Navaratri 2025: നവരാത്രിയില്‍ സ്വര്‍ണം വാങ്ങിക്കുന്നത് നല്ലതാണോ? വിലക്കയറ്റം സമ്മതിച്ചാല്‍ ഇരട്ടിവാങ്ങാം
Gold Buying Festival Season: വിവിധ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ഒത്തുചേരല്‍ നടക്കുന്ന ഈ ദിനത്തെ സ്വര്‍ണം വാങ്ങിക്കുന്നതിനായും ഇന്ത്യക്കാര്‍ തിരഞ്ഞെടുക്കുന്നു. നവരാത്രി സമയത്ത് സ്വര്‍ണം വാങ്ങിക്കുന്നവര്‍ നിരവധിയാണ്.

പ്രതീകാത്മക ചിത്രം
ഇന്ത്യയിലെ പ്രധാന ഉത്സവങ്ങളില്‍ ഒന്നാണ് നവരാത്രി ആഘോഷങ്ങള്‍. 11 ദിവസത്തെ ആഘോഷങ്ങളാണ് നവരാത്രിയുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്നത്. വിവിധ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ഒത്തുചേരല്‍ നടക്കുന്ന ഈ ദിനത്തെ സ്വര്‍ണം വാങ്ങിക്കുന്നതിനായും ഇന്ത്യക്കാര്‍ തിരഞ്ഞെടുക്കുന്നു. നവരാത്രി സമയത്ത് സ്വര്‍ണം വാങ്ങിക്കുന്നവര്‍ നിരവധിയാണ്. ഇക്കാലയളവില്‍ സ്വര്‍ണം വാങ്ങിക്കുന്നത് ഭാഗ്യം വര്‍ധിപ്പിക്കുമെന്നാണ് വിശ്വാസം.
നവരാത്രിയില്‍ സ്വര്‍ണം വാങ്ങിക്കാമോ?
നവരാത്രിയെ പുണ്യകാലമായാണ് ഇന്ത്യക്കാര്‍ കണക്കാക്കുന്നത്. നൂറ്റാണ്ടുകളായി രാജ്യത്ത് നടക്കുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും നവരാത്രിയുടെ പ്രാധാന്യം വിളിച്ചോതുന്നു. ഈ ദിവസങ്ങളില്‍ സ്വര്‍ണം വാങ്ങിക്കുന്നത് ധനസമ്പത്ത് ആകര്‍ഷിക്കുന്നതിനുള്ള നല്ല സമയമാണെന്ന വിശ്വാസവും പ്രചാരത്തിലുണ്ട്. പുതിയ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിക്കുന്നത് സ്ത്രീകളുടെ ജീവിതത്തില്‍ സമൃദ്ധി കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു.
സ്വര്‍ണമെന്ന നിക്ഷേപം
സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കണക്കാക്കുന്നത്. സാമ്പത്തിക അസ്ഥിരതകളോ, വിപണിയിലെ മാറ്റങ്ങളോ ഉണ്ടാകുമ്പോള്‍ സ്വര്‍ണം സ്‌റ്റോക്ക് പോലെ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ വിലയില്‍ ഉയര്‍ച്ചയും താഴ്ചയും സംഭവിക്കുന്നത് അതിന്റെ മൂല്യം ഉറപ്പുള്ളതാക്കുന്നില്ല.
നവരാത്രിയില്‍ സ്വര്‍ണം വാങ്ങിക്കണോ?
ഭാഗ്യം വരുമെന്ന വിശ്വാസം
നവരാത്രിയില്‍ സ്വര്‍ണം വാങ്ങിക്കുന്നത് സമൃദ്ധിയും സമ്പത്തും നല്‍കുമെന്നാണ് വിശ്വാസം. കുടുംബത്തില്‍ ഐശ്വര്യം കൊണ്ടുവരുമെന്ന പ്രതീക്ഷയാണ് ഈ ദിനങ്ങളില്‍ സ്വര്‍ണം വാങ്ങിക്കുന്നതിന് പിന്നില്‍.
Also Read: Navaratri 2025: ഇത്തവണ പൂജ വെക്കേണ്ടത് ഏപ്പോൾ? നവരാത്രി എന്നു മുതൽ?
വില ഉയര്‍ന്നേക്കാം
ഉത്സവക്കാലങ്ങളില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് വര്‍ധിക്കുന്നത് വില കുതിച്ചുയരുന്നതിന് കാരണമാകും. അതിനാല്‍ നവരാത്രി ദിനങ്ങളില്‍ പലര്‍ക്കും സ്വര്‍ണമെന്നത് കിട്ടാകനിയായി മാറുന്നു. സ്വര്‍ണം വാങ്ങിക്കുന്നത് ആചാരത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമാണെങ്കിലും വിപണിയെ അവലോകനം ചെയ്തതിന് ശേഷം മാത്രം തീരുമാനമെടുക്കുക.