ഉത്രാട പാച്ചിലിലേക്ക് മലയാളികള്‍ ; തിരക്കിനിടയിലും പൂക്കളത്തിനു മാറ്റ് കുറയ്ക്കേണ്ട; വർണാഭമായി ഒരുക്കേണ്ടത് ഇങ്ങനെ | onam-2024-Uthradam-9th-day-of-the-harvest-festival-significance-and-how-to-design-pookalam-know-all-you-need-in-malayalam Malayalam news - Malayalam Tv9

Onam 2024: ഉത്രാട പാച്ചിലിലേക്ക് മലയാളികള്‍ ; തിരക്കിനിടയിലും പൂക്കളത്തിനു മാറ്റ് കുറയ്ക്കേണ്ട; വർണാഭമായി ഒരുക്കേണ്ടത് ഇങ്ങനെ

Published: 

13 Sep 2024 | 11:24 PM

Uthradam Day Pookalam: എത്ര ഒരുക്കങ്ങൾ നടത്തിയാലും മലയാളികൾക്ക് ഉത്രാട ദിനത്തിൽ അവസാന വട്ടം ഓട്ടം പതിവാണ്. അതുകൊണ്ട് തന്നെയാണ് ഉത്രാടപ്പാച്ചിൽ എന്ന് വിശേഷിപ്പിക്കുന്നത്.

1 / 5
മലയാളികൾ ഉത്രാട പാച്ചിലിലേക്ക് കടന്നിരിക്കുകയാണ്. തിരുവോണത്തിനു ഇനി ഒരുനാൾ കൂടി മാത്രം. എത്ര ഒരുക്കങ്ങൾ നടത്തിയാലും മലയാളികൾക്ക് ഉത്രാട ദിനത്തിൽ അവസാന വട്ടം ഓട്ടം പതിവാണ്. അതുകൊണ്ട് തന്നെയാണ് ഉത്രാടപ്പാച്ചിൽ എന്ന് വിശേഷിപ്പിക്കുന്നത്. (credits:Gettyimages)

2 / 5
പൂക്കളം ഒരുക്കാനും, പുതിയ ഓണക്കോടി വാങ്ങാനും സദ്യ ഒരുക്കാനും വേണ്ട സാധനങ്ങള്‍ വാങ്ങുന്നതിനുമായിട്ടെല്ലാം നമ്മള്‍ എല്ലാ നാളെ തിരക്കിലായിരിക്കും. ഒന്നാം ഓണമെന്നും ചെറിയ ഓണമെന്നും ഉത്രാട ദിനത്തിലെ ഓണത്തിനെ വിശേഷിപ്പിക്കാറുണ്ട്.(credits:Gettyimages)

3 / 5
 ഓണാഘോഷത്തിന്റെ ഒന്‍പതാം ദിനമായി അറിയപ്പെടുന്ന ഉത്രാടം വളരെ തിരക്കേറിയ ദിവസമായിരിക്കും. ചിലയിടങ്ങളിൽ തിരുവോണം ആഘോഷിക്കുന്നത് പോലെ തന്നെ ഉത്രാടം ആഘോഷിക്കാറുണ്ട്. (credits:Gettyimages)

4 / 5
ചില പ്രദേശങ്ങളിൽ  ഒന്നാം ഓണത്തെ കുട്ടികളുടെ ഓണമെന്നും പറയുപ്പെടുന്നു. ഉത്രാട നാളിലാണ് അത്തം ദിനത്തില്‍ ആരംഭിക്കുന്ന പൂക്കളമിടലില്‍ ഏറ്റവും വലിയ പൂക്കളം ഒരുക്കുക. ഒമ്പത് വരികളുള്ള പൂക്കളത്തിൽ തുളസി, തുമ്പപൂ, ശംഖുപുഷ്പം, ജണ്ടുമല്ലി, മുല്ലപ്പൂ, വാടാമല്ലി, വെള്ള റോസ, പിച്ചകം, കാക്കപ്പൂവ് എന്നിവ ഉൾപ്പെടുത്താം.(credits:Gettyimages)

5 / 5
ചിലയിടത്ത് പൂക്കളം ഒരുക്കിയതിന് ശേഷം ഇത് തിരുവോണ ദിനം വരെ സൂക്ഷിക്കാറുമുണ്ട്. എന്നാല്‍ എല്ലായിടത്തും ഈ രീതിയില്ല. തിരുവോണ ദിവസം രാവിലെ ഈ പൂക്കളത്തിലേക്കാണ് തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കുന്നത്.(credits:Gettyimages)

പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