Kids Healthcare: ഭാവിയിൽ ഹൃദ്രോഗിയാകണോ? കുട്ടികൾക്ക് അമിതമായി ഉപ്പും മധുരവും നൽകുന്നവർ ഇതറിയുക

Kids Heart Health And Food: സംസ്കരിച്ച ഭക്ഷണങ്ങൾ, പഞ്ചസാര അടങ്ങിയ പാനീയങ്ങൾ, ഉപ്പ് കൂടിയ ഭക്ഷണങ്ങൾ എന്നിവ ശീലമാക്കുന്ന കുട്ടികളിൽ നിങ്ങൾ കരുതുന്നതിലും അധികം ദോഷഫലങ്ങളാണ് ഉണ്ടാകുക. സീനിയർ പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ. വികാസ് കോഹ്‌ലി ഇതേക്കുറിച്ച് പറയുന്നത് എന്താണെന്ന് നോക്കാം.

Kids Healthcare: ഭാവിയിൽ ഹൃദ്രോഗിയാകണോ? കുട്ടികൾക്ക് അമിതമായി ഉപ്പും മധുരവും നൽകുന്നവർ ഇതറിയുക

Kids Healthcare

Published: 

25 Feb 2026 | 06:17 PM

കുട്ടികളാണെന്ന് കരുതി ഭക്ഷണത്തിൽ എന്തിനാണ് നിയന്ത്രണം എന്ന് കരുതുന്നവർ ധാരാളമാണ്. “അവർ വളരുന്ന പ്രായമല്ലേ, എന്തുവേണമെങ്കിലും കഴിക്കട്ടെ” എന്നാണ് പലരും പറയുന്നത്. എന്നാൽ കേട്ടേളൂ, ഇന്നത്തെ കുട്ടികളുടെ ഭക്ഷണശീലങ്ങൾ നാളെ അവരുടെ ആരോഗ്യത്തെ വളരെയധികം സ്വാധീനം ചെലുത്തും. സംസ്കരിച്ച ഭക്ഷണങ്ങൾ, പഞ്ചസാര അടങ്ങിയ പാനീയങ്ങൾ, ഉപ്പ് കൂടിയ ഭക്ഷണങ്ങൾ എന്നിവ ശീലമാക്കുന്ന കുട്ടികളിൽ നിങ്ങൾ കരുതുന്നതിലും അധികം ദോഷഫലങ്ങളാണ് ഉണ്ടാകുക. സീനിയർ പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ. വികാസ് കോഹ്‌ലി ഇതേക്കുറിച്ച് പറയുന്നത് എന്താണെന്ന് നോക്കാം.

ഇന്നത്തെ ഫാസ്റ്റ് ഫുഡ് സംസ്കാരം നിങ്ങളുടെ കുട്ടികളെ നേരത്തെ തന്നെ ഹൃദ്രോഗികളാക്കി മാറ്റുന്നു എന്നാണ് സത്യം. പായ്ക്കറ്റ് ഫുഡുകൾ, ചിപ്സ്, പ്രോസസ്ഡ് മീറ്റ് എന്നിവയിലടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള സോഡിയം കുട്ടികളിൽ രക്തസമ്മർദ്ദം വർദ്ധിപ്പിക്കാനുള്ള സാധ്യതയുണ്ട്. ഇത് വളരെ ചെറിയ പ്രായത്തിൽ തന്നെ ഹൃദയത്തിന് അമിത സമർദ്ദം ചെലുത്തുന്നു. ഇത് ഹൃദ്രോ​ഗത്തിന് കാരണമാകുന്നു പ്രധാന ഘടകമാണ്.

ALSO READ: വേനൽക്കാലത്ത് ചൂടുവെള്ളമോ തണുപ്പ് വെള്ളമോ കുടിക്കേണ്ടത്?

