AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

OCD Symptoms: വാതിൽ പൂട്ടിയോ… സ്റ്റൗ ഓഫ് ചെയ്തോ? വീണ്ടും വീണ്ടും ഇതെല്ലാം പരിശോധിക്കുന്നത് ഈ രോ​ഗമാകാം, പരിഹാരം ഇതാ

OCD Symptoms: ഒസിഡി പൂർണ്ണമായും നിയന്ത്രിക്കാവുന്ന ഒന്നാണ്. ഇതിനായി ചികിത്സകളും ഉണ്ട്. കോഗ്നിറ്റീവ്-ബിഹേവിയറൽ തെറാപ്പിയിലെ 'എക്സ്പോഷർ ആൻഡ് റെസ്പോൺസ് പ്രിവൻഷൻ' (ERP) രീതി വളരെ ഫലപ്രദമാണ്.

OCD Symptoms: വാതിൽ പൂട്ടിയോ… സ്റ്റൗ ഓഫ് ചെയ്തോ? വീണ്ടും വീണ്ടും ഇതെല്ലാം പരിശോധിക്കുന്നത് ഈ രോ​ഗമാകാം, പരിഹാരം ഇതാ
OCD Image Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 16 Feb 2026 | 11:02 AM

വീടിന്റെ വാതിൽ പൂട്ടി പുറത്തിറങ്ങിയ ശേഷം അത് ശരിയായി അടച്ചോ എന്ന് വീണ്ടും പരിശോധിക്കാൻ തോന്നാറുണ്ടോ? അല്ലെങ്കിൽ ബാഗിൽ സാധനങ്ങൾ വെച്ചിട്ടുണ്ടോ എന്ന് ആവർത്തിച്ച് നോക്കാറുണ്ടോ? അടുക്കളയിൽ നിന്ന് ഇറങ്ങിയാൽ പല തവണ സ്റ്റൗ ഓഫ് ചെയ്തോ എന്ന് പരിശോധിക്കാറുണ്ടോ? ഒരിക്കൽ പരിശോധിക്കുന്നത് സാധാരണമാണെങ്കിലും, ഇത് ഒരു ശീലമായി മാറുകയും ആവർത്തിച്ച് ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്നത് ‘ഒബ്സസീവ്-കംപൾസീവ് ഡിസോർഡർ’ അഥവാ ഒസിഡി (OCD) എന്ന മാനസികാരോഗ്യ പ്രശ്നത്തിന്റെ ലക്ഷണമാകാം.

പലപ്പോഴും വെറും ‘വൃത്തിഭ്രാന്ത്’ എന്ന് പറഞ്ഞ് നിസ്സാരമായി തള്ളിക്കളയുന്ന ഒസിഡി യഥാർത്ഥത്തിൽ വ്യക്തിയുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്ന അവസ്ഥയാണ്.

എന്താണ് ഒസിഡി?

 

അനാവശ്യമായ ചിന്തകൾ, അവ സൃഷ്ടിക്കുന്ന ഉത്കണ്ഠ കുറയ്ക്കാനായി ആവർത്തിച്ചു ചെയ്യുന്ന പ്രവൃത്തികൾ എന്നിവ ചേർന്ന അവസ്ഥയാണിത്. ഇത് സന്തോഷത്തിന് വേണ്ടിയല്ല, മറിച്ച് മനസ്സിലെ തീവ്രമായ ഉത്കണ്ഠ ലഘൂകരിക്കാനാണ് വ്യക്തികൾ ചെയ്യുന്നത്.
ഇത് വരുന്നതിനുള്ള കാരണങ്ങൾ പല തരത്തിലാണ്.

കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും ഒസിഡി ഉണ്ടെങ്കിൽ വരാനുള്ള സാധ്യത കൂടുതലാണ്. ന്യൂറോട്രാൻസ്മിറ്ററുകളുടെ അസന്തുലനാവസ്ഥയും തലച്ചോറിന്റെ പ്രവർത്തനരീതിയും ഇതിന് കാരണമാകാം. കുട്ടിക്കാലത്തെ ദുരനുഭവങ്ങൾ, മാനസിക സമ്മർദ്ദം നിറഞ്ഞ പരിസ്ഥിതി എന്നിവയും ഒസിഡിയിലേക്ക് നയിക്കാം.

ALSO READ: അടുക്കളയിൽ ഇനി പണം ലാഭിക്കാം! ആരും പറഞ്ഞുതരാത്ത കുക്കിംഗ് ട്രിക്കുകൾ

ഒസിഡി പൂർണ്ണമായും നിയന്ത്രിക്കാവുന്ന ഒന്നാണ്. ഇതിനായി ചികിത്സകളും ഉണ്ട്. കോഗ്നിറ്റീവ്-ബിഹേവിയറൽ തെറാപ്പിയിലെ ‘എക്സ്പോഷർ ആൻഡ് റെസ്പോൺസ് പ്രിവൻഷൻ’ (ERP) രീതി വളരെ ഫലപ്രദമാണ്. ഭയപ്പെടുന്ന സാഹചര്യങ്ങളെ നേരിടാനും ആവർത്തിച്ചുള്ള പ്രവൃത്തികൾ നിയന്ത്രിക്കാനും ഇത് സഹായിക്കും.

പതിവായുള്ള വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യകരമായ ഭക്ഷണം എന്നിവ മാനസികാരോഗ്യം മെച്ചപ്പെടുത്തും. യോഗ, ധ്യാനം, ശ്വസന വ്യായാമങ്ങൾ എന്നിവ ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കും. ലക്ഷണങ്ങൾ ഗുരുതരമാണെങ്കിൽ ഒരു മനോരോഗ വിദഗ്ധന്റെ സഹായം തേടാൻ മടിക്കരുത്. ശാസ്ത്രീയമായ ചികിത്സയിലൂടെ ആരോഗ്യകരവും സംതൃപ്തവുമായ ജീവിതം നയിക്കാൻ സാധിക്കും.