AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

November’s night sky: സൂപ്പർമൂണും ഉൽക്കാവർഷവും, അപൂർവ്വ കാഴ്ചകളൊരുക്കി നവം​ബറിലെ ആകാശം

November’s night sky promises a Supermoon: നവംബർ 11- 12, 17-18 തിയതികളിൽ ഉൽക്കാവർഷവും നവംബർ 20 ന് മൈക്രോ ന്യൂ മൂണും കാണാം. ആകാശത്തുകൂടി കുറച്ച് തിളക്കമുള്ള വരകൾ പോകുന്നതു പോലെയാകും ഉൽക്കകൾ കാണപ്പെടുക. മണിക്കൂറിൽ ഏകദേശം 10 മുതൽ 15 വരെ ഉൽക്കകൾ കാണാൻ സാധ്യതയുണ്ട്.

November’s night sky: സൂപ്പർമൂണും ഉൽക്കാവർഷവും, അപൂർവ്വ കാഴ്ചകളൊരുക്കി നവം​ബറിലെ ആകാശം
NOVEMBER SKY Image Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Published: 06 Nov 2025 14:54 PM

ന്യൂഡൽഹി: രാത്രി ആകാശത്തുണ്ടാകുന്ന ഉൽക്കാവർഷം നേരിട്ടുകാണണോ? ഗ്രഹങ്ങളെയും തിളക്കമുള്ള സൂപ്പർമൂണിനേയും കാണണോ… ഈ മാസം ആകാശം നോക്കിക്കോളൂ. നക്ഷത്രനിരീക്ഷകർക്ക് നവംബറിലെ ആകാശം ഒരു ദൃശ്യവിരുന്നാണ് ഒരുക്കുന്നത്. ബുധന്റെ അമ്പരപ്പിക്കുന്ന കാഴ്ച മുതൽ നക്ഷത്രസമൂഹങ്ങളെ വരെ, ഈ മാസം ആകാശത്ത് കാണാം. ആകാശ നിരീക്ഷകർക്ക് മാത്രമല്ല സാധാരണക്കാർക്കും ഇത് എളുപ്പത്തിൽ മനസ്സിലാക്കാം.

നവംബർ 11- 12, 17-18 തിയതികളിൽ ഉൽക്കാവർഷവും നവംബർ 20 ന് മൈക്രോ ന്യൂ മൂണും കാണാം. ആകാശത്തുകൂടി കുറച്ച് തിളക്കമുള്ള വരകൾ പോകുന്നതു പോലെയാകും ഉൽക്കകൾ കാണപ്പെടുക. മണിക്കൂറിൽ ഏകദേശം 10 മുതൽ 15 വരെ ഉൽക്കകൾ കാണാൻ സാധ്യതയുണ്ട്. ചന്ദ്രൻ ഭൂമിയിൽ നിന്ന് ഏറ്റവും അകലെയായിരിക്കുമ്പോൾ സംഭവിക്കുന്നതാണ് മൈക്രോ ന്യൂ മൂൺ. 21-ന് യൂറാനസിനേയും 27-ന് ഹയാഡസ് സ്റ്റാർ ക്ലസ്റ്ററിനേയും തെളിഞ്ഞുകാണാം. മങ്ങിയ നീല-പച്ച ഡിസ്കായാണ് യൂറാനസ് ദൃശ്യമാവുക. ശീതകാല നക്ഷത്ര സമൂഹങ്ങളെ നവംബർ മുഴുവനും കാണാനാകും.

Also read – കണ്ണിന് ചുറ്റും കറുപ്പ്, മുടികൊഴിച്ചിൽ; പോഷക കുറവിൻ്റെ ലക്ഷണം ഇവയെല്ലാമോ?

നമ്മുടെ സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമായ ബുധൻ, നവംബർ 1, 2 തീയതികളിൽ വൈകുന്നേരത്തെ ആകാശത്ത് ഏറ്റവും ഉയർന്ന സ്ഥാനത്ത് എത്തിയിരുന്നു. നവംബർ 6-ന്, സെവൻ സിസ്റ്റേഴ്സ് എന്നും അറിയപ്പെടുന്ന പ്ലീയാഡസ് നക്ഷത്രസമൂഹത്തിന് അടുത്തുകൂടി ചന്ദ്രൻ സഞ്ചരിക്കും. ചന്ദ്രൻ തിളങ്ങുന്ന നക്ഷത്രക്കൂട്ടത്തിന് സമീപത്തുകൂടി ഒഴുകി നീങ്ങുന്നതായി തോന്നുന്ന ഈ കാഴ്ച ബൈനോക്കുലറിലൂടെയോ ചെറിയ ടെലിസ്കോപ്പിലൂടെയോ കാണാൻ അതിമനോഹരമായിരിക്കും.