Kitchen Gardening: ‘നൂറു കറിക്ക്’ വെറുതെ പൈസ കൊടുക്കണോ? ഒരു ചട്ടി ഇങ്ങെടുത്തേ…

Ginger Cultivation: അച്ചാറിടാനും മറ്റ് കറികളിലുമെല്ലാം നമ്മൾ ഇഞ്ചി ഉപയോഗിക്കാറുണ്ട്. എപ്പോഴും പൈസ കൊടുത്ത് വാങ്ങാതെ വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിലും ഇഞ്ചി വളർത്തുന്നതിനെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അടുക്കളത്തോട്ടത്തിലും ഗ്രോ ബാഗുകളിലും ചട്ടികളിലും വളരെ കുറഞ്ഞ പരിചരണത്തിൽ ചെയ്യാൻ പറ്റിയ ഒന്നാണ് ഇഞ്ചി കൃഷി.

Kitchen Gardening: നൂറു കറിക്ക് വെറുതെ പൈസ കൊടുക്കണോ? ഒരു ചട്ടി ഇങ്ങെടുത്തേ...

പ്രതീകാത്മക ചിത്രം

Updated On: 

02 Nov 2026 | 02:51 PM

‘ഇഞ്ചി നൂറു കറിക്ക് തുല്യം’ എന്നത് മലയാളത്തിലെ വളരെ പ്രശസ്തമായ ഒരു പഴഞ്ചൊല്ലാണ് നിറയെ ആരോഗ്യഗുണങ്ങളുള്ള ഒരു സുഗന്ധവ്യജ്ഞനമാണ് ഇഞ്ചി. അച്ചാറിടാനും മറ്റ് കറികളിലുമെല്ലാം നമ്മൾ ഇഞ്ചി ഉപയോഗിക്കാറുണ്ട്. എപ്പോഴും പൈസ കൊടുത്ത് വാങ്ങാതെ വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിലും ഇഞ്ചി വളർത്തുന്നതിനെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ഇഞ്ചി കൃഷി

അടുക്കളത്തോട്ടത്തിലും ഗ്രോ ബാഗുകളിലും ചട്ടികളിലും വളരെ കുറഞ്ഞ പരിചരണത്തിൽ ചെയ്യാൻ പറ്റിയ ഒന്നാണ് ഇഞ്ചി കൃഷി. വിപണിയിൽ നിന്ന് വാങ്ങുന്ന ഇഞ്ചിയിൽ നല്ല മുളപ്പുകളോ തെളിഞ്ഞു നിൽക്കുന്ന മൊട്ടുകളോ ഉള്ള കഷണങ്ങൾ തിരഞ്ഞെടുത്ത് നടാവുന്നതാണ്.  1–2 ഇഞ്ച് വലിപ്പത്തിൽ മുളപ്പുകളോട് കൂടിയ കഷണങ്ങളാക്കി ഇത് മുറിക്കുക. മുറിച്ച ഭാഗത്ത് അണുബാധ ഉണ്ടാകാതിരിക്കാൻ 1–2 ദിവസം തണലിൽ വെച്ച് ചെറുതായി ഉണക്കാവുന്നതാണ്.  ഇഞ്ചിയുടെ കിഴങ്ങുകൾ പടരുന്നതിനാൽ വലിപ്പമുള്ളതും വെള്ളം എളുപ്പത്തിൽ വാർന്നുപോകുന്ന തുളകളുള്ളതുമായ ചട്ടികൾ അല്ലെങ്കിൽ ഗ്രോ ബാഗുകൾ ഉപയോഗിക്കുക.

