AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam 2025 Chothi: ചോതി നാളിൽ ചോരച്ചുവപ്പുള്ള പൂക്കൾ പൂക്കളത്തിൽ ഇടുന്നത് ഈ ദേവനെ പ്രീതിപ്പെടുത്താൻ…

ജ്യോതിഷ ശാസ്ത്ര പ്രകാരം ഓരോ നക്ഷത്രത്തിനും ഓരോ നിറവും ദേവതയും മൃഗവും ഉണ്ട്. അങ്ങനെ നോക്കിയാലും ചോതി നക്ഷത്രത്തിന് ചുവപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു.

Onam 2025 Chothi: ചോതി നാളിൽ ചോരച്ചുവപ്പുള്ള പൂക്കൾ പൂക്കളത്തിൽ ഇടുന്നത് ഈ ദേവനെ പ്രീതിപ്പെടുത്താൻ…
Onam 2025 ChothiImage Credit source: unsplash, PTI
aswathy-balachandran
Aswathy Balachandran | Published: 27 Aug 2025 14:14 PM

തിരുവനന്തപുരം: തുമ്പയും തുളസിയും മാത്രം കളത്തിൽ നിരത്തിയ രണ്ടു നാളിനു ശേഷം എത്തുന്ന ചോതി മുതൽ തുടങ്ങുകയാണ് നിറങ്ങളുടെ വസന്തം. ഇനി കളത്തിൽ നിറമുള്ള പൂക്കളിടാം. തുടക്കമെന്നോണം ആദ്യം ചുവന്ന പൂക്കളാണ് ഇടുന്നത്.

കേരളത്തിന്റെ പല ഭാ​ഗങ്ങളിലും ഇതിനായി ചുവന്ന ചെമ്പരത്തിപ്പൂക്കളാണ് തിരഞ്ഞെടുക്കാറ്. ഇതില്ലാത്തവർ മാത്രം മറ്റു ചുവപ്പ് നിറമുള്ള പൂക്കളെ തേടി പോകുന്നു. എന്താണ് ഈ ചോതിനാളിന് ചുവപ്പുമായുള്ള ബന്ധം എന്നറിയാമോ?

 

ചോതി നാളിലെ ഒരു വട്ടം ചുവന്ന പൂവ്

 

ചോതിനാളിൽ ഓണപ്പൂക്കളത്തിൽ ചുവന്ന ഒരു വട്ടം പൂക്കൾ പ്രത്യക്ഷപ്പെടുന്നതിന്റെ കാരണം നമ്മൾ പലരും ആലോചിച്ചിട്ടുണ്ടാകും. ഇതിന് കാരണം മറ്റൊന്നുമല്ല ഈ നാളിന്റെ ദേവത വരുണനാണ്. വരുണനെന്നാൽ ജലത്തിന്റെ ദേവൻ. അല്ലെങ്കിൽ സമുദ്ര ദേവൻ. ചുവപ്പുനിറം ഊർജ്ജസ്വലത ശക്തി തീഷ്ണത എന്നിവയുടെ പ്രതീകമാണ്.

ഇത് വരുണന്റെ ശക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ജ്യോതിഷ ശാസ്ത്ര പ്രകാരം ഓരോ നക്ഷത്രത്തിനും ഓരോ നിറവും ദേവതയും മൃഗവും ഉണ്ട്. അങ്ങനെ നോക്കിയാലും ചോതി നക്ഷത്രത്തിന് ചുവപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇങ്ങനെയുള്ള ചില കാരണങ്ങൾ കൊണ്ടാണ് ചുവന്ന പൂക്കൾക്ക് അന്ന് പ്രാധാന്യമുള്ളത്.