സോഫ്റ്റ് ഡ്രിങ്കുകൾ, മിഠായികൾ, ബേക്കറി പലഹാരങ്ങൾ എന്നിവയിലടങ്ങിയിരിക്കുന്ന അമിത പഞ്ചസാര പൊണ്ണത്തടിക്ക് മാത്രമല്ല കുട്ടികളിൽ ഭാവിയിൽ ടൈപ്പ്-2 പ്രമേഹത്തിനും കാരണമാകുന്നു. ഇത് രക്തക്കുഴലുകളിൽ വീക്കമുണ്ടാക്കുകയും ഭാവിയിൽ ബ്ലോക്കുകൾ ഉണ്ടാകാനുള്ള സാധ്യത കൂട്ടുകയും ചെയ്യും. സംസ്കരിച്ച ഭക്ഷണങ്ങൾ കുട്ടികൾക്ക് യാതൊരു നിയന്ത്രണവും ഇല്ലാതെ വാങ്ങികൊടുക്കുന്നവരാണ് മാതാപിതാക്കൾ.

എന്നാൽ ഇവയിലടങ്ങിയ ട്രാൻസ് ഫാറ്റുകൾ ചീത്ത കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ഹൃദയത്തിൻ്റെ ധമനികളെ കഠിനമാക്കുകയും ചെയ്യുന്നു. നിലവിലെ വിവരങ്ങൾ അനുസരിച്ച്, ഇന്ത്യക്കാർ ഒരു ദിവസം ഏകദേശം ഒമ്പത് മുതൽ 11 ഗ്രാം വരെ ഉപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ്, ഇത് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്ന അഞ്ച് ഗ്രാമിന്റെ ഇരട്ടിയാണ്. അതേസമയം, 2022 ലെ ലാൻസെറ്റ് പഠനമനുസരിച്ച് ഏകദേശം 12.5 ദശലക്ഷം ഇന്ത്യൻ കുട്ടികളിൽ അമിതഭാരവും പൊണ്ണത്തടിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മാതാപിതാക്കൾ ശ്രദ്ധിക്കാൻ

കുട്ടികൾക്ക് ഭക്ഷണ സാധനങ്ങൾ വാങ്ങി നൽകുമ്പോൾ അവയുടെ കവറിലെ സോഡിയത്തിൻ്റെയും, ഷുഗറിൻ്റെയും അളവ് പരിശോധിക്കുക.

പ്രോസസ്ഡ് ഫുഡിന് പകരം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തിയ നാടൻ ഭക്ഷണങ്ങൾ അവരിൽ ശീലമാക്കുക.

കോളകൾക്കും എനർജി ഡ്രിങ്കുകളും ധാരാളം പഞ്ചസാര അടങ്ങിയതാണ്. അതിന് പകരം വെള്ളമോ വീട്ടിൽ തയ്യാറാക്കിയ ഫ്രഷ് ജ്യൂസോ ഇളനീരോ നൽകുക.

 

Follow Us
മാങ്ങ അച്ചാറിൽ പൂപ്പൽ പിടിച്ചോ? കളയാൻ വരട്ടെ, പരിഹാരം ഇതാ
മാങ്ങ ഫ്രിഡ്ജില്‍ വര്‍ഷങ്ങളോളം സൂക്ഷിക്കാം; ഈ ട്രിക്ക് പ്രയോഗിച്ചാല്‍ മതി
കോഴിമുട്ടയിലാണോ കാടമുട്ടയിലാണോ പ്രോട്ടീൻ കൂടുതൽ?
ചക്ക കഴിച്ച ശേഷം ഇതൊന്നും ചെയ്യരുത്
2000 കിലോ തിരണ്ടി കോഴിക്കോട് പുതിയങ്ങാടി വഞ്ചികാരുടെ വലയിൽ കുടങ്ങിയപ്പോൾ
KSU പ്രവർത്തകർ ആരോഗ്യമന്ത്രിയെ ആക്രമിച്ചോ? വീഡിയോ
ജസ്റ്റിസ്‌ ജെ.ബി.കോശി കമ്മിഷന്‍ റിപ്പോർട്ടിന് മന്ത്രിസഭയുടെ അംഗീകാരം; സന്തോഷം പ്രകടിപ്പിച്ച് ജോസ് കെ മാണി
സ്വകാര്യതയിലേക്കുള്ള സർക്കാരിന്റെ കടന്നുകയറ്റം അംഗീകരിക്കാനാകില്ല; ധാർമികതയുണ്ടെങ്കിൽ മുഖ്യമന്ത്രി അധികാരം ഒഴിയണമെന്ന് രമേശ് ചെന്നിത്തില