ചകിരിച്ചോറ്, നല്ല ഫലഭൂയിഷ്ഠമായ മണ്ണ്, ചാണകപ്പൊടി അല്ലെങ്കിൽ കമ്പോസ്റ്റ് എന്നിവ സമമായി കൂട്ടിയിളക്കി മണ്ണ് മിശ്രിതം തയ്യാറാക്കുക. മണ്ണ് ലൂസ് ആയിരിക്കണം. മണ്ണ് നിറച്ച ചട്ടിയിൽ 2–3 ഇഞ്ച് ആഴത്തിൽ കുഴിയെടുത്ത് മുളപ്പുകൾ മുകളിലേക്ക് വരാവുന്ന രീതിയിൽ ഇഞ്ചി വെയ്ക്കുക. മുകളിൽ നേരിയ കനത്തിൽ മണ്ണോ ചകിരിച്ചോറോ ഇട്ട് മൂടുക. നട്ട ഉടൻ ചെറുതായി നനച്ചു കൊടുക്കുക.

ALSO READ: അവിയലിനുള്ള പച്ചക്കറി വീട്ടുമുറ്റത്ത് നിന്നു തന്നെ! അടുക്കളത്തോട്ടം വേഗം ഒരുക്കിക്കോളൂ…

നനയും വിളവെടുപ്പും

ഭാഗികമായി വെയിൽ കിട്ടുന്ന സ്ഥലങ്ങളിൽ ചട്ടി വെക്കാം,  മണ്ണിലെ ഈർപ്പം നിലനിർത്താൻ ക്രമമായി നനയ്ക്കുക. എന്നാൽ വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്.  ഇഞ്ചിച്ചുവട്ടിൽ ഉണങ്ങിയ ഇലകളോ ഉമിയോ ഇട്ട് പുതയിടുന്നത് മണ്ണിലെ ഈർപ്പം നിലനിർത്താനും കളകൾ വളരുന്നത് തടയാനും സഹായിക്കും. ളർച്ചയുടെ ഘട്ടത്തിൽ ചാണകപ്പൊടി, ആട്ടിൻകാഷ്ടം, അല്ലെങ്കിൽ വീട്ടിലെ അടുക്കള അവശിഷ്ടങ്ങൾ കൊണ്ട് ഉണ്ടാക്കിയ കമ്പോസ്റ്റ് എന്നിവ മാസം ഒരിക്കൽ നൽകാം.

ഇഞ്ചി നട്ട് 7–8 മാസത്തിനുള്ളിൽ ഇഞ്ചിച്ചെടിയുടെ ഇലകൾ മഞ്ഞനിറമായി ഉണങ്ങാൻ തുടങ്ങും. ഈ സമയത്ത് പൂർണ്ണമായും ചെടി പിഴുതെടുത്ത് പുതിയ ഇഞ്ചി വിളവെടുക്കാം. പാചകത്തിന് പച്ചയിഞ്ചിയായി ഉപയോഗിക്കാൻ ആവശ്യമെങ്കിൽ 5–6 മാസത്തിന് ശേഷം വശങ്ങളിൽ നിന്ന് ചെറിയ കഷണങ്ങൾ എടുത്തു ഉപയോഗിക്കാവുന്നതാണ്.

English Summary:

Ginger cultivation is an easy and low-maintenance option for kitchen gardens, grow bags, and pots. You can grow ginger using pieces purchased from the market, selecting those with healthy sprouts or clearly visible buds. With minimal care and proper planting, ginger can be successfully cultivated at home and provide a fresh supply for everyday cooking.

Loading...
Unable to load recommendations.
Follow Us
നവംബർ ബേബിക്ക് N-ൽ തുടങ്ങുന്ന പേരുകൾ
ബിസ്കറ്റിനേക്കാൾ ആരോഗ്യകരമായ ഇന്ത്യൻ സ്നാക്കുകൾ
ജിമ്മിൽ പോകുന്നവർക്ക് വാഴപ്പഴം ഒരു 'സൂപ്പർ ഫുഡ്'; കാരണമിതാണ്!
ആമസോൺ ദീപാവലി സെയിൽ: ഐക്യൂ Z11 ​ലൈറ്റ് 5G ഡിസ്കൗണ്ട്
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം