Shri Krishna Janmashtami 2025: ഭക്തിയുടെ നിറവിൽ ശ്രീകൃഷ്ണ ജയന്തി: പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേരാം

Shri Krishna Janmashtami 2025: ഭഗവാൻ മഹാവിഷ്ണുവിൻ്റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണൻ്റെ ജന്മദിനമാണ് ശ്രീ കൃഷ്ണ ജയന്തി അഥവാ ജന്മാഷ്ടമിയായി ആഘോഷിക്കുന്നത്. ചിങ്ങ മാസത്തിൽ രോഹിണി നക്ഷത്രവും അഷ്ടമിയും ഒരുമിച്ച് വരുന്ന ദിനമാണിത്.

Shri Krishna Janmashtami 2025: ഭക്തിയുടെ നിറവിൽ ശ്രീകൃഷ്ണ ജയന്തി: പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേരാം

Krishna Janmashtami.

Updated On: 

14 Sep 2025 | 09:15 AM

രാജ്യമെമ്പാടും ശ്രീ കൃഷ്ണ ജയന്തി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. ഭഗവാൻ മഹാവിഷ്ണുവിൻ്റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണൻ്റെ ജന്മദിനമാണ് ശ്രീ കൃഷ്ണ ജയന്തി അഥവാ ജന്മാഷ്ടമിയായി ആഘോഷിക്കുന്നത്. ചിങ്ങ മാസത്തിൽ രോഹിണി നക്ഷത്രവും അഷ്ടമിയും ഒരുമിച്ച് വരുന്ന ദിനമാണിത്. ഇത്തവണ സെപ്റ്റംബർ 14നാണ് ശ്രീ കൃഷ്ണ ജയന്തി ആഘോഷിക്കുന്നത്.

കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ജന്മാഷ്ടമി എന്നീ പേരുകളിലും ഈ ദിവസം അറിയപ്പെടുന്നു. ഹൈന്ദവ വിശ്വാസം അനുസരിച്ച് ഈ ദിവസം ഭക്തിയോടെ ഉപവസിക്കുന്നത് വളരെ പുണ്യമായി കണക്കാക്കപ്പെടുന്നു. ഇതിനു പുറമെ വിപുലമായ ആഘോഷങ്ങളാണ് പലയിടത്തും നടക്കാറുള്ളത്. ഈ ദിവസം കൃഷ്ണൻ്റെയും വിഷ്ണുവിൻ്റെയും ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതും ഏറെ പ്രധാന്യമായാണ് വിശ്വാസികൾ കാണുന്നത്. കർണാടകയിലെ ഉഡുപ്പിയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലും കേരളത്തിലെ ഗുരുവായൂർ ക്ഷേത്രത്തിലും പ്രത്യേക പ്രാർത്ഥനകളും ആഘോഷങ്ങളും സംഘടിപ്പിക്കാറുണ്ട്.  ഭക്തിയുടെ നിറവിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുമ്പോൾ നിങ്ങളുടെ പ്രിയപ്പെട്ടവർക്കും ആശംസകൾ അറിയിക്കാം.

Also Read:ആണുങ്ങൾ പറയും പോലെ അത്ര വലിയ പ്രശ്നമാണോ സ്ത്രീകളുടെ ഹൈപ്പർ ഇൻഡിപെന്റൻസ്

  • കൃഷ്ണൻ്റെ എല്ലാ അനുഗ്രഹങ്ങളുടെ നിങ്ങൾക്കും കുടുംബത്തിനുമുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ശ്രീ കൃഷ്ണ ജയന്തി ആശംസകൾ .
  • ഭഗവാൻ കൃഷ്ണൻ നിങ്ങൾക്ക് എല്ലാ ആരോഗ്യവും സമ്പത്തും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
  • ഭഗവാൻ കൃഷ്ണൻ നിങ്ങളുടെ ജീവിതത്തിലും വഴി കാണിക്കും. അനുഗ്രഹീതമായ കൃഷ്ണ ജന്മാഷ്ടമി ആശംസിക്കുന്നു!
  • അഷ്ടമി രോഹിണിയുടെ ഈ പുണ്യ ദിനത്തിൽ നിങ്ങൾക്കും കുടുംബത്തിനും സന്തോഷവും സമാധാനവും നിറയട്ടെ! ശ്രീകൃഷ്ണ ജയന്തി ആശംസകൾ
  • ഈ ശ്രീ കൃഷ്ണ ജയന്തി ദിനത്തിൽ നിങ്ങളുടെ ജീവിതത്തിൽ സമാധാനവും സന്തോഷവും നിറയട്ടെ എന്ന് ആശംസിക്കുന്നു.
  • ഭഗവാൻ കൃഷ്ണൻ നിങ്ങളുടെ കുടുംബത്തെ രക്ഷിക്കട്ടെ ,ജന്മാഷ്ടമി ആശംസകൾ.
  • നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്റെയും എല്ലാ വിഷമങ്ങളും മാറ്റട്ടെ, ജന്മാഷ്ടമി ആശംസകൾ.
  • ഈ ജന്മാഷ്ടമി ദിനത്തിൽ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പുഷ്പങ്ങൾ ചൊരിയട്ടെ. ശ്രീകൃഷ്ണ ജയന്തി ആശംസകൾ
  • ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹം എന്നും കൂടെയുണ്ടാകും, ശ്രീകൃഷ്ണ ജയന്തി ആശംസകൾ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
സൈന നെഹ്‌വാളിന്റെ ആസ്തിയെത്ര?
ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
Bullet Train Video: ഇന്ത്യയിൽ ഉടൻ, ഇതാണ് ആ ബുള്ളറ്റ് ട്രെയിൻ
Viral Video: പൊറോട്ട ഗ്രേവിക്ക് 20 രൂപ, ഒടുവിൽ കുത്ത്, മർദ്ദനം
കൊല്ലത്ത് പോലീസ് ജീപ്പ് ഇടിച്ച് തകർത്ത് കാപ്പ കേസ് പ്രതി
ഊട്ടിക്ക് സമീപമുള്ള ജനവാസ മേഖലയിൽ പുലി എത്തിയപ്പോൾ