Pimples Free Skin: മുതിർന്നവരിലും മുഖക്കുരുവോ? കാരണം ഇതാണ്; വിഷമിക്കേണ്ട വീട്ടിലുണ്ട് പരിഹാരം

Pimples Free Skin Home Remedies: ഹോർമോണുകളുടെ മാറ്റം നിങ്ങളുടെ ചർമ്മത്തെ ശക്തിപ്പെടുത്താനും നശിപ്പിക്കാനുമുള്ള സാധ്യതയുണ്ട്. മുതിർന്നവരിലെ മുഖക്കുരുവിന് പ്രധാന കാരണം ഹോർമോൺ മാറ്റങ്ങൾ തന്നെയാണ്. പ്രത്യേകിച്ച് സ്ത്രീകളിൽ. ആർത്തവസമയത്തും ഗർഭകാലത്തും അല്ലെങ്കിൽ പിസിഓഎസ് മൂലവും ഹോർമോൺ സ്രവത്തിലെ ഏറ്റക്കുറച്ചിലുകൾ അധിക എണ്ണ ഉൽപാദനത്തിനോ ചിലരിൽ വരൾച്ചയ്‌ക്കോ കാരണമയേക്കാം.

Pimples Free Skin: മുതിർന്നവരിലും മുഖക്കുരുവോ? കാരണം ഇതാണ്; വിഷമിക്കേണ്ട വീട്ടിലുണ്ട് പരിഹാരം

പ്രതീകാത്മക ചിത്രം

Published: 

30 May 2025 15:58 PM

കൗമാരക്കാരിലാണ് ഏറെയും മുഖക്കുരു കാണപ്പെടുന്നത്. വിവിധ കാരണങ്ങളാൽ മുഖക്കുരു ഉണ്ടായേക്കാം. എന്നാൽ ചിലരെങ്കിലും വിചാരിച്ചിരിക്കുന്നത് മുഖക്കുരു കൗമാരക്കാർക്ക് മാത്രമുള്ളതാണെന്ന് ആണ്. എന്നാൽ മുതിർന്നവരിലും മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അത്തരം മുഖക്കുരു ഇനി ഉണ്ടായാലും നിങ്ങൾ വിഷമിക്കേണ്ടതില്ല. കാരണം നമ്മുടെ വീട്ടിൽ തന്നയുണ്ട് ഇതിനുള്ള പരിഹാരം. മുഖക്കുരു മാറ്റാനുള്ള ചില പൊടികൈകൾ എന്തെല്ലാമെന്ന് നോക്കാം.

ഹോർമോണുകളുടെ മാറ്റം നിങ്ങളുടെ ചർമ്മത്തെ ശക്തിപ്പെടുത്താനും നശിപ്പിക്കാനുമുള്ള സാധ്യതയുണ്ട്. മുതിർന്നവരിലെ മുഖക്കുരുവിന് പ്രധാന കാരണം ഹോർമോൺ മാറ്റങ്ങൾ തന്നെയാണ്. പ്രത്യേകിച്ച് സ്ത്രീകളിൽ. ആർത്തവസമയത്തും ഗർഭകാലത്തും അല്ലെങ്കിൽ പിസിഓഎസ് മൂലവും ഹോർമോൺ സ്രവത്തിലെ ഏറ്റക്കുറച്ചിലുകൾ അധിക എണ്ണ ഉൽപാദനത്തിനോ ചിലരിൽ വരൾച്ചയ്‌ക്കോ കാരണമയേക്കാം.

പ്രതിവിധി: വേപ്പിലയുടെ പൊടിയും റോസ് വാട്ടറും ഉപയോഗിച്ച് പേസ്റ്റ് തയ്യാറാക്കുക. ആഴ്ചയിൽ രണ്ടുതവണ ഇത് മുഖത്ത് പുരട്ടുക. വേപ്പ് എണ്ണമയം സന്തുലിതമാക്കാൻ സഹായിക്കുന്നു. കൂടാതെ ഹോർമോൺ മാറ്റങ്ങൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ശമിപ്പിക്കാൻ കഴിയുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങളും ഇതിലുണ്ട്.

വിട്ടുമാറാത്ത സമ്മർദ്ദം

ഉയർന്ന സമ്മർദ്ദം ശരീരത്തിന് നല്ലതല്ല, കാരണം അവ കോർട്ടിസോളിനെ വർദ്ധിപ്പിക്കുന്നു. ഈ സമ്മർദ്ദ ഹോർമോണിന് എണ്ണ ഗ്രന്ഥികളെ ഉത്തേജിപ്പിക്കാൻ കഴിയും. ഇത് കൂടുതൽ പ്രശ്നങ്ങൾക്ക് കാരണമാവുകയും വീക്കം വഷളാക്കുകയും ചെയ്യുന്നു. സമ്മർദ്ദം മൂലമുണ്ടാകുന്ന മുഖക്കുരു പലപ്പോഴും നെറ്റിയിലോ കവിളിലോ താടിയിലോ ആണ് കാണപ്പെടുന്നത്.

പ്രതിവിധി: തണുപ്പിച്ച ഗ്രീൻ ടീയും കറ്റാർ വാഴ ജെൽ മാസ്കും ഉപയോഗിക്കുക. ഗ്രീൻ ടീയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് വീക്കം സംഭവിച്ച ചർമ്മത്തെ ശമിപ്പിക്കുന്നു.

ഭക്ഷണക്രമവും കുടലിന്റെ ആരോഗ്യവും

നിങ്ങളുടെ ഭക്ഷണക്രമത്തിന് നിങ്ങളുടെ ചർമ്മത്തെ വഷളാക്കാനും മെച്ചപ്പെടുത്താനും കഴിയും. പഞ്ചസാര, എണ്ണമയമുള്ളത്, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവ കഴിക്കുന്നത് ആന്തരികമായി വീക്കം ഉണ്ടാക്കുകയും മുഖക്കുരുവിന് കാരണമാവുകയും ചെയ്യും. അതേസമയം, ചില ആളുകളിൽ പാലുൽപ്പന്നങ്ങൾ മുഖക്കുരുവിന് ഒരു സാധാരണ കാരണമാണ്.

പ്രതിവിധി: വെള്ളരിക്ക, പുതിന, നാരങ്ങ എന്നിവ ചേർത്ത് തയ്യാറാക്കിയ ഡീടോക്സ് വെള്ളം ദിവസവും കുടിക്കുക. കൂടാതെ, ഉള്ളിലും ഉപരിതലത്തിലും നിന്നുള്ള വീക്കം കുറയ്ക്കുന്നതിന് ആഴ്ചയിൽ ഒരിക്കൽ മഞ്ഞളും തേനും ചേർത്ത മാസ്ക് തയ്യാറാക്കി മുഖത്ത് പുരട്ടാം.

കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