Weight Loss: വ്യായാമം ചെയ്തിട്ടും ഡയറ്റെടുത്തിട്ടും കാര്യമില്ല, അമിത വണ്ണം കുറയ്ക്കാൻ ‘ഏക വഴി’ ഇത്!
Weight Loss Tips: സോഷ്യൽ മീഡിയ വഴിയും മറ്റും കുറഞ്ഞ ദിവസത്തിനുള്ളിൽ വണ്ണം കുറയ്ക്കാമെന്ന പോസ്റ്റും കണ്ട് കെണിയിൽ വീഴുന്നവർ ധാരാളമാണ്. എന്നാൽ, അമിതവണ്ണം കുറയ്ക്കാനുള്ള വഴിയെ കുറിച്ച് പറയുകയാണ് ക്ലിനിക്കൽ റിസർച്ച് സയന്റിസ്റ്റും ഹെൽത്ത് കൺസൾട്ടന്റുമായ അനന്ത് അഗർവാൾ.

പ്രതീകാത്മക ചിത്രം
ശരീരഭാരം കുറയ്ക്കാൻ പലതരം ഡയറ്റുകളും കഠിനമായ വ്യായാമമുറകളും പരീക്ഷിക്കുന്നവർ നിരവധിയാണ്. എന്നാൽ പലപ്പോഴും അതിൽ നിന്ന് പ്രതീക്ഷിച്ച ഫലം കിട്ടണമെന്നില്ല. സോഷ്യൽ മീഡിയ വഴിയും മറ്റും കുറഞ്ഞ ദിവസത്തിനുള്ളിൽ വണ്ണം കുറയ്ക്കാമെന്ന പോസ്റ്റും കണ്ട് കെണിയിൽ വീഴുന്നവരുമുണ്ട്. എന്നാൽ, അമിതവണ്ണം കുറയ്ക്കാനുള്ള വഴിയെ കുറിച്ച് പറയുകയാണ് ക്ലിനിക്കൽ റിസർച്ച് സയന്റിസ്റ്റും ഹെൽത്ത് കൺസൾട്ടന്റുമായ അനന്ത് അഗർവാൾ. അടുത്തിടെ രാജ് ഷമാനിയുമായുള്ള പോഡ്‌കാസ്റ്റിലാണ്, പാർശ്വഫലങ്ങളില്ലാതെ ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗത്തെ പറ്റി അദ്ദേഹം പറഞ്ഞത്.
വേഗത്തിൽ തടി കുറയ്ക്കാൻ പലരും കുറുക്കുവഴികൾ തേടാറുണ്ട്. എന്നാൽ ഇത്തരം രീതികൾ താൽക്കാലിക ഫലം നൽകുമെങ്കിലും ആരോഗ്യത്തിന് ദോഷകരമാകാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. പാർശ്വഫലങ്ങളില്ലാതെ ശരീരഭാരം കുറയ്ക്കാനും കൊഴുപ്പ് നീക്കം ചെയ്യാനുമുള്ള ഏക വഴി ‘മസിൽ ബിൽഡിംഗ്’ ആണെന്നും അദ്ദേഹം പറഞ്ഞു.
മസിൽ ബിൽഡിംഗ്
മസിൽ ബിൽഡിംഗ് മെറ്റബോളിസം മെച്ചപ്പെടുത്തുന്നു. ഇത് വിശ്രമവേളയിൽ പോലും കലോറി ദഹിപ്പിക്കാൻ ശരീരത്തെ പ്രാപ്തമാക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. കൂടാതെ, വെറും ഡയറ്റ് വഴി ഭാരം കുറയ്ക്കുമ്പോൾ പേശികളും നഷ്ടപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ മസിൽ ബിൽഡിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ശരീരം കൂടുതൽ ആരോഗ്യകരമാകും.
പെട്ടെന്ന് ഭാരം കുറയുന്ന രീതികളേക്കാൾ സാവധാനം മസിൽ ബിൽഡിംഗിലൂടെ ഭാരം കുറയുന്നത് ശരീരത്തിന് പാർശ്വഫലങ്ങൾ ഉണ്ടാക്കില്ല എന്നതാണ് മറ്റൊരു ഗുണം. അതേസമയം, മസിൽ ബിൽഡിംഗ് എന്നത് പെട്ടെന്ന് സംഭവിക്കുന്ന ഒന്നല്ല. കഠിനാധ്വാനവും മാനസികമായ കരുത്തും അച്ചടക്കവും ഇതിന് ആവശ്യമാണ്. പെട്ടെന്ന് തടി കുറയുന്ന ഹാക്കുകൾ തേടി പോകാതെ ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കണമെന്നും അനന്ത് അഗർവാൾ വ്യക്തമാക്കുന്നു.