Milad Un Nabi 2025: പ്രവാചകനെ ഓർമ്മിക്കാം; നബിദിനത്തിൽ പ്രിയപ്പെട്ടവർക്കുള്ള ആശംസകൾ നേരാം
Nabidinam Wishes And Quotes: നബിദിനത്തിൽ പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം. പ്രവാചകൻ മുഹമ്മദിൻ്റെ ജന്മദിനമാണ് നബിദിനം.
പ്രവാചകൻ മുഹമ്മദ് നബിയുടെ 1500ആം ജന്മദിനമാണ് ഇന്ന്. ഏറ്റവും അവസാനത്തെ പ്രവാചകനെന്ന് മുസ്ലിങ്ങൾ വിശ്വസിക്കുന്ന പ്രവാചകൻ മുഹമ്മദിൻ്റെ ജന്മദിനം നബിദിനമായി ആചരിക്കുന്നു. നബിദിനത്തിൽ പ്രിയപ്പെട്ടവരോട് പറയാനാവുന്ന ചില ആശംസകൾ പരിശോധിക്കാം.
1. എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ നബിദിനാശംസകൾ.
2. അല്ലാഹുവിൻ്റെ അനുഗ്രഹം നിങ്ങൾക്കും കുടുംബത്തിനും ഉണ്ടാവട്ടെ. നബിദിനാശംസകൾ.
3. ഏവർക്കും സമാധാനവും സമൃദ്ധിയും നിറഞ്ഞ നബിദിനം ആശംസിക്കുന്നു.
4. മുഹമ്മദ് നബി പകർന്നുതന്ന നന്മകളിൽ ജീവിതത്തിൽ പകർത്താൻ കഴിയട്ടെ. നബിദിനാശംസകൾ നേരുന്നു.
5. ജീവിതത്തിൽ എല്ലാ വിധ സന്തോഷവും ഐശ്വര്യവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നബിദിനാശംസകൾ.
6. ആഘോഷങ്ങൾ സന്തോഷിക്കാനുള്ളത്. നിറഞ്ഞ സന്തോഷത്തോടെ ഒരായിരം നബിദിനാശംസകൾ.
7. ഈ പുണ്യദിനത്തിൽ അല്ലാഹു നമുക്ക് സന്തോഷവും സമാധാനവും നൽകട്ടെ. നബിദിനം ആശംസിക്കുന്നു.
Also Read: Milad Un Nabi 2025: ഇന്ന് നബിദിനം; പ്രവാചകസ്മരണയിൽ ഇസ്ലാം മതവിശ്വാസികൾ
പ്രവാചകനായ മുഹമ്മദ് ജനിച്ച ദിവസമാണ് നബിദിനമായി മുസ്ലിങ്ങൾ ആചരിക്കുന്നത്. സംസ്ഥാനത്തെ പള്ളികൾ കേന്ദ്രീകരിച്ച് നബിദിനാഘോഷവും അന്നദാനവും നടക്കുന്നത്. മദ്രസവിദ്യാർത്ഥികളുടെ ഘോഷയാത്ര, കലാപരിപാടികൾ തുടങ്ങിയവയും ഇന്ന് നടക്കും. പല സ്ഥലങ്ങളിലും ഘോഷയാത്രയടക്കമുള്ള കാര്യങ്ങൾ ആരംഭിച്ചിട്ടുണ്ട്.
പ്രവാചകൻ മുഹമ്മദിൻ്റെ 1500ആം ജന്മദിനമായതിനാൽ നിരവധി ആഘോഷപരിപാടികളാണ് സുന്നി മഹല്ല് ഫെഡറേഷനും കേരള മുസ്ലിം ജമാഅത്തും ചേർന്ന് ഇന്ന് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മഹല്ലുകളും മദ്രസകളും കേന്ദ്രീകരിച്ചാണ് പരിപാടികൾ. അറബി മാസം റബീഉല്‍ അവ്വല്‍ 12നാണ് അവസാന പ്രവാചകനായ മുഹമ്മദ് നബി ജനിച്ചത്. എഡി ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മുഹമ്മദ് ആദം നബി മുതൽ ആരംഭിക്കുന്ന 1,25,000ലധികം പ്രവാചകരിൽ അവസാനത്തെയാളാണ് എന്നാണ് മുസ്ലിങ്ങൾ വിശ്വസിക്കുന്നത്.