AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Salmonella Poisoning : സാലഡ് വെള്ളരി കഴിച്ചാലും സൂക്ഷിക്കണം, ഇതിൽ സാൽമൊണെല്ല ഉണ്ടെങ്കിൽ മരണം വരെ സംഭവിക്കാം

Salmonella Poisoning After Consuming Cucumber: സാധാരണ വ്യക്തികളിൽ അസ്വസ്ഥതകൾ ഉണ്ടാകുമെങ്കിലും രണ്ടു മൂന്നു ദിവസത്തിനകം ഈ ബുദ്ധിമുട്ടുകൾ മാറാറുണ്ട്. പക്ഷേ രോഗപ്രതിരോധശേഷി കുറഞ്ഞ ആളുകളിൽ ജീവനു പോലും ഭീഷണി ആകുന്ന ഒരു ബാക്ടീരിയ ആണ് സാൽമോണല്ല.

Salmonella Poisoning : സാലഡ് വെള്ളരി കഴിച്ചാലും സൂക്ഷിക്കണം, ഇതിൽ സാൽമൊണെല്ല ഉണ്ടെങ്കിൽ മരണം വരെ സംഭവിക്കാം
Salmonella Poisoning After Consuming CucumberImage Credit source: Getty images
aswathy-balachandran
Aswathy Balachandran | Published: 12 Jun 2025 19:32 PM

ഭോപ്പാൽ: മധ്യപ്രദേശിലെ രത്ലാമിൽ അത്താഴം കഴിച്ചു ഉറങ്ങാൻ കിടന്നതാണ് ഒരു കുടുംബം. അല്പസമയത്തിനുശേഷം കൂട്ടത്തിലെ അഞ്ചു വയസ്സുകാരൻ ചില അസ്വസ്ഥതകൾ കാണിച്ചു. ഛർദി ആയിരുന്നു ഇതിൽ പ്രധാനം. കടുത്ത വയറുവേദനയും കൂടി ആയപ്പോൾ കുട്ടിയെ സാധാരണ നൽകുന്ന മരുന്ന് നൽകി വീണ്ടും കിടത്തി. എന്നാൽ കുട്ടിയുടെ അവസ്ഥ കൂടുതൽ മോശമായി.

തുടർന്ന് കുടുംബാംഗങ്ങൾ അവനെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. പക്ഷേ വഴിമധ്യേ അവൻ മരണത്തിന് കീഴടങ്ങി. കഴിച്ച ഭക്ഷണത്തിൽ വിഷം ഉണ്ടായിരുന്നില്ല. പക്ഷേ നിർദോഷം എന്ന് കരുതാവുന്ന ഒരു അപകടം അതിൽ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.

കുട്ടി ഭക്ഷണത്തോടൊപ്പം കഴിച്ച സാലഡ് വെള്ളരിയിലെ സാൽമൊണെല്ല ബാക്ടീരിയ ആവാം മരണകാരണം എന്ന് ഡോക്ടർമാർ വിലയിരുത്തുന്നു. ഈ സംഭവം നടക്കുന്നത് കഴിഞ്ഞ വർഷമാണ്. ഈ കുടുംബത്തിലെ തന്നെ രണ്ടു കുട്ടികൾ ഐസിയുവിലും ആയിരുന്നു അന്ന്.

സാധാരണ വ്യക്തികളിൽ അസ്വസ്ഥതകൾ ഉണ്ടാകുമെങ്കിലും രണ്ടു മൂന്നു ദിവസത്തിനകം ഈ ബുദ്ധിമുട്ടുകൾ മാറാറുണ്ട്. പക്ഷേ രോഗപ്രതിരോധശേഷി കുറഞ്ഞ ആളുകളിൽ ജീവനു പോലും ഭീഷണി ആകുന്ന ഒരു ബാക്ടീരിയ ആണ് സാൽമോണല്ല.

 

എന്താണ് ഈ അണുബാധ

 

വയറിളക്കവും വയറുവേദനയും ആണ് ഈ വിഷബാധയുടെ പ്രധാന ലക്ഷണം. ഇതൊരു ഭക്ഷ്യവിഷബാധയാണ്. ഗ്യാസ്ട്രോഎൻട്രൈറ്റിസ് എന്നും ഇത് അറിയപ്പെടുന്നു. ഈ ബാക്ടീരിയ ഭക്ഷണത്തിലൂടെയോ മറ്റോ ശരീരത്തിൽ എത്തിയാൽ കുടലിലെ കോശങ്ങളെയാണ് പ്രധാനമായും ബാധിക്കുന്നത്. വയറ്റിൽ ഉള്ള പ്രതിരോധ സംവിധാനങ്ങളെല്ലാം തകർക്കാൻ ഇവയ്ക്ക് കഴിവുണ്ട്.

ALSO READ: അപകടത്തിൽപ്പെട്ട യാത്രക്കാർക്കും കുടുംബത്തിനും ഒപ്പമുണ്ടാകും താങ്ങായി, ദുഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും യുകെ പ്രധാനമന്ത്രിയും

കുടലിലെ കോശങ്ങൾ നശിക്കുന്നത് വെള്ളം ആഗിരണം ചെയ്യാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു. ശർദ്ദിയും വയറിളക്കവുമായി ഉള്ള ശരീരത്തിലെ ജലാംശം നഷ്ടപ്പെടുകയും ചെയ്യും. കഴിഞ്ഞവർഷത്തെ കണക്കനുസരിച്ച് 11269 വിഷബാധകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ലക്ഷണങ്ങൾ

 

  • മലത്തിൽ രക്തത്തിന്റെ അംശം
  • കടുത്ത പനി
  • വയറിളക്കം
  • വിശപ്പില്ലായ്മ
  • കഠിനമായ തലവേദന

വിഷബാധ ഉണ്ടാവാൻ സാധ്യതയുള്ളത് ആർക്കൊക്കെ

 

ഇത് ആർക്കും പിടിപെടാം എങ്കിലും പ്രായം ജീവിത സാഹചര്യങ്ങൾ മരുന്നുകൾ ചില രോഗങ്ങൾ എന്നിവയെല്ലാം ഇതിനെ ബാധിക്കുന്ന ഘടകങ്ങളാണ്. കോഴി താറാവുകൾ പോലെയുള്ളവയുമായി അടുത്ത ഇടപെടുന്ന ജോലിയുള്ളവർക്കാണ് സാധ്യത കൂടുതൽ. പ്രതിരോധ ശേഷി കുറഞ്ഞവരിലും അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളിലും ഇത് ഏറെ അപകടം ഉണ്ടാക്കാറുണ്ട്. ഭക്ഷണം ശുചിത്വത്തോടെ കഴിക്കുക നല്ല വെള്ളം കുടിക്കുക തുടങ്ങിയവയൊക്കെയാണ് പ്രതിരോധിക്കാനുള്ള മാർഗങ്ങൾ.