Amla: അച്ചാറിട്ടല്ല, വേവിച്ച് കഴിക്കണം; നെല്ലിക്കയുടെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്

Health Benefits of Steamed Amla: നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇത് ജലദോഷം, ചുമ, മറ്റ് അണുബാധകൾ എന്നിവയിൽ നിന്നെല്ലാം ഇവ സംരക്ഷണം നൽകുന്നുണ്ട്.

Amla: അച്ചാറിട്ടല്ല, വേവിച്ച് കഴിക്കണം; നെല്ലിക്കയുടെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്

Amla Benefits (6)

Published: 

03 Jan 2026 | 11:21 AM

ഏറെ ആരോ​ഗ്യ​ഗുണങ്ങളുള്ള ഒന്നാണ് നെല്ലിക്ക. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇത് ജലദോഷം, ചുമ, മറ്റ് അണുബാധകൾ എന്നിവയിൽ നിന്നെല്ലാം ഇവ സംരക്ഷണം നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ അച്ചാറിട്ടും വെറുതെയുമെല്ലാം നമ്മൾ നെല്ലിക്ക കഴിക്കാറുണ്ട്. എന്നാൽ, ഇത്തരത്തിൽ കഴിക്കുന്നതിനേക്കാൾ ​ഗുണകരം ആവിയിൽ വേവിച്ച നെല്ലിക്കയാണെന്ന് നിങ്ങൾക്ക് അറിയാമോ?

 

ആവിയിൽ വേവിച്ച നെല്ലിക്ക കഴിച്ചാൽ…

 

നെല്ലിക്ക രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു, ഇത് പ്രമേഹമുള്ളവർക്ക് ഗുണം ചെയ്യും. അതുപോലെ, വിറ്റാമിൻ സിയാൽ സമ്പുഷ്ടമാണ് നെല്ലിക്ക, ആവിയിൽ വേവിക്കുന്നത് ഈ അവശ്യ പോഷകം കേടുകൂടാതെയിരിക്കാൻ സഹായിക്കുന്നു. രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നതിലും, ചർമ്മ ആരോഗ്യത്തെ സഹായിക്കുന്നതിലും, അണുബാധകൾക്കെതിരെ ശരീരത്തിന്റെ പ്രതിരോധം വർദ്ധിപ്പിക്കുന്നതിലും വിറ്റാമിൻ സി ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

ആവിയിൽ വേവിക്കുന്നതിലൂടെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാൻ സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകൾ നെല്ലിക്കയിൽ നിലനിൽക്കുന്നു. ഈ ആന്റിഓക്‌സിഡന്റുകൾ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാൻ സഹായിക്കുകയും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും നിങ്ങളുടെ ആരോഗ്യത്തിന് പ്രതിരോധം തീർക്കുകയും ചെയ്യുന്നു.

 ALSO READ: പുതുവത്സര പ്രതിജ്ഞ വെറും ആവേശമാകരുത്; വ്യായാമം തുടങ്ങും മുൻപ് ശ്രദ്ധിക്കാൻ ചില കാര്യങ്ങൾ

ആവിയിൽ വേവിക്കുന്ന നെല്ലിക്ക നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ദഹനക്കേട് മാറ്റുകയും, വയറു വീർക്കുന്നത് കുറയ്ക്കുകയും, മലബന്ധം അകറ്റുകയും ചെയ്യുന്നു. കൂടാതെ ആവയിൽ വേവിക്കുന്നതിലൂടെ മുടിയെയും ചർമ്മത്തെയും പോഷിപ്പിക്കുന്ന പോഷകങ്ങൾ നിലനിർത്തുന്നു. നെല്ലിക്കയിലെ വിറ്റാമിനുകളും ധാതുക്കളും തിളക്കമുള്ള ചർമ്മത്തിനും ആരോഗ്യമുള്ള മുടിക്കും ​ഗുണകരമാണ്.

കൊളസ്ട്രോൾ കുറയ്ക്കാനുള്ള കഴിവിനൊപ്പം, നെല്ലിക്കയുടെ ആന്റിഓക്‌സിഡന്റുകൾ ഹൃദയാരോഗ്യത്തിനും ഉത്തമമാണ്. കൂടാതെ, അമിത വണ്ണം കുറയ്ക്കാനും ​ഗുണം ചെയ്യും. ഇതിലെ നാരുകൾ വയറു നിറയുന്ന ഒരു തോന്നൽ പ്രോത്സാഹിപ്പിക്കുകയും, മൊത്തത്തിലുള്ള കലോറി ഉപഭോഗം നിയന്ത്രിക്കുകയും ചെയ്യുന്നു.

വനിതാ പ്രീമിയർ ലീഗ് ടീമുകളെപ്പറ്റി വിശദമായി
ഇഡ്ഡലി മാവ് പുളിച്ച് പൊങ്ങുന്നില്ല... വിഷമിക്കാതെ പരിഹാരമുണ്ട്
ഉറക്കം നന്നാക്കാനുള്ള ചില സിമ്പിൾ ട്രിക്ക്സ്
ജനനായകനിൽ വിജയ് വാങ്ങുന്ന പ്രതിഫലം...
ഷോക്കേറ്റ് വീണ കുരങ്ങന് സിപിആർ നൽകുന്നത് കണ്ടോ
ആഹാ, രണ്ടു പേരുമുണ്ടല്ലോ ! കരിമ്പുലിക്ക് കൂട്ടായി എത്തിയ പുള്ളിപ്പുലി
അമേരിക്ക തെമ്മാടിത്ത രാഷ്ട്രം
ഇനി വന്ദേ ഭാരത് സ്ലീപ്പര്‍ കണ്ടിട്ടില്ലെന്ന് പറയരുത്; ഇത് കണ്ടോ? കിടിലമല്ലേ?