന പാനീയങ്ങളും കഴിക്കുന്നത് പൂർണമായും ഒഴിവാക്കേണ്ടതുണ്ട്. തിളപ്പിച്ചാറിച്ച വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കുക. വീട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിക്കുക, ശുചിത്വം പാലിക്കുക, ജലാംശം നിരീക്ഷിക്കുക തുടങ്ങിയ ലളിതമായ രീതികൾ സീസണൽ രോഗങ്ങൾ തടയുന്നതിൽ നിന്ന് വളരെയധികം സഹായിക്കും.